Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം, ഗാസയിൽ ആക്രമണം തു‌‌‌ടർന്ന് ഇസ്രയേൽ, അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു

06 JUNE 2024 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

വെടിനിർത്തൽ കരാറിൽ ഒരു തീരുമാനമെടുക്കാതെ ഗാസയിൽ ആക്രമണം തു‌‌‌ടർന്ന് ഇസ്രയേൽ. അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു. സെൻട്രല്‍ ഗാസയിലെ നുസ്രേത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യു.എൻ സ്കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെൻട്രല്‍ ഗാസയില്‍ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് യു.എൻ സ്കൂളിന് നേരെ ആക്രമണമുണ്ടായത്.

ഇതിന് മുമ്പും അഭയാർഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. അഭയാർഥി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 455 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഏപ്രില്‍ 11നും 13നും ഇടയില്‍ മൂന്ന് തവണ ഇസ്രായേല്‍ യു.എൻ സ്കൂളുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് മുമ്ബ് യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയുടെ 183 സ്കുളുകളാണ് ഗാസയിലുണ്ടായിരുന്നത്. ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതോടെ ഈ സ്കൂളുകള്‍ അഭയാർഥി ക്യാമ്ബുകളാക്കുകയായിരുന്നു. ഇതുവരെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 35,586 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 83,074 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മധ്യ ഗാസയിലെ ഡെയ്‍ർ അൽ ബലായിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ആറുപേരുടെ മൃതദേഹം പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകർ കണ്ടെടുത്തു. ഷെല്ലാക്രമണമുണ്ടായ അൽ ജഫ്രാവിയിൽ പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്കുമാറ്റി.

അതിനിടെ, സിഐഎ ഡയറക്ടർ വില്യം ബേൺസ് ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധം നിർത്താതെ ബന്ദികളെ വിടില്ലെന്നാണു ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേലും. ഈ ഭിന്നത പരിഹരിച്ചു വെടിനിർത്തൽ കരാർ സാധ്യമാകുമോയെന്നാണു ചർച്ച ചെയ്യുന്നത്. ഹമാസ് പ്രതിനിധി കയ്റോയിലെത്തി ഈജിപ്ത് നേതൃത്വവുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 36,586 പലസ്തീൻകാർ കൊല്ലപ്പെട്ടു. 83,074 പേർക്കു പരുക്കേറ്റു.

യുദ്ധം തുടർന്നാൽ ജൂലൈ പകുതിയോടെ 10 ലക്ഷത്തിലേറെ പലസ്തീൻകാർ കൊടുംപട്ടിണിയിലാകുമെന്നു ലോകാരോഗ്യ സംഘടനയും യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷനും മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ചോടെ ‌6.77 ലക്ഷം പേർ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു. ലബനനിലെ യുഎസ് എംബസിക്കുനേരെ വെടിവയ്പുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്. ഏറ്റുമുട്ടലിൽ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി. സിറിയൻ പൗരനാണ് വെടിയുതിർത്തത്.

അതേസമയം ഗാസയിൽ വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിർദേശത്തിൽ ഇരു കക്ഷികളും വ്യക്തമായ നിലപാട് അറിയിക്കണമെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തർ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹിരിക്കുന്നതിനും ശാശ്വത സമാധാനത്തിനു വഴിയൊരുക്കുന്നതിനുമുള്ള ഉടമ്പടിയാണ് ഉണ്ടാകേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (13 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (28 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (58 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends