ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി

ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഭര്‍ത്താവ് ബെംഗളൂവിലെത്തി ലോഡ്ജില്‍ ജീവനൊടുക്കി. എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടനാ(30)ണ് തൂങ്ങിമരിച്ചത്.ഭാര്യയുടെ മരണവിവരമറിഞ്ഞ് ദോഹയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുക്കുട്ടന്‍. ബെംഗളൂരുവിലെത്തി മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും ഇയാള്‍ വിമാനത്തിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ ബെംഗളൂരുവിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ മലയാളിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസില്‍നിന്ന് വിവരം ലഭിച്ചത്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരുമാസം മുമ്പാണ് സനുക്കുട്ടന്‍ വിദേശത്തേക്ക് പോയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരിഷ്മ (22) രണ്ടുദിവസം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഹരിഷ്മ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു.
https://www.facebook.com/Malayalivartha

























