ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ; ഹനിയയുടെ രക്തം ഒരിക്കലും പാഴാകില്ല..!!!

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. അദ്ദേഹത്തിന്റെ രക്തം ഒരിക്കലും പാഴാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു. ഹനിയ്യയുടെ തെഹ്റാനിലെ രക്തസാക്ഷിത്വം ഇറാനും ഫലസ്തീനും അവരുടെ ചെറുത്തുനിൽപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ സൈനിക മുൻ കമാൻഡർ ഇൻ ചീഫ് മൊഹ്സിൻ റഈസി മുന്നറിയിപ്പ് നൽകി.
ഇറാനിന് പുറത്തു നിന്നുള്ള മിസൈൽ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടതെനന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികർക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെ ഷ്കി യാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇസ്മാഈൽ ഹനിയ്യ.
കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. ഇറാനിലെത്തിയാൽ ഹനിയ താമസിക്കാൻ സാധ്യതയുള്ള മുറി കണ്ടെത്തുകയും അവിടെ ബോംബ് സ്ഥാപിക്കുകയുമായിരുന്നു. അങ്ങനെ രണ്ടുമാസങ്ങൾക്ക് മുൻപ് തന്നെ നിലവിൽ ഹനിയയുടെ കൊലപാതകത്തിന് കാരണമായെന്ന് കരുതപ്പെടുന്ന ബോംബ് ഇസ്രയേൽ സ്ഥാപിച്ചിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ-അമേരിക്കൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പശ്ചിമേഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. അതുപ്രകാരം, ഖത്തറിൽ താമസിച്ചിരുന്ന ഇസ്മായിൽ ഹനിയയെ, പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വച്ച് കൊലപ്പെടുത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണ് ഹനിയ പലവിധ ചർച്ചകൾക്കായി നിരവധി തവണ വന്നുപോയിരുന്ന ഇറാനെ തന്നെ കൃത്യം നടത്താൻ ഇസ്രയേൽ തിരഞ്ഞെടുക്കുകയായിരുന്നു.
ഹനിയ ഇറാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കുന്ന മുറി മനസിലാക്കുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കീഴിലുള്ള ടെഹ്റാനിലെ നെഷാത്ത് എന്നറിയപ്പെടുന്ന കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഹനിയ താമസിക്കുന്ന മുറി അങ്ങനെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നത്. അവിടെ രണ്ടുമാസം മുൻപാണ് രഹസ്യമായി ബോംബ് സ്ഥാപിക്കുന്നത്. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ മേഖലയിൽ കടന്നുകയറി ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നത് ഇപ്പോഴും വ്യക്തമല്ല.
https://www.facebook.com/Malayalivartha


























