Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് വ്യക്തമക്കി ഇറാന്‍

10 AUGUST 2024 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ജൂലൈ 31നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്. അധികം വൈകാതെതന്നെ പുതിയ തലവനെ ഹമാസ് തീരുമാനിക്കുകയും ചെയ്തു– യഹ്യ സിൻവർ. എന്നാൽ എവിടെയാണ് സിൻവർ? പുതിയ സ്ഥാനത്തെത്തിയതിനു ശേഷമല്ല, അതിനു മുൻപേ തന്നെ ഏറെ നാളായി ആരും യഹ്യയെ കണ്ടിട്ടില്ല. ഗാസയിലെ തുരങ്കങ്ങളിലൊന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനെതിരെ 2023 ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ സിൻവർ അതിനു ശേഷമാണ് പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷനായത്’. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനുതന്നെ കാരണമായത് ഒക്ടോബറിലെ ആ ആക്രമണമായിരുന്നു. ഖാൻയൂനിസിലെ ഭൂഗർഭ അറയിലൂടെ സിൻവർ നടക്കുന്നതിന്റെ ഒരു വിഡിയോ 2024 ഫെബ്രുവരിയിൽ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. ഇതാണ് ഹമാസിന്റെ പുതിയ മേധാവിയുടെ ഒളിയിടം സംബന്ധിച്ച് ലഭിച്ചിട്ടുള്ള ഏക സൂചന. ഹനിയയ്ക്കു പകരം യഹ്യ സിൻവറിനെ തിരഞ്ഞെടുത്ത വാർത്ത ഹമാസ് ഓഗസ്റ്റ് ആറിനു രാത്രിയാണ് പുറത്തു വിട്ടത്.

 

 

ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.

യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലും ഹമാസും എത്രയും പെട്ടെന്ന് വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മൂന്നു രാജ്യങ്ങളും ചേർന്നു തയാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ചർച്ച നടക്കും. ചർച്ചക്ക് പ്രതിനിധികളെ അയക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. പുതിയ ഹമാസ് മേധാവി യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.

അതേസമയം, മുൻ ഹമാസ് തലവൻ ഇസ്മഈൽ ഹനിയ്യയുടെ വധത്തിനുള്ള തിരിച്ചടിയിൽനിന്ന് പിന്നോട്ടില്ലെന്ന് ഇറാനും ഹിസ്ബുല്ലയും ആവർത്തിക്കുന്നുണ്ട്. പ്രത്യാക്രമണ ഭീഷണിയെ തുടർന്ന് യു.എസ് സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില വീണ്ടും തെൽ അവീവിലെത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മൈക്കിൾ കുറില ഇസ്രായേലിൽ എത്തുന്നത്.

 

 

ഇന്ന് ഗസ്സയിലെ ഖാൻയൂനുസിൽ മുപ്പതിടങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. കരമാർഗവും ഖാൻയൂനുസിൽ ആക്രമണം കടുപ്പിക്കുന്നുണ്ട്. ഖാൻ യൂനുസിലെ മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സേന അറിയിച്ചു. ലെബനാനിലെ സിദോമിൽ നടന്ന വ്യോമാക്രമണത്തിലാണ് മരണം.

 


ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ തിരിച്ചടിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് വ്യക്തമക്കി ഇറാന്‍. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിഷ്‌ക്രിയത്വത്തിനിടയില്‍ രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇറാന്‍ വ്യക്തമാക്കി.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇറാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അലി ബാകേരിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നത് തടയാന്‍ ഇറാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്റെ പരമാധികാരം, പൗരന്‍മാര്‍, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി ഗസ്സയില്‍ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയില്‍ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങള്‍ക്ക് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് മേഖലയുടേയും ലോകത്തിന്റേയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എന്‍ ചാര്‍ട്ടറിന്റേയും നഗ്‌നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇത്തരമൊരു ഭയാനകമായ കുറ്റകൃത്യത്തിന്റെ സാഹചര്യത്തില്‍ യു.എന്‍ സെക്യരൂറ്റി കൗണ്‍സില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ യു.എന്‍ സ്വീകരിക്കണം. ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യമെന്ന നിലയില്‍ കുറ്റകൃത്യത്തില്‍ യു.എസിന്റെ പങ്ക് വിസ്മരിക്കരുത്. യു.എസിന്റെ സമ്മതവും പിന്തുണയും ഇല്ലാതെ ഇത്തരമൊരു കുറ്റകൃത്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വടക്കന്‍ ഇസ്രായേലിലെ നഹാരിയയില്‍ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 17 പേര്‍ക്ക് പരിക്കേറ്റു. നിരവധി ഡ്രോണുകളാണ് ഹിസ്ബുല്ല വിക്ഷേപിച്ചതെന്നും ഇതില്‍ ഒന്നിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വടക്കന്‍ ഇസ്രായേലിലെ സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡ് ആസ്ഥാനവും മറ്റൊരു സൈനിക താവളവുമാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു.

തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രായേലില്‍ ജനങ്ങളോട് ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചതിന് ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കൂട്ടലിലാണ് ഇസ്രായേലും സഖ്യരാജ്യങ്ങളും. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്കയുടെയടക്കം സഹായത്തോടെ ഇസ്രായേല്‍ ഒരുക്കുന്നുണ്ട്.

അതേസമയം, ആക്രമണത്തില്‍ ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഇറാനിലെത്തിയിരുന്നു. ഇദ്ദേഹമാണ് പ്രസിഡന്റിന്റെ നിര്‍ശേദം കൈമാറിയത്. റഷ്യന്‍ നിര്‍മിത സുഖോയ് സു-35 യുദ്ധവിമാനങ്ങള്‍ എത്തിക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends