Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന്, ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു..ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഇരുരാജ്യങ്ങളും...എല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു...

10 AUGUST 2024 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

പല വിദഗ്ദ്ധരും നടത്തിയിട്ടുള്ള പ്രവചനങ്ങൾ പോലെ തന്നെ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ് . ശത്രു രാജ്യങ്ങൾ എല്ലാം തന്നെ ആയുധത്തിന് മൂരിച്ചകൂട്ടി കാത്തിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ ശത്രുക്കളുടെ ഓരോ തലന്മാരുടെയും തലകൾ കൊയ്തു കൊണ്ട് ഇരിക്കുകയാണ്. പക്ഷെ യുദ്ധം കൈവിട്ടു പോകാതെ ഇരിക്കാൻ ഇപ്പോഴും മധ്യസ്ഥ രാജ്യങ്ങൾ ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളുമായി മുൻപോട്ട് പോകുന്നുണ്ട് . ഒരുപാട് തവണ പല രാജ്യങ്ങളിലുമായി ചർച്ചകൾ നടത്തിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം . എന്നിട്ടും വീണ്ടും
ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു.

 

അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലും ഹമാസും എത്രയും പെട്ടെന്ന് വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മൂന്നു രാജ്യങ്ങളും ചേർന്നു തയാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ചർച്ച നടക്കും. ചർച്ചക്ക് പ്രതിനിധികളെ അയക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

പുതിയ ഹമാസ് മേധാവി യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.ഗാസ നേതാവ് യഹിയ സിന്‍വാറിനെ തങ്ങളുടെ പുതിയ രാഷ്ട്രീയ നേതാവായി ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെ മുതൽ തന്നെ ഇസ്രായേൽ നോട്ടമിട്ടിരിക്കുകയാണ്. സിന്‍വാര്‍ നിലവില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഒളിവില്‍ കഴിയുകയാണ്.ഇസ്മയില്‍ ഹനിയ്യയെ ഇല്ലായ്മ ചെയ്ത് ഈ സംഘടനയെ തന്നെ ഭൂമിയില്‍ നിന്ന തുടച്ചുനീക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു . ജീവനോടെയോ അല്ലാതെയോ സിന്‍വാറിനെ പിടികൂടുന്നത് വരെ തങ്ങളുടെ വേട്ട അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലിലെ വിദേശകാര്യമന്ത്രാലയം അടക്കം കടുപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം ആകാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും യുദ്ധം ഇനിയും നീണ്ടു പോകുമെന്നുള്ള കടുത്ത സൂചന തന്നെയാണ് ഇരുഭാഗവും തരുന്നത്.

 

2017 -മുതല്‍ ഗാസയിലെ ഹമാസിന്റെ നേതാവാണ് 61 -കാരനായ യഹിയ ഇബ്രാഹിം ഹസന്‍ സിന്‍വാര്‍. നിലവില്‍ ഹനിയ്യയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തെ ഹമാസ് പൊളിറ്റ്ബ്യൂറോ നിയമിച്ചിരിക്കുന്നത്. 2023- ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും സിന്‍വാര്‍ ആണ്. ഇതിന് മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 40,000- ത്തോളം പേര്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.1989ല്‍ രണ്ട് ഇസ്രായേല്‍ സൈനികരെയും നാല് ഫലസ്തീനികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത സിന്‍വാറിന് നാല് ജീവപര്യന്തവും, 22 -വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. പിന്നീട് തങ്ങള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിതിനെ വിട്ടു നല്‍കുന്നതിന് പകരമായി യഹിയ സിന്‍വാറിനെ മോചിപ്പിക്കാന്‍ ഹമാസ് ആവശ്യപ്പെടുകയായിരുന്നു.

 

യഹിയക്കൊപ്പം തടവിലാക്കിയ 1000 -ത്തിലധികം തടവുകാരെ കൂടി ഇസ്രായേലിന് അന്ന് കൈമാറേണ്ടി വന്നിരുന്നു.അതുകൊണ്ട് തന്നെ അന്നേ ഇസ്രായേൽ നോട്ടമിട്ടിരിക്കുകയാണ്. അതേസമയം, മുൻ ഹമാസ് തലവൻ ഇസ്മഈൽ ഹനിയ്യയുടെ വധത്തിനുള്ള തിരിച്ചടിയിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ ഇറാനും ഹിസ്ബുല്ലയും ആവർത്തിക്കുന്നുണ്ട്. പ്രത്യാക്രമണ ഭീഷണിയെ തുടർന്ന് യു.എസ്​ സെൻട്രൽ കമാൻഡ്​ മേധാവി മൈക്കിൾ കുറില വീണ്ടും തെൽ അവീവിലെത്തി. ഒരാഴ്​ചക്കിടെ ഇത് രണ്ടാം തവണയാണ്​ മൈക്കിൾ കുറില ഇസ്രായേലിൽ എത്തുന്നത്​.ഇന്ന് ഗസ്സയിലെ ഖാൻയൂനുസിൽ മുപ്പതിടങ്ങളിൽ ഇസ്രായേൽ ബോംബിട്ടു.നിരവധി പേർ കൊല്ലപ്പെട്ടു. കരമാർഗവും ഖാൻയൂനുസിൽ ആക്രമണം കടുപ്പിക്കുന്നുണ്ട്. ഖാൻ യൂനുസിലെ മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സേന അറിയിച്ചു.ഗാസയിലെ ഖാൻ യുനീസിൽ ഇസ്രോയേൽ വീണ്ടും കരയുദ്ധം ആരംഭിച്ചു എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഒരിക്കൽ യുദ്ധവും റെയ്ഡും നടത്തി ഖാൻ യുനീസിനെ വെളുപ്പിച്ച് അതിനുശേഷം ഇസ്രായേൽ സൈന്യം അവിടെ നിന്നും പിൻവാങ്ങിയതാണ്. വീണ്ടും അവർ മടങ്ങിവന്നു ഒരു യുദ്ധത്തിന് വേണ്ടി. ആകാശത്തു നിന്നും കരയിൽ നിന്നും അവിടെ യുദ്ധം നടത്തുകയാണ് എന്നുള്ള വാർത്തകളാണ് വരുന്നത് തെക്കൻ ​ഗാസയിൽ ബോംബ് ആക്രമണം ഇസ്രയേൽ നടത്തി. ഇവിടെ അനേകം പേർക്ക് ആളപായം ഉണ്ടായെന്ന് റിപ്പോർട്ട് ചെയ്യുകയാണ്. തെക്കൻ ​ഗാസയിൽ ഇസ്രായേൽ പുതിയ അക്രമണം ആരംഭിച്ചു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

 

30ലധികം കേന്ദ്രങ്ങളിൽ ഒരേ സമയത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തി എന്നുള്ള വാർത്തകളാണ് വരുന്നത്.ആയിരക്കണക്കിന് പലസ്തീനുകൾ പാലായനം ചെയ്തു മധ്യ ​ഗാസയിൽ നിന്നും ഓടിരക്ഷപെട്ട ഇവർ മറ്റു സ്ഥലങ്ങളിലേക്ക് അഭയാർത്ഥികളായി കൂടാരങ്ങളുമായിട്ട് മാറിക്കഴിഞ്ഞു.ഇത്തരത്തിൽ വീണ്ടും പാലായനം ചെയ്ത അഭയാർത്ഥികൾക്ക് ഇത് ഇവർക്ക് ഒരു പ്രത്യേകതയുണ്ട്. ഗാസയിലെ ജനിച്ച മണ്ണിൽ തന്നെ അഭയാർത്ഥികളായി ഓടി നടക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ​ഗാസക്കാരുടെ വിധി. അവർ അഭയാർത്ഥികൾ എന്ന് പറഞ്ഞാൽ ഒരു നാടോടികളെപ്പോലെ ഓടിനടക്കുകയാണ്. ജനിച്ച മണ്ണിൽ കൂടാരങ്ങളിൽ നിന്ന് കൂടാരങ്ങളിലേക്ക് ഓരോ ദിവസവും മാറി താമസിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends