Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങിയാൽ... ആയുധ ബലം ആർക്ക്..?

10 AUGUST 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വെച്ച് കൊലപ്പെടുത്തി, യുദ്ധത്തിന് തുടക്കമിട്ട ഇസ്രായേലിൽ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖത്ത് ആദ്യമായി മരണഭയം തെളിയുന്നു. ഇറാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍. നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് നവീകരിച്ച ഭൂഗര്‍ഭ അറകള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് ഇസ്രയേല്‍ സൈന്യം കനത്ത സുരക്ഷ ഒരുക്കുന്നത്. ദീര്‍ഘകാലം താമസിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തിന് എല്ലാത്തരം ആയുധങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി സ്വയം പ്രതിരോധത്തിന്റെ ശരീര ഭാഷയിലേക്ക് മാറിയത്. യുദ്ധത്തില്‍ വിജയിക്കും എന്ന ആത്മവിശ്വാസം മാഞ്ഞിരിക്കുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

എന്തായിരിക്കും ഇറാന്റെ ആക്രമണ സ്ട്രാറ്റജിയെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാതെ ഇസ്രയേല്‍ ചാര സംഘഠനയായ മൊസാദും കുഴയുന്നുണ്ട്. ഇതോടെ ഇസ്രയേലിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമോ എന്ന ആശങ്കയിലാണ് അമേരിക്ക. ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകളും, വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അമേരിക്ക എത്തിച്ചിരിക്കുന്നതും ഈ ഭയം പിടികൂടിയതു കൊണ്ടാണ്. ഇറാനുമായി അഭിപ്രായ വ്യത്യാസമുള്ള അറബ് രാജ്യങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കാന്‍ മടികാണിക്കുന്നുണ്ട്. മുസ്ലിം രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവികാരവും, ഇറാന് അനുകൂലമാണ്. ഇതും അമേരിക്കയോട് അകലം പാലിക്കാന്‍ അറബ് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഇറാന്‍ – ഇസ്രയേല്‍ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം മാത്രമായല്ല മാറാന്‍ പോകുന്നത്. പല വന്‍ ശക്തികളും ഈ യുദ്ധത്തില്‍ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


അമേരിക്കന്‍ ചേരി ഒരു ഭാഗത്തും, റഷ്യയും ചൈനയും മറുഭാഗത്തും നിലയുറപ്പിച്ചാല്‍ അത് മൂന്നാം ലോകമഹാ യുദ്ധമായി മാറുമെന്നുറപ്പാണ്. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രമണത്തിന്റെ ശക്തിയും കൂടും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളാണ് ഇസ്രയേലും, ഇറാനും. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അനവധി യുദ്ധങ്ങള്‍ ചെയ്ത് പാരമ്പര്യമുള്ള പേര്‍ഷ്യന്‍ പോരാളികളാണ് ഇറാന്‍.

ഇറാനിലേക്ക് സൈന്യത്തെ അയച്ച് ആ രാജ്യത്തെ കീഴ്പ്പെടുത്തുക അമേരിക്കയ്ക്ക് പോലും അസാധ്യമായ കാര്യമാണ്. ഭൂമിശാസ്ത്രപരമായ ഘടനയും, ഇറാന് അനുകൂലമാണ്. അതുകൊണ്ട് തന്നെ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ വ്യോമാക്രമണത്തിലൂടെ ഇറാനെ ആക്രമിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുക. രാഷ്ട്രീയ സ്വാധീനവും, സൈനിക ശേഷിയും, ഇന്റലിജന്‍സ് മികവുമാണ്, ഇസ്രയേലിന്റെ കരുത്ത്.

സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറുള്ള പോരാളികളായ ജനതയാണ് ഇറാന്റെ പ്രധാന കരുത്ത്. നിലവില്‍ ആണവ രാഷ്ട്രമല്ലെങ്കിലും, നിരവധി ആണവായുധങ്ങള്‍ ഇറാന്റെ കൈവശമുണ്ട്. ഇതിനുപുറമെ സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതിയും ഇറാനുണ്ട്. അടുത്തിടെയായി ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത്, വലിയ രൂപത്തിലാണ് ഉയര്‍ത്തിയിരുന്നത്.


ഇസ്രയേലിന്റെ കരുത്ത് എടുത്ത് കാട്ടിയാൽ, രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍. ഇസ്രയേലിൽ ഒരു ലക്ഷത്തി,എഴുപതിനായിരം സജീവ സൈനികരും നാല് ലക്ഷത്തി, അറുപത്തിഅയ്യായിരം റിസർ‍വ് സൈനിക വിഭാഗവുമുണ്ട്.1376 ടാങ്കുകളും 43,407 കവചിത വാഹനങ്ങളും 650 പീരങ്കികളും 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്. ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണുള്ളത്.

500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.

ആണവശക്തിയാണെങ്കിലും യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകള്‍ നിര്‍ണായക സ്വാധീനമാവുകയും ചെയ്യും. 1996 ടാങ്കുകളും 65,765 കവചിതവാഹനങ്ങളും 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാൻ ആക്രമണ നിരയിലുണ്ട്. ∙ 551 യുദ്ധവിമാനങ്ങളും 186 ആക്രമണ വിമാനങ്ങളുമുണ്ട്. മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു.

 

ഖൈബർ ബസ്റ്റർ എന്ന ഇറാന്‍ മിസൈലിന് സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം. കഴിഞ്ഞവർഷം തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.

റഡാറുകളെ പോലും വെട്ടിച്ച് ശത്രുരാജ്യത്ത് പറന്ന് കയറി വ്യാപക നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ള പതിനായിരക്കണക്കിന് ഡ്രോണുകള്‍ ഇറാന്റെ കൈവശമുണ്ട്. ലോകത്ത് ഏത് രാജ്യത്തും കടന്നുകയറി ആക്രമിക്കാന്‍ ശേഷിയുള്ള ചാവേറുകള്‍ കൂടി ആകുമ്പോള്‍ ഇറാന്റെ പോര്‍മുഖത്തെ ഇസ്രയേല്‍ ഭയക്കുക തന്നെ വേണം. അതായത്, ഇറാനും ഇസ്രയേലും തമ്മില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത് കൈവിട്ട് പോകാന്‍ തന്നെയാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends