Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!

20 APRIL 2024 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

ഇസ്രായേൽ ഇപ്പോൾ ഇറാനെ തിരിച്ചടിച്ചിരിക്കുകയാണ്. വെറും മൂന്നോ നാലോ മിസൈൽ മാത്രം അയച്ചു ഇസ്രായേൽ നടത്തിയ ഈ മുന്നേറ്റം പക്ഷെ ഇസ്രായേൽ ഇറാന് നൽകിയ വെറും താക്കീത്എ മാത്രമാണ് . കാരണം ഇറാൻ ഇസ്രായേലിലേക്ക് മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും എല്ലാം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

എന്നാൽ ആദ്യമൊന്നും ഈ ആക്രമണത്തിൽ പ്രതികരിക്കാത്ത ഇസ്രായേൽ വളരെകൂളായി മൂന്നു മിസ്സലുകൾ തൊടുത്തുവിട്ട, അത് പക്ഷെ ഇസ്രയേലിന്റെ വളരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലേയ്ക്ക് ആയിരുന്നു . ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് . ഇസ്രായേൽ  വിട്ട മിസൈലുകൾ വീണത്  ഇസ്‌ഫഹാൻ പ്രവിശ്യയിൽ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെയുള്ള   ഇറാനിയൻ ആണവ കേന്ദ്രങ്ങളുടെ തൊട്ടടുത്താണ് .


ഏപ്രിൽ ഒന്നിന് ദമാസ്‌കസിലെ തങ്ങളുടെ എംബസി വളപ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാരും മറ്റ് നിരവധി ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇറാൻ ആക്രമണം നടത്തിയത്. ഭൂമിക്കടിയിൽ ഉള്ള  ഈഗിൾ44 എന്ന   എയർഫോഴ്സ് ബേസും   മറ്റ്‌ അത്യാധുനികരഹസ്യ സംവിധാനങ്ങളുമുണ്ട് എന്ന് വീമ്പുപറയുന്ന ഇറാന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇസ്രായേൽ ഇപ്പോൾ നൽകിയിരിക്കുന്നത്.

ഇറാന്റെ സംവിധാനങ്ങളെക്കുറിച്ച് ഇസ്രായേലിനു വളരെ വ്യക്തമായി അറിയാമെന്ന താക്കീതുകൂടിയാണ് ഈ മിസൈൽ ആക്രമണം. സിവിലിയന്മാരെ കൊല്ലുന്നതിനോ ആണവ റിയാക്ടർ തകർക്കുവാനോ ഇസ്രായേൽ തയ്യാറായിരുന്നില്ല.

ആക്രമണത്തിന് തൊട്ടുപിന്നാലെ തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇറാൻ പക്ഷെ ഇപ്പോൾ ഞങൾ യുദ്ധത്തിനില്ല എന്ന് സമ്മതിച്ചിരിക്കുകയാണ് . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ 85–ാം ജന്മദിനത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടി ഉണ്ടായത്. ഇറാനിൽ ഇസ്രയേലിനേക്കാൾ പത്തിരട്ടി ജനസംഖ്യയുണ്ടെങ്കിലും,  സൈനികശക്തിയിൽ ഇറാൻ വളരെ പുറകിലാണ്.


ഇറാന്റെ കയ്യിൽ ഇപ്പോഴും ഉള്ളത്  അവരുടെ  പരമ്പരാഗത ആയുധങ്ങൾമാത്രമാണ്.  ആണവായുധങ്ങൾ നിർമ്മിക്കുവാനുള്ള സാങ്കേതികവിദ്യ ഇനിയും ഇറാന് സ്വന്തമായിട്ടില്ലെന്നു  ഇസ്രായേലും യുഎസും ചില യൂറോപ്യൻ ശക്തികളും ആരോപിക്കുന്നു,     ഗാസ സംഘർഷത്തിൻ്റെ തകർച്ചയിൽ യുദ്ധത്തിൻ്റെ വക്കിലുള്ള മിഡിൽ ഈസ്റ്റിലെ രണ്ട് ബദ്ധവൈരികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സെൻട്രൽ ഇറാഖിലെ ബാബിലോൺ പ്രവിശ്യയിലെ ഇറാൻ്റെ പിന്തുണയുള്ള സായുധ സംഘമായ ഹരകത് അൽ നുജാബ ഉപയോഗിച്ചിരുന്ന താവളത്തിന് നേരെ ശനിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടന്നതായി ഇറാഖിൻ്റെ സുരക്ഷാ സേനയുടെ ഒരു വിഭാഗമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഇറാനിൽ ഇസ്രായേൽ സൈനിക ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആക്രമണം.
 


ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ദീർഘദൂര വിമാനങ്ങൾ, വ്യോമ പ്രതിരോധ ആയുധങ്ങൾ, ചെറു നാവിക ക്രാഫ്റ്റുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്, ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്), ഇസ്രായേൽ നേവൽ ഫോഴ്സ് (ഐഎൻ), ഇസ്രായേൽ എയർഫോഴ്സ് (ഐഎഎഫ്) എന്നിവ ഉൾപ്പെടുന്ന സൈന്യത്തിൽ 176,500 സൈനികർ സജീവമാണ്. 18 വയസ്സ് തികയുമ്പോൾ അതിൻ്റെ പൗരന്മാർക്ക് സായുധ സേനയിൽ സേവനം നൽകേണ്ടതും നിർബന്ധമാണ്.

 523,000-ലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന വളരെ വലിയ സൈന്യമാണ് ഇറാനുള്ളത്. ഭരണസംവിധാനത്തിൻ്റെ ഏറ്റവും വിശ്വസ്തരായ സംരക്ഷകരായി കണക്കാക്കപ്പെടുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ 125,000 സൈനികർ കൂടിയുണ്ട്.

ഇറാനിയൻ യുവാക്കൾക്ക് 19 വയസ്സ് തികയുമ്പോൾ 18 മാസം സൈനിക സേവനത്തിൽ സേവനമനുഷ്ഠിക്കണമെന്നതും നിർബന്ധമാണ്.ഒരു അർദ്ധസൈനിക സന്നദ്ധ സേനയായ ബാസിജ് ഫോഴ്‌സിൽ 15-ാം വയസ്സിൽ നിർബന്ധിത സൈനിക സേവനത്തിനു നീയോഗിക്കപെട്ടവരാണ്  ഇവർ അക്ഷരാർത്ഥത്തിൽ "അടിച്ചമർത്തപ്പെട്ടവരുടെ മൊബിലൈസേഷൻ" എന്നാണ് അറിയപ്പെടുന്നത്.


രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെഗുലർ ഫോഴ്‌സ് (ആർട്ടെഷ്) ആണ്. 18,000 നാവികസേനാംഗങ്ങളും 30,000 വ്യോമസേനാ ഉദ്യോഗസ്ഥരും ഉള്ളതിൽ  12,000 വ്യോമ പ്രതിരോധത്തിൽ ഉൾപ്പെടുന്നു.
 
3,500-ലധികം ടാങ്കുകളുള്ള ഇസ്രായേൽ സൈന്യം ഇറാനിയൻ സൈന്യത്തിന് കീഴിലുള്ള 1,613 ടാങ്കുകളെ അപേക്ഷിച്ച് കൂടുതൽ സജ്ജമാണ്. ഇറാനിയൻ സൈന്യത്തേക്കാൾ ഇരട്ടിയിലധികം വിമാനവിരുദ്ധ ആയുധങ്ങൾ ഇസ്രായേലിൻ്റെ പക്കലുണ്ട്.  റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഇസ്രായേൽ സൈന്യത്തിന് ഏകദേശം 10,484 കവചിത പേഴ്‌സണൽ കാരിയറുകളും (എപിസി) 5,432 പീരങ്കികളുമുണ്ട്, ഇതിൽ 620 എണ്ണം മോട്ടറൈസ്ഡ്, ആണ് .

എന്നിരുന്നാലും, 23 അന്തർവാഹിനികൾ, 12 മിഡ്‌ജെറ്റ് അന്തർവാഹിനികൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ നാവിക കപ്പലാണ് ഇറാനുള്ളത്.
മറുവശത്ത്, ഇസ്രായേലി നാവികസേനയ്ക്ക്  ജർമ്മൻ നിർമ്മിത   212 വേരിയൻ്റ് ഉള്ള  മൂന്ന് ഡോൾഫിൻ  അന്തർവാഹിനികൾ ഉണ്ട്, കൂടാതെ 57 പട്രോളിംഗ്, തീരദേശ യുദ്ധക്കപ്പലുകൾ, മൂന്ന് കോർവെറ്റുകൾ എന്നിവയുമുണ്ട്.


27 ബോയിംഗ് എഫ് 15 എ ഈഗിൾ, ഏഴ് എഫ് 15 ബി, 90 എഫ് 16 എ ഫൈറ്റിംഗ് ഫാൽക്കണുകൾ എന്നിവയുൾപ്പെടെ 168 യുദ്ധവിമാനങ്ങളുള്ള 460 യുദ്ധ ശേഷിയുള്ള വിമാനങ്ങളാണ് ഇസ്രായേലി വ്യോമസേനയിലുള്ളത്. 227 ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകളും 65 ആക്രമണ വിമാനങ്ങളും, ഒമ്പത് ടാങ്കർ/ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും 77 മറ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഈ കപ്പലിൽ ഉൾപ്പെടുന്നു.

മറുവശത്ത്, ഇറാനിൽ ഏകദേശം 336 യുദ്ധ ശേഷിയുള്ള വിമാനങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൻ്റെ വ്യോമസേനയ്ക്ക് 108 ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റുകൾ ഉണ്ടെന്നും പറയുന്നു   അവയിൽ ഇറാൻ്റെയും റഷ്യയുടെയും നിർമ്മിത ക്രാഫ്റ്റുകൾ ഉണ്ട്, അവയിൽ പലതും ഇറാഖിൽ നിന്ന് എടുത്തതാണെന്ന് റിപ്പോർട്ടുണ്ട്.

ഇതിനെല്ല്സം പ്ര്സമേ മികച്ച   ആണവ ശേഷിയും ഇസ്രായേലിന് ഉണ്ട്  , കൂടാതെ തെക്കേ അമേരിക്കയിലോ ഓഷ്യാനിയയിലോ വരെ എത്താൻ ശേഷിയുള്ള ഇൻ്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ കൈവശം ഉണ്ട് .

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) ഉപയോഗിച്ച് വിക്ഷേപിക്കാൻ കഴിയുന്ന 200 ഓളം ന്യൂക്ലിയർ വാർഹെഡുകൾ ഉൾപ്പടെ ഇസ്രായേലിനു  ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇറാൻ ഇസ്രയേലിനോട് കൊമ്പുകോർക്കാൻ തയ്യാറാവില്ല എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (4 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (4 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (4 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (4 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (4 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (5 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (5 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (5 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (6 hours ago)

Malayali Vartha Recommends