Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അടുത്ത ഹമാസ് തലവനെയും കൊന്നുതള്ളി IDF ; ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു

01 AUGUST 2024 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ജൂലൈ 13ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ഡെയ്‌ഫിനെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ആരോപണത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തെഹ്‌റാനില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയയെ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് സൈന്യത്തിന്റെ സ്ഥിരീകരണം.

2024 ജൂലൈ 13ന് ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ദൈഫ് കൊല്ലപ്പെട്ടതായി നേരത്തേയും ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഹമാസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. നേരത്തേ, യഹ് യാ സിന്‍വാറിനെ കൊലപ്പെടുത്തിയതായി മൂന്നുതവണ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

തെക്കൻ ഗാസയിലെ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ടെൻ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഡെയ്‌ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. ഇക്കാര്യം അന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉറപ്പിക്കുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഗാസയിലെ ഹമാസിന്റെ സൈനിക- ഭരണാധികാരങ്ങൾ തകർക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മുഹമ്മദ് ഡെയ്‌ഫിന്റെ കൊലപാതകമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെയും അംഗരക്ഷകൻ്റെയും സംസ്കാരം ടെഹ്‌റാനിൽ നടന്നു, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഹനിയേയും ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങൾക്കിടയിലാണ് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നത്.

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ശേഷം ഹമാസിലെ ദീർഘകാല നേതാവായ ഖാലിദ് മെഷാലിനെയാണ് ഹമാസ് നേതൃത്വം ഏറ്റെടുക്കാൻ പരിഗണിക്കുന്നത് . 1997-ലെ ഇസ്രായേൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മെഷാലിന് പലസ്തീനിയൻ തീവ്രവാദി ഗ്രൂപ്പിൽ ഒരു പ്രമുഖ ചരിത്രമുണ്ട്. 68 കാരനായ മെഷാൽ, അന്താരാഷ്ട്ര തലത്തിൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് .

1997-ൽ ജോർദാനിയൻ തലസ്ഥാനമായ അമ്മാനിലെ തൻ്റെ ഓഫീസിന് പുറത്തുള്ള ഒരു തെരുവിൽ വെച്ച് ഇസ്രായേൽ ഏജൻ്റുമാർ വിഷം കുത്തിവെച്ച് കൊലപെടുത്താൻ ശ്രമിച്ച വ്യക്തിയാണ്പുതിയ ഹമാസ് നേതാവാകാൻ സാധ്യതയുള്ള ഖാലിദ് മെഷാൽ

ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിലെ ഒരു പ്രധാന വ്യക്തിക്ക് നേരെയുണ്ടായ ഈ ആക്രമണം, ജോർദാനിലെ അന്നത്തെ രാജാവ് ഹുസൈനെ രോഷാകുലനാക്കി, കൊലയാളികളെ തൂക്കിക്കൊല്ലാനും മറുമരുന്ന് കൈമാറിയില്ലെങ്കിൽ ഇസ്രായേലുമായുള്ള ജോർദാൻ സമാധാന ഉടമ്പടി റദ്ദാക്കാനും ജോർദാൻ രാജാവ് തീരുമാനിച്ചപ്പോൾ ഇസ്രായേലിനു കീഴടങ്ങേണ്ടിവന്നു . കൂടാതെ ഹമാസ് നേതാവ് ഷെയ്ഖ് അഹമ്മദ് യാസിനെ മോചിപ്പിക്കാനും ഇസ്രായേലിനു സമ്മതിക്കേണ്ടി വന്നു , പിന്നീട് ഏഴ് വർഷത്തിന് ശേഷം ഗാസയിൽ വെച്ച് അഹമ്മദ് യാസിനെ ഇസ്രായേൽ വധിച്ചു .

ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഹമാസിന് ആഭ്യന്തരവും ബാഹ്യവുമായ കാര്യമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ്. ഇസ്രയേലിനെതിരെ കടുത്ത നിലപാട് നിലനിർത്തിക്കൊണ്ടുതന്നെ 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു താൽക്കാലിക പരിഹാരമെന്ന നിലയിൽ ഫലസ്തീൻ രാഷ്ട്രത്തിനായി വാദിച്ചത് മെഷാലിൻ്റെ നേതൃത്വ ചരിത്രത്തിൽ ഉൾപ്പെടുന്നു.

ഇതിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ ഇസ്മായിൽ അൽ-ഗൗലും ക്യാമറ ഓപ്പറേറ്റർ റാമി അൽ-റിഫിയും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആണ് രണ്ടു പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയയുടെ ജന്മ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അൽജസീറയുടെ പലസ്തീൻ റിപ്പോർട്ടരായ രണ്ടുപേരും കൊല്ലപ്പെട്ടത്.

 

മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അൽജസീറ ലേഖകനായ ഇസ്മായിൽ അൽ-ഗൗൾ, ക്യാമറാമാൻ റാമി അൽ-റിഫി എന്നിവർക്കൊപ്പം ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തിപ്പെട്ടവരെ കണ്ടെത്തി ഗാസയിലുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ജന്മസ്ഥലമായ അൽ-ഷാതി അഭയാർഥി ക്യാംപിൽ റിപ്പോർട്ട് ചെയ്യാനാണ് ഇരുവരും വടക്കൻ ഗാസയിൽ എത്തിയത്. ഇരുവരുടെയും മൃതദേഹം എത്തിക്കുമ്പോൾ അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

 

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ 39,480 പേർ കൊല്ലപ്പെടുകയും 91,128 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (6 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends