Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തി; ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’ എന്ന് കൊല്ലപ്പെടും മുമ്പ് ഖമേനിയോട് ഹനിയ...

03 AUGUST 2024 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ടുമാസം മുൻപ് തന്നെ, ഹനിയയുടെ കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ബോംബ് ഇസ്രയേൽ സ്ഥാപിച്ചിരുന്നു. ഖത്തറിൽ താമസിച്ചിരുന്ന ഇസ്മായിൽ ഹനിയയെ, പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വച്ച് കൊലപ്പെടുത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണ് ഹനിയ പലവിധ ചർച്ചകൾക്കായി നിരവധി തവണ വന്നുപോയിരുന്ന ഇറാനെ തന്നെ കൃത്യം നടത്താൻ ഇസ്രയേൽ തിരഞ്ഞെടുത്തത്. സുരക്ഷാസംവിധാനങ്ങളിലെ പാളിച്ചയും രഹസ്യാന്വേഷണ ഏജൻസികളുടെ കഴിവുകേടും വെളിപ്പെട്ടു.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയോടും ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തോടും വിയോജിപ്പുള്ളവരെ മൊസാദ് ഉപയോഗപ്പെടുത്തിയെന്നാണു നിഗമനം. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’– ഖമേനിയോട് ഹനിയ പറഞ്ഞു. ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചുള്ള സംഭാഷണം ടിവി ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.

ഇറാനിയൻ റവലൂഷനറി ഗാർഡ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മേഖലയിലെ ഗെസ്റ്റ്ഹൗസിൽ നടന്ന സ്ഫോടനം ഇറാനു കനത്ത തിരിച്ചടിയായി. രഹസ്യയോഗങ്ങൾ നടക്കുന്ന, വിഐപി അതിഥികൾ പതിവായി തങ്ങുന്ന സ്ഥലമാണിത്. ഇസ്മായിൽ ഹനിയ ഇറാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കുന്ന മുറി മനസിലാക്കുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കീഴിലുള്ള ടെഹ്റാനിലെ നെഷാത്ത് എന്നറിയപ്പെടുന്ന കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഹനിയ താമസിക്കുന്ന മുറി അങ്ങനെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നത്. അവിടെ രണ്ടുമാസം മുൻപാണ് രഹസ്യമായി ബോംബ് സ്ഥാപിക്കുന്നത്. വളരെയധികം സുരക്ഷാക്രമീകരണങ്ങളുള്ള ഈ മേഖലയിൽ കടന്നുകയറി ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.

 

 

ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞച്ചടങ്ങിന് ചൊവ്വാഴ്ച ഇറാനിലെത്തിയ ഹനിയ മുറിയിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്, ഓട്ടോമാറ്റിക് ഡിറ്റനേറ്റർ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങുകയും ചില ജനാലകൾ തകരുകയും ഒരു പുറംഭിത്തി ഭാഗികമായി പൊളിയുകയും ചെയ്തിരുന്നു. ഹനിയയ്‌ക്കൊപ്പം ആ സമയം മുറിയിലുണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.

കൊലപാതകം നടന്ന ആദ്യമണിക്കൂറുകളിൽ, മിസൈൽ ആക്രമണമാണ് നടന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഡ്രോണോ വിമാനമോ ഉപയോഗിച്ചാണ് കൊലപാതകമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ഇറാന്റെ വ്യോമപ്രതിരോധം എങ്ങനെ മറികടന്നുവെന്ന ചോദ്യവും അതിനോടൊപ്പം ഉയർന്നിരുന്നു. കൂടാതെ മിസൈൽ ആക്രമണമാണെങ്കിൽ ഉണ്ടാകേണ്ട അത്ര നാശനഷ്ടങ്ങൾ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ ഉണ്ടായിട്ടുമില്ല.

 

 

ബുധനാഴ്ച പുലർച്ചെ രണ്ടോടെയുണ്ടായ സ്‌ഫോടനത്തിൽ ജനാലകൾ തകരുകയും കോമ്പൗണ്ടിൻ്റെ മതിലിൻ്റെ ഒരു ഭാഗം തകരുകയും മാത്രമാണുണ്ടായതെന്നാണ് അവിടെനിന്നുള്ള ഫോട്ടോകളിൽനിന്ന് വ്യക്തമാവുന്നത്. ഇവ മിസൈൽ ആക്രമണമെന്ന സംശയത്തെ തള്ളിക്കളയുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സ്‌ഫോടനമുണ്ടായത് മുറിയിൽ സ്ഥാപിച്ചിരുന്ന ബോംബുകളിൽനിന്നാണെന്ന് പ്രാഥമിക വിവരം വ്യക്തമാക്കുന്നതായി രണ്ട് ഇറാനി ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

സിയാദ് അൽ നഖല ഹനിയയുടെ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനു പരുക്കേറ്റിട്ടില്ല. ഹനിയയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് അടിവരയിടുന്നതാണ് ഇക്കാര്യം. ഹനിയയുടെ കൊലപാതകം ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മേൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്. ഹനിയയുടെ സംസ്കാരച്ചടങ്ങുകൾ ദോഹയിൽ നടന്നു. ഹനിയയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഖലീൽ അൽ ഹയ്യയും മുൻ ഹമാസ് തലവൻ ഖാലിദ് മഷാലും ചടങ്ങിൽ പങ്കെടുത്തു. ഹനിയയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടത്താൻ ഹമാസ് ഗാസയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (6 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends