Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മൊസാദിനെ ഭയന്ന് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ ഓടി ഇറാന്‍ ! ആണവനിലയങ്ങള്‍ മൊസാദ് തകര്‍ക്കും കട്ടായം ; അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന് ! ഇറാന്റെ ആണവതലകളെല്ലാം തകര്‍ത്തത് ഇസ്രയേല്‍ ചാരന്മാര്‍

08 AUGUST 2024 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഒരു പഞ്ചിന് കേറി വെല്ലുവിളിച്ചും പോയി യുദ്ധം ചെയ്യാതെ നിവര്‍ത്തിയുമില്ല. അടപടലം പെട്ടിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ പണി തുടങ്ങി ഇറാന്‍ നെട്ടോട്ടം തുടങ്ങി. മൊസാദിന്റെ ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. എപ്പോള്‍ വേണമെങ്കിലും മൊസാദ് പണിവെക്കും. ആണവ നിലയങ്ങളും ആണവശാസ്ത്രജ്ഞരേയും സുരക്ഷിതമാക്കാന്‍ നെട്ടോട്ടമോടി ഇറാന്‍. കലിയിളകുന്ന നേരത്തെല്ലാം ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കലാണ് മൊസാദിന്റെ പണി. അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന്. അത് കേള്‍ക്കാതെ എടുത്തുചാടി വെട്ടിലായി ഇറാന്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേലില്‍ നിന്ന് കിട്ടിയ അടിയുടെ ചൂട് ഓര്‍മ്മയുണ്ട്.

ഇന്ന് അറബ് രാഷ്ട്രങ്ങള്‍ക്കുപോലും ഇസ്രായേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോല്‍വിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവര്‍ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ജൂതരാഷ്ട്രത്തെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ ഇറാന്‍. അതോടെ ഇറാനെ തീര്‍ക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാന്‍ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈല്‍ പോലും വീഴാത്ത രീതില്‍ സംരക്ഷിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞു. പക്ഷേ അവര്‍ നിരന്തരം ഇറാന് പണി കാടുത്തു.

2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനാല ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രഞ്ജഞാന ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്. ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്ക്മരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിര്‍മ്മാണത്തെ സൈബര്‍ ആക്രമണത്തിലുടെ മൊസാദ് തകര്‍ത്തതും വാര്‍ത്തയായി. കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നല്‍കിയാണ് അവര്‍ നിലയം തകര്‍ത്തത്. ഇതുമൂലം വര്‍ഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇറാനില്‍ കയറി, മൊസാദ് ഹനിയയെ തീര്‍ത്തത്. അതോടെ ഇനി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് ഉണ്ടാവുകയെന്നും വിലയിരുത്തലുണ്ട്.

പക്ഷേ ഇനി ഹമാസിന് പകരം ഇറാന്‍ എന്ന ഷിയാ രാഷ്ട്രവുമായുള്ള നേരിട്ടുള്ള യുദ്ധമാണ് കാണാന്‍ പോവുന്നത് എന്നാണ് പൊതു വിലയിരുത്തല്‍. ഹനിയ വധത്തിന് പിന്നാലെ, ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാമനേയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്' എന്ന് ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

.'ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു' ആയത്തുല്ല ഖാമനേയി നേരത്തെ പ്രതികരിച്ചത്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന്‍ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുന്നു. ഇസ്മായിലിന്റെ കൊലപാതകത്തിന് ശേഷം ജംകരന്‍ പള്ളിയില്‍ ഇറാന്‍ 'പ്രതികാരത്തിന്റെ ചെങ്കൊടി' ഉയര്‍ത്തിയത് തിരിച്ചടിയുടെ സൂചനയാണ്.

പക്ഷേ ഈ പ്രതികാരം പ്രതീക്ഷിച്ച് തന്നെയാണ് ഇസ്രയേല്‍ കഴിയുന്നതും. ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്. ഖാമനേയി, വല്ലാതെ കളിച്ചാല്‍ വൈകാതെ അയാളും പടമാവും. പക്ഷേ ഇതൊന്നും ഗത്യന്തരമില്ലാതെ ചെയ്യുന്നതാണെന്നാണ് ഇസ്രയേല്‍ അനുഭാവികള്‍ പറയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയുധം താഴെവെച്ചാല്‍ ഈ മേഖലയില്‍ സമാധാനം വരും. പക്ഷേ ഇസ്രയേല്‍ ആയുധം താഴെവെച്ചാല്‍ അത്് തീരും.

എത്ര ശക്തമായ സംവിധാനം ഉണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമല്ല എന്ന് ഉറപ്പ് ഇസ്രായേലിനുണ്ട്. അതിനാലാണ് അവര്‍ അയല്‍ക്കാരുമായി നല്ല നിലയില്‍ പോവണമെന്ന് ആഗ്രഹിക്കുന്നത്. പക്ഷേ ഹനിയയുടെ തന്നെ സിദ്ധാന്തം അനുസരിച്ച അയാള്‍ മരണം കൊതിക്കയാണ്. നെതന്യാഹു ഇഹലോകത്തിലുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍, ഹനിയ അടക്കമുള്ളവര്‍ക്ക് മുഖ്യം പരലോക ജീവിതമാണ്‍ അതാണ് അവസാനിക്കാത്ത യുദ്ധത്തിന്റെ മനശാസ്ത്രവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends