സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി

സോഷ്യല്‍ മീഡിയയില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച സംഭവത്തില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ ചാനല്‍ നീക്കംചെയ്ത് യൂട്യൂബ്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലുവ റൂറല്‍ സൈബര്‍ പൊലീസിലാണ് ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലും തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യൂട്യൂബ് ലൈവിലൂടെ തൊപ്പി നഗ്‌നദൃശ്യങ്ങള്‍ ബ്ലറര്‍ ചെയ്ത് പുറത്തുവിട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകും ചെയ്തതിന് പിന്നാലെ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























