കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു...
അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു... അമേരിക്കയിലെ അരിസോണയില്‍ പഠിക്കുന്ന തെലങ്കാന സ്വദേശികളായ നിവേശ് മുക്കയും ഗൗതം കുമാര്‍ പാര്‍സിയുമാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം പിയോറിയയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്്.
നിവേശ് കരിംനഗര്‍ ജില്ലയിലെ ഹുസുറാബാദ് സ്വദേശിയും ഗൗതം കുമാര്‍ ജങ്കാവ് ജില്ലയിലെ ഘാന്‍പൂരില്‍ നിന്നുള്ളയാളുമാണ്.
ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇവരുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡോക്ടര്‍ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി സഹായിക്കണമെന്ന് രണ്ട് വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha