ടെഹ്‌റാനില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം ! യുദ്ധ ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി സജ്ജരായി ഇസ്രയേലും ; പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം ? ഹിസ്ബുള്ള-ഹൂതി സംഘ തലവന്മാര്‍ ടെഹ്‌റാനിലെത്തി...എന്തും സംഭവിക്കാം ഭീതിയുടെ നിമിഷങ്ങളെന്ന് ലോകരാജ്യങ്ങള്‍
ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി ജൂതപ്പട. പടക്കപ്പലുകള്‍ അയച്ച് ഉരുക്കുകോട്ട തീര്‍ക്കുന്ന അമേരിക്ക കൂടുതല്‍ സേന വിന്യാസം നടത്തുന്നു. സിഐഎ തലവന്‍ ഇസ്രയേലില്‍. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സേന വിന്യാസം നടത്തി അമേരിക്കയും സര്‍വ്വസന്നാഹമൊരുക്കുന്നതോടെ ഭീതിയുടെ മണിക്കൂറുകളെന്ന് ലോകരാജ്യങ്ങള്‍. ഒളിഞ്ഞും മറഞ്ഞും ഇറാന് ആയുധങ്ങളെത്തിക്കാന്‍ റഷ്യയും ചൈനയും. പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം. അവര്‍ക്കും വേണ്ടത് ഒരു ഘോരയുദ്ധമാണ്.
ഇറാനും ഇറാനുമായി യോജിച്ച് നില്‍ക്കുന്ന പ്രാദേശിക സായുധ ഗ്രൂപ്പുകളും ഇസ്രായേലിനെതിരെ യുദ്ധമെന്ന് ഉറപ്പിക്കുന്നു. കയറി അടിക്കണമെന്നാണ് ഹിസ്ബുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍, ഇസ്രായേല്‍ നിര്‍ത്താന്‍ പോകുന്നില്ല, ഇനി ഇറാനിയന്‍ ഉദ്യോഗസ്ഥരെ രാജ്യത്ത് കയറി ഇസ്രായേല്‍ പരസ്യമായി കൊന്ന് തള്ളും. ആ ഗതി ഉണ്ടാക്കി വെക്കരുത് ജൂതരെ തീര്‍ത്തുകെട്ടണമെന്ന് കട്ടായം പറഞ്ഞ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള. ഏതുനിമിഷവും ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം തെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനെ കുത്തിയിളക്കി യുദ്ധക്കളത്തില്‍ എത്തിക്കേണ്ടത് ഇപ്പോള്‍ ഹിസ്ബുള്ള,ഹൂതി സഖ്യങ്ങളുടെ ആവശ്യമാണ്. കാരണം ഭീകര സംഘങ്ങളുടെ തലവന്മാരുടെ തലകള്‍ എണ്ണിയാണ് മൊസാദ് തീര്‍ത്തുകെട്ടുന്നത്. മൊസാദ് വാതിലില്‍ മുട്ടുമെന്ന ഭയത്തിലാണ് ഭീകര നേതാക്കള്‍. ഇറാന്‍ യുദ്ധം തുടങ്ങിവെച്ചാല്‍ ഇസ്രയേലിന്റെ ശ്രദ്ധ അവിടെ പതിയും. ഇതോടെ മൊസാദിന്റെ കണ്ണുവെട്ടിച്ച് മറ്റ് സുരക്ഷിത താവളം തേടാമെന്ന ആശ്വാസം. ഇതിപ്പോള്‍ ഇരിക്കുന്നിടത്ത് നിന്ന് പുറത്തിറങ്ങാന്‍ പേടി. തലപുറത്തിട്ടാല്‍ ചിതറിക്കാന്‍ മൊസാദ്. ആദ്യം അവരുടെ വീട്ടിലേക്ക് ഒരു കത്താണ് എത്തുക. അതില്‍ വിശദമായി പറയും. നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഞങ്ങളുടെ രാജ്യത്തിനെതിരെ ഇന്നയിന്ന പാതകങ്ങള്‍ ചെയ്തിരിക്കുന്നുവെന്നും, അതിനാല്‍ അയാളെ ഞങ്ങള്‍ മരണശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ഭീകരാക്രമണത്തില്‍ തങ്ങളുടെ അത്‌ലറ്റുകളെ കൊന്ന കേസില്‍ പ്രതികളായ പി എല്‍ ഒക്കാരുടെ വീടുകിലേക്ക് ഒക്കെ വന്നു ഇതുപോലെ ഒരു മരണ വാറന്റ്. രഹസ്യമായി കൊല്ലുന്ന സംഘടനല്ല ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്. ചെയ്യാന്‍ പോവുന്നത് പരസ്യമായി പറയും.
ഇങ്ങനെ മൊസാദിന്റെ മരണവാറന്റ് കിട്ടിയ, മ്യൂണിച്ച് ഭീകാരക്രമണക്കേസിലെ ഫലസ്തീന്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. നമ്മുടെ മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, വണ്‍ ട്രൂ ത്രീയെന്ന് നമ്പറിട്ട് കൊന്നു. അതിനിടെ ആളെമാറിപ്പോയി ഒരു കൊലപാതകവും നടന്നു. പല കൊലകളും പൂ പറിക്കുന്ന ലാഘവത്തോടെയാണ്. വിഷ സൂചിയായി, വിഷ പുഷ്പമായി, മിസൈലായി, പെന്‍ ബോംബായി അങ്ങനെ പല രീതിയിലുള്ള കൊലകള്‍. 72 സെപ്റ്റമ്പര്‍ 5ാം തീയതി, ജര്‍മ്മനിയിലെ മ്യൂണിച്ച് നഗരത്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ബ്ലാക്ക് സെപ്തംബര്‍ എന്ന പലസ്തീന്‍ ഗറില്ലാസംഘടന നടത്തിയ ആക്രമണത്തില്‍, 11 ഇസ്രായേലി കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രം ഒന്നടങ്കം വിതുമ്പിയ നിമിഷം. പക്ഷേ, തങ്ങളുടെ ജനതയുടെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ ഈ കൊടും ക്രൂരതക്ക് പ്രതികാരം ചെയ്യാനായിരുന്നു, ഇസ്രായേലി പ്രധാനമന്ത്രി ആയിരുന്ന ഗോള്‍ഡോ മെയറിന്റെ തീരുമാനം. അങ്ങനെയാണ് മ്യൂണിച്ച് ആക്രമണത്തിലെ മുഴുവന്‍ ഭീകരനെയും, മൊസാദ് വേട്ടയാടിക്കൊന്നത്. ബ്ലാക്ക് സെപ്റ്റമ്പര്‍ എന്ന സംഘടനയെ എന്തുവിലകൊടുത്തും നശിപ്പിക്കുമെന്ന, പ്രധാനമന്ത്രി ഗോള്‍ഡോ മെയറിന്റെ പ്രതിജ്ഞ ശരിയായി.
അതുപോലെ ഒരു പ്രതിജ്ഞയാണ്, ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എടുത്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിലേക്ക് ഇരച്ചകയറി, വെടിവെച്ചും, കുത്തിയും, ബലാത്സഗംചെയ്തും, ആയിരത്തോളം പേരെ കൊല്ലുകയും, നിരവധിപേവെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ, മുച്ചൂടും മുടിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. ഇസ്രായേല്‍ ഒരു കാര്യം തീരുമാനിച്ചാല്‍, ഏത് പാതാളത്തില്‍പോയി ഇരുന്നാലും മൊസാദ് അവരെ പൊക്കിയിരിക്കും. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന്, നെതന്യാഹു പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിച്ചവര്‍ ഇപ്പോള്‍ പൊട്ടിക്കരയുകയാണ്. ഹമാസ് നേതൃത്വത്തിലെ ഒരാള്‍ ഒഴിച്ചുള്ള പ്രമുഖരെയെല്ലാം മൊസാദ് കൊന്ന് തള്ളിക്കഴിഞ്ഞു!
നേരിട്ടുള്ള യുദ്ധത്തില്‍ പതിനായിരത്തിലേറെ ഹമാസ് ഭീകരറാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുടെ നുറോളം കമാന്‍ഡര്‍മാരും, 1967ല്‍ 9 അറബ് രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്നിട്ടും വെറും ആറു ദിവസംകൊണ്ട് അവരെ നിലംപരിശാക്കി വിജയിച്ച ഇസ്രായേല്‍ സൈന്യത്തിനാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. ഇസ്രയേലിന് നേരെ െപാക്കാന്‍ ഇനി അടുത്തകാലത്തൊന്നും ഹമാസിന് കൈ പൊങ്ങില്ല. ഇനി ആ റോള്‍ ഏറ്റെടുക്കുക ഇറാനാണ്. 1948ല്‍ യുദ്ധത്തിലേക്ക് പിറന്ന വീണ ഇസ്രായേലിന് പക്ഷേ യുദ്ധം ചെയ്യാതെ വയ്യ. കാരണം ആയുധം താഴേവെച്ചാല്‍ അവര്‍ തീരും. ശത്രുക്കളുടെ നടുക്കാണ് അവര്‍ ജീവിക്കുന്നത്. ആ ഇസ്രായേലിന്റെ ഏറ്റവും വലിയ സുരക്ഷാ കവചമാണ് മൊസാദ് എന്ന തങ്ങളുടെ ചാര സംഘടന.
https://www.facebook.com/Malayalivartha