സാങ്കേതിക തകരാര്‍... സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര ഇനിയും നീണ്ടേക്കും... .10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് രണ്ടു പേരും...

സാങ്കേതിക തകരാര്‍... സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര ഇനിയും നീണ്ടേക്കും... .10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് രണ്ടു പേരും... എന്നാല്‍ ചില സാങ്കേതിക തകരാറുകള്‍ കാരണം യാത്ര പലതവണയായി നീണ്ടുപോകുകയായിരുന്നു.
ുന്നു.
ജൂണ്‍ അഞ്ചിനായിരുന്നു വില്യംസും വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു രണ്ടു പേരുടെയും പദ്ധതി. ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടര്‍ന്നത് ജൂണ്‍ 26 ലേക്ക് യാത്രമാറ്റിവയ്ക്കുകയായിരുന്നു.
ബോയിംഗ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.
രണ്ടുമാസത്തിലേറെയായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും .2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണില്‍ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ .
https://www.facebook.com/Malayalivartha


























