Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഏതു നിമിഷവും യുദ്ധം തുടങ്ങും ? റോക്കറ്റുകൾ ചീറിപ്പായുന്നു.... ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും സഖ്യരാജ്യങ്ങളും കൂടി ചേർന്നാൽ വിനാശകരമായ ലോക മഹാ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ വഴുതിവീണേക്കാം

04 AUGUST 2024 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകത്തിനും ഇറാന്റെ ഭീഷണിക്കും പിന്നാലെ പശ്ചിമേഷ്യ തിളച്ചുമറിയുകയാണ് . ഏതുനിമിഷവും ഇസ്രയേലും ഇറാനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടാം . ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും സഖ്യരാജ്യങ്ങളും കൂടി ചേർന്നാൽ വിനാശകരമായ ലോക മഹാ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ വഴുതിവീണേക്കാം എന്ന സൂചനകളാണ് ഇപ്പോൾ മേഖലയിൽനിന്ന് പുറത്തുവരുന്നത്.

ലഭ്യമായ ഏതെങ്കിലും ടിക്കറ്റ്' ഉപയോഗിച്ച് ലെബനൻ വിടണമെന്നാണ് ഇന്ത്യയും അമേരിക്കൻ എംബസിയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് മുന്നറിയിപ്പ് നൽകുന്നത് . ഇതും യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നു എന്നതിന്റെ സൂചനകളാണ്

 

ഇസ്രയേലിന് നേർക്കുണ്ടായ ഹമാസ് ആക്രമണത്തിന്റെ തുടർച്ചയായുണ്ടായ പ്രത്യാക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെങ്ങും കരളുലയ്ക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . കുഞ്ഞുമക്കളുടെ ചേതനയറ്റ ദേഹവുമായി വിലപിക്കുന്ന മാതാപിതാക്കൾ. പരിക്കേറ്റ് നിലവിളിക്കുന്ന കുട്ടികൾ, ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ബന്ധുക്കളെ തേടിനടക്കുന്നവർ, വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി പരക്കംപായുന്നവർ, തിങ്ങി നിറഞ്ഞ അഭയാർത്ഥി ക്യാമ്പുകൾ , ഭക്ഷണസാധനങ്ങൾക്കായി ബേക്കറികളിലും പലചരക്കുകടകളിലും ക്യു നിൽക്കുന്ന എല്ലും തോലുമായ മനുഷ്യർ , ജലവൈദ്യുതി വിതരണം നിലച്ചതിനാൽ താളംതെറ്റിയ ആശുപത്രികൾ എന്നി വയെല്ലാം ഇവിടെ സാധാരണ കാഴ്ചകൾ മാത്രമാണ് .

 


ഇതിനിടയിലാണ് ഹമാസ്, ഹിസ്ബുള്ള നേതാക്കളെ ഇസ്രായേൽ വധിച്ചത് . ഇതോടെ ഹിസ്ബുള്ള അടക്കമുള്ള സായുധ സംഘങ്ങൾ ഇറാന്റെ സഹായത്തോടെ ഇസ്രായേലിലേക്ക് കുതിക്കുകയാണ് . ജൂലൈ 31-നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള കമാണ്ടർ ഫുവാദ് ഷുക്കറിനെ വധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയായും കൊല്ലപ്പെട്ടത് .

. ഇതോടെ നിലതെറ്റിയ ഹിസ്ബുള്ള ,ഹമാസ് സംഘങ്ങൾ പശ്ചിമേഷ്യൻ നിരത്തുകളിൽ അക്ഷരാർത്ഥത്തിൽ കൊലവിളി നടത്തുകയാണ് ..ഇതിനിടെ ഹനിയയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

 

ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതിക്ക് പുറത്തുനിന്ന് ഏഴ് കിലോഗ്രാം ഭാരമുള്ള ഒരു ഷോർട്ട് റേഞ്ച് പ്രൊജക്ടൈൽ ഉപയോഗിച്ചാണ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട് . ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കൊലപാതകം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്.രക്തസാക്ഷി ഇസ്മായിൽ ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും സയണിസ്റ്റ് ഭരണകൂടത്തിന് കഠിനമായ ശിക്ഷ നൽകുമെന്നും വെല്ലുവിളി ഉയർത്തിയ ഐആർജിസി അമേരിക്കയെ 'ക്രിമിനൽ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്

ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് ഞായറാഴ്ച പുലർച്ചെ, ഹിസ്‌ബുള്ള വടക്കൻ ഇസ്രയേലിലെ ബെയ്റ്റ് ഹില്ലൽ പട്ടണം ലക്ഷ്യമാക്കി ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇസ്രയേലിന്റെ റോക്കറ്റ് പ്രതിരോധ സംവിധാനം അയൺ ഡോം ഇതിനെയെല്ലാം നിർവീര്യമാക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.

യുകെ, ജോർദാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേൽ-ലെബനൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും പൗരന്മാർ കഴിയുംവേഗം മേഖല ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ പൊടുന്നനെ വഷളാകാനുള്ള സാധ്യതയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പറഞ്ഞിരുന്നു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സൈനികരെയും കോൺസുലർ സ്റ്റാഫിനെയും അതിർത്തി സേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലേക്ക് യുകെ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. ലെബനന് പുറമെ ഇസ്രയേലിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് കാനഡയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാൻ്റെയും അവർ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെയും ഹിസ്‌ബുള്ളയുടെയും ഭീഷണി ഇസ്രയേലിന്റെ മേൽ ഉള്ളതിനാൽ, മിസൈൽ പ്രതിരോധ സംവിധാനങ്ങളെയെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉരുക്കുപോലെ ഉറച്ചതാണെന്നും കഴിഞ്ഞ ദിവസം അമേരിക്ക ആവർത്തിച്ചിരുന്നു.

ആക്രമണത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇസ്രയേലും. "വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത്. വിവിധ ഭാഗങ്ങളിൽനിന്ന് ഭീഷണികളുണ്ട്. ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്" ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

വാരാന്ത്യത്തിൽ വീടുകളിലേക്ക് മടങ്ങുന്ന ഇസ്രയേൽ മന്ത്രിമാർക്ക്, സാറ്റ്‌ലൈറ്റ് ഫോണുകൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് മുൻകരുതൽ. നേരത്തെ സിറിയയിലെ ഡമാസ്കസിൽ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചിരുന്നു.

സമാനമായൊരു ആക്രമണം ഇസ്രയേലും കരുതിയിരിക്കുകയാണ്, അസാധാരണമായ രംഗങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പും വെള്ളിയാഴ്ച ഇറാൻ്റെ ഔദ്യോഗിക ടി വി ചാനലിലൂടെ നൽകിക്കഴിഞ്ഞു .. പശ്ചിമേഷ്യ വളരെ അപകടകരമായ പ്രാദേശിക യുദ്ധത്തിലേക്ക് കടക്കുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ പ്രതികരണങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (5 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (5 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (6 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (6 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (6 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (7 hours ago)

Malayali Vartha Recommends