Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

നിരവധി പ്രവചനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിട്ടുണ്ട്...ഇപ്പോഴിതാ ഇന്ത്യൻ ജ്യോതിഷിയുടെ പ്രവചനം കിറുകൃത്യം...മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെയ്ഖ് ഹസീനയുടെ പതനം പ്രവചിച്ചു..ഇനി ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്...

07 AUGUST 2024 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും നടത്തിയിട്ടുള്ള നിരവധി പ്രവചനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിട്ടുണ്ട്. പലപ്പോഴും പലതും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം പ്രവചനകൾക്ക് സ്വീകാര്യത ഏറെയാണ്. ഇപ്പോൾ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയും രാജ്യം വിടലും ലോകം തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെ ജ്യോതിഷിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രവചനം ചര്‍ച്ചയാകുന്നു. പ്രശാന്ത് കിനി എന്ന ഇന്ത്യന്‍ ജ്യോതിഷിയാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെയ്ഖ് ഹസീനയുടെ പതനം പ്രവചിച്ച് കൊണ്ട് ഇപ്പോള്‍ വൈറലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പ്രശാന്ത് കിനിയുടെ വൈറല്‍ പ്രവചനം. 2024 മെയ് മുതല്‍ ഓഗസ്റ്റ് വരെ ജാഗ്രതയോടെ തുടരാന്‍ പ്രശാന്ത് കിനി ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

അവര്‍ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നും പ്രശാന്ത് കിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റില്‍ ഹസീനയുടെ പതനം സംഭവിച്ചതോടെ തന്റെ പ്രവചനം ശരിയായിരിക്കുന്നു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിനി.സര്‍ക്കാര്‍ ജോലിയിലെ സംവരണത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ കലാപത്തിലേക്ക് നയിക്കുകയായിരുന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് തെരുവുകളില്‍ പ്രതിഷേധപ്രകടനവുമായി എത്തിയത്.2023 ഡിസംബര്‍ 14-നാണ് പ്രശാന്ത് കിനി എന്നുപേരുള്ള ജോത്സ്യൻ പ്രവചനം നടത്തിയിരിക്കുന്നത്. 2024 മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ ഷെയ്ഖ് ഹസീന ജാഗ്രതയോടെ ഇരിക്കണമെന്നും ഒരു പക്ഷേ അവരെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നുമായിരുന്നു പ്രശാന്ത് കിനിയുടെ പ്രവചനം.

ഇപ്പോഴിതാ ഡിസംബറില്‍ എക്‌സില്‍ പങ്കുവെച്ച ഈ പ്രവചനം വീണ്ടും സാമൂഹിക മാധ്യമമായ എക്സിൽ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന പ്രശ്‌നത്തില്‍ അകപ്പെടുമെന്ന് ഇതിനോടകം തന്നെ താന്‍ പ്രവചിച്ചിരുന്നതായി പ്രശാന്ത് കിനി തന്റെ പോസ്റ്റില്‍ പറഞ്ഞു.വളരെ വേഗമാണ് പ്രശാന്തിന്റെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. കൃത്യമായ രീതിയില്‍ പ്രവചനം നടത്തിയതിന് ആശ്ചര്യം പ്രകടമാക്കുന്ന കമന്റുകളാണ് അവര്‍ നല്‍കിയത്. അതിനിടെ ഒരു ഉപയോക്താവ് ബംഗ്ലാദേശിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രശാന്തിനോട് ചോദിച്ചു. അത് പൂര്‍ണമായും ഇന്ത്യാ വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.‘കിഴക്കന്‍ പാകിസ്ഥാന്‍’ എന്ന പൂര്‍വാവസ്ഥയിലേക്ക് ബംഗ്ലാദേശ് പോകുകയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇതെന്തൊരു പ്രവചനം എന്നാണ് മറ്റൊരാള്‍ അമ്പരപ്പോടെ ചോദിച്ചത്.

 

സര്‍ക്കാര്‍ സംവരണത്തെച്ചൊല്ലി ആഴ്ചകളായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഞായറാഴ്ചയോടെ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചാണ് പ്രതിഷേധക്കാര്‍ ഇതിന് മറുപടി നല്‍കിയത്. തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി.ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ആളുകള്‍ ഇരച്ചു കയറിയതോടെ രാജിവെച്ച് രാജ്യം വിടാന്‍ അവര്‍ നിര്‍ബന്ധിതയായി.

 

നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് അവര്‍.നേരത്തെ വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ചും അദ്ദേഹം സൂചന നല്‍കിയിരുന്നു. 'ജൂലൈ ആദ്യവാരത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ റെക്കോര്‍ഡ് അളവില്‍ കനത്ത മഴ പെയ്യും. ദക്ഷിണേന്ത്യയിലെ പല ഹില്‍ സ്റ്റേഷനുകളിലും മേഘ സ്‌ഫോടനവും മണ്ണിടിച്ചിലും സാധ്യമാണ്, നിരവധി ഡാമുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കവിഞ്ഞൊഴുകാന്‍ പോകുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.ജൂണ്‍ 21 നായിരുന്നു അദ്ദേഹം ഈ ട്വീറ്റ് പങ്ക് വെച്ചത്. കൂടാതെ ഇറാന്‍-ഇസ്രായേല്‍ യുദ്ധം, നിഫ്റ്റി തകര്‍ച്ച എന്നിവയും അദ്ദേഹം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിന് ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കൂട്ടലിലാണ് ഇസ്രായേലും സഖ്യരാജ്യങ്ങളും. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അമേരിക്കയുടെയടക്കം സഹായത്തോടെ ഇസ്രായേൽ ഒരുക്കുന്നുണ്ട്.

 

അതേസമയം, ആക്രമണത്തിൽ ഇസ്രായേലിലെ സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാൻ പരമോന്നത നേതാവ്ആയത്തുല്ല ഖുമേനിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഇറാനിലെത്തിയിരുന്നു. ഇദ്ദേഹമാണ് പ്രസിഡന്റിന്റെ നിർശേദം കൈമാറിയത്. റഷ്യൻ നിർമിത സുഖോയ് സു-35 യുദ്ധവിമാനങ്ങൾ എത്തിക്കാൻ ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.2025 ല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ പടിയിറങ്ങും എന്നും എന്നാല്‍ ഡികെ ശിവകുമാറായിരിക്കില്ല അടുത്ത മുഖ്യമന്ത്രി എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.

കൂടാതെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം പോലും ലഭിക്കില്ല എന്നും കിനിയുടെ പ്രവചനമുണ്ട്.അതേസമയം ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. സമീപകാലത്തെങ്ങുമില്ലാത്ത വിധം കലാപമുഖരിതമാണ് രാജ്യം.1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തീരുമാനിച്ചതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജൂണ്‍ അവസാന വാരം തുടങ്ങിയ പ്രതിഷേധം പൊടുന്നനെ ആളിപ്പടരുകയായിരുന്നു.പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം പേരാണ് പ്രതിഷേധവുമായി ഇന്നലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഇരച്ചെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഇന്ത്യയില്‍ താല്‍ക്കാലിക അഭയം തേടിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends