പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായ വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ് . 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി എന്നാണ് നിലവിലെ കണ്ടെത്തൽ . പ്രായപൂർത്തിയാകാത്ത 17 കാരനായ മറ്റൊരു യുവാവ് കൂടി ഇതിൽ പങ്കാളിയായിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കൊലപ്പെടുത്തുന്നതിൽ പ്രധാനിയായി നിന്നത് 17 കാരനാണ് എന്ന് നവിവരം നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.കൊലപാതകം ശേഷവും മൃതദേഹത്തിനോട് കൊടും ക്രൂരതയാണ് പ്രതികൾ ചെയ്തത്. 17 കാരനും പത്തൊമ്പത് കാരനും മൃതദേഹത്തിനോട് ഒരുപാട് ക്രൂരതയാണ് ചെയ്തത്...
ആദ്യ പ്രതിയായ ഉദയകുമാർ വയോധികയെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നു. വീട്ടിനകത്ത് കയറ്റി വാതിൽ അടച്ചതും രണ്ടാം പ്രതിയായ 17 കാരനാണ് വെട്ടുകത്തി കൊണ്ട് വൃദ്ധയുടെ തലയ്ക്ക് അടിച്ചത്. താഴെ വീണു ഈ സമയത്ത് ഒന്നാം പ്രതിയായ ഉദയകുമാർ രണ്ടു മൂക്കുത്തികളും അഴിച്ചെടുത്തു. മാത്രമല്ല മരണം ഉറപ്പിക്കാൻ കഴുത്തിൽ ആഞ്ഞ് ചവിട്ടി.
മരിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം ഭാര്യയും പ്ലാസ്റ്റിക് കയറുകളും കൊണ്ട് മൃതദേഹം കെട്ടിയതിനുശേഷമാണ് ഷിജി മുറിയിലെ ഡ്രമ്മിലേക്ക് മൃതദേഹം ഇട്ട് കത്തിച്ചത്. കത്തിക്കുമ്പോൾ മണം പുറത്തു വരാതിരിക്കാൻ ഈ മൃതദേഹത്തിൽ പച്ച ചാണകം പ്രതികൾ പുരട്ടി.മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. പാതി കരിഞ്ഞ ശരീരം പ്ലാസ്റ്റിക് കവറിൽ ആക്കി വീടിനു പുറകിൽ കുഴി എടുത്ത് കഴിച്ചിട്ടു.
നാട്ടുകാർക്ക് ആദ്യം തന്നെ ഇവരെ രണ്ടുപേരെ സംശയം ഉണ്ടായിരുന്നു . കാരണം ഈ 17 കാരൻ നേരത്തെ ഒരു കേസിൽ പ്രതിയാണ് ഒരാളെ വെട്ടിയ കേസിൽ പ്രതിയാണ്. മാത്രമല്ല ഇവരെ ലഹരിക്ക് അടിമകളാണ് എന്ന കാര്യം നാട്ടുകാർക്ക് അറിയാമായിരുന്നു ഈ ഒരു സംശയം നാട്ടുകാർ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























