തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിൽ വിദഗ്ധൻ; തങ്ങളുടെ അടുത്ത ലക്ഷ്യം യഹിയ സിന്‍വറാണെന്നാണ് ഇസ്രായേൽ

ഹമാസിന് വേണ്ടി യുദ്ധമുഖത്തുണ്ടായിരുന്ന നേതാവാണ് യഹിയ സിന്‍വര്‍. തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധൻ . ഹമാസിന്റെ തുറുപ്പുചീട്ട് ഗസ്സയില്‍ ഭൂമിയില്‍നിന്ന് 40-50 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് .
ഗസ്സ അണ്ടര്‍ ഗ്രൗണ്ട് മെട്രോ എന്നാണ് ഇവയെ ഇസ്രയേല്‍ പരിഹസിക്കുന്നത്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്‌സിജന്‍ സിലണ്ടറുകളും, ബാത്ത്‌റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതില്‍ ഒളിച്ചിരുന്ന് സിന്‍വറിന്റെ പ്രവര്‍ത്തനം.
യഹിയ സിന്‍വറിന്റെ ഹമാസ് രാഷ്ട്രീയകാര്യ മേധാവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ഇസ്രായേല്‍. ഇസ്രായേല്‍ വ്യക്തമാക്കുന്നത്, തങ്ങളുടെ അടുത്ത ലക്ഷ്യം സിന്‍വറാണെന്നാണ്. സിന്‍വറിനെ കൊടുംഭീകരനെന്നാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാട്സ് വിശേഷിപ്പിച്ചത്.ഹമാസ് മേധാവിയായുള്ള നിയമനം സിന്‍വറിനെയും ഇല്ലാതാക്കാനുള്ള മറ്റൊരു കാരണം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സിന്‍വര്‍ ഗാസയിലെ തുരങ്കങ്ങളില്‍ ഒളിവിലാണ് . ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കിയിരിക്കുന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദി സിന്‍വറെന്നാണ് . സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്.
https://www.facebook.com/Malayalivartha


























