Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഭൂമിയിലേക്ക് വീശിയടിച്ച്‌ ഭൗമകാന്തിക കൊടുങ്കാറ്റ്, വൈദ്യുതി ,ഇന്റർനെറ്റ് തടസ്സമാകും

11 AUGUST 2024 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

അടുത്തിടെ കഴിഞ്ഞ ജൂണിലാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് വീശിയടിച്ചത്. ഒരു പതിറ്റാണ്ടിനെ വീശിയടിച്ച ഏറ്റവും ശക്തമായ സൗരക്കാറ്റിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. ചില ഉപഗ്രഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ..

 

 

 

സൂര്യനിലെ വലിയ പൊട്ടിത്തെറികളാണ് അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ നിന്നും ശബ്‌ദാതിവേഗത്തിൽ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്....

 



കഴിഞ്ഞ ജൂണിൽ ഉണ്ടായത് വളരെ ശക്തമായ സ ൗരക്കാറ്റ് ആയതുകൊണ്ട് തന്നെ വലിയ ആശങ്കയിൽ ആയിരുന്നു ഗവേഷകർ. നിരന്തരം ഇവർ കാറ്റിന്റെ സഞ്ചാര ഗതി നിരീക്ഷിച്ചിരുന്നു. എന്നാൽ വിചാരിച്ചത്ര നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ സൗരക്കാട്ട് കടന്നു പോയത് വലിയ ആശ്വാസം ആയിരുന്നു . എന്നാൽ ഇപ്പോൾ സമാന സാഹചര്യം ആവർത്തിക്കുന്നുവെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. സൗരക്കാറ്റല്ല, മറിച്ച് ഭൗമകാന്തിക കൊടുങ്കാറ്റാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്.

സൗരക്കാറ്റിന് സമാനമായ രീതിയിൽ സൂര്യനിൽ നിന്നും പുറന്തുള്ള ജ്വാല( കൊറോണൽ മാസ് ഇജക്ഷൻ) ആണ് ഭൗമകാന്തിക കൊടുങ്കാറ്റിനും കാരണം ആകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണയാണ് ഈ പ്രതിഭാസം സൂര്യനിൽ ഉണ്ടായത്. ഇതേ തുടർന്നാണ് ഇപ്പോൾ ഗവേഷകർ ആശങ്കയിൽ ആകുന്നത് . ഞായറാഴ്ചയോടെ ഇതിന്റെ തുടർച്ചയായുള്ള ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

സൂര്യൻ നിന്ന് എപ്പോഴും ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കാന്തിക കണങ്ങൾ ( magnetized particles ) സൗരക്കാറ്റ് ( solar wind ) എന്ന് അറിയപ്പെടുന്നു. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൗരക്കാറ്റുകളെ ഭൂമിയ്ക്കോ ഭൂമിയിലെ ജീവനോ ഭീഷണിയാകാത്ത തരത്തിൽ തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്. ഈ കാന്തിക കണങ്ങൾ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ ബോറിയാലിസ്.

എന്നാൽ, നൂറ്റാണ്ടിൽ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് അതിശക്തമായ സൗരക്കൊടുങ്കാറ്റായി ഭൂമിയിലേക്ക് വീഴിയടിച്ചേക്കാം. ഈ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്.

അതേ സമയം, ഭൂമിയുടെ ബഹിരാകാശ പരിസ്ഥിതിയിലേക്ക് പ്രവേശിക്കുന്ന സൗരക്കാറ്റിൽ നിന്നുള്ള ഊർജ്ജ കൈമാറ്റം മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണ് ഭൗമകാന്തിക കൊടുങ്കാറ്റ്

 

സൗരജ്വാലയുണ്ടാകുമ്പോൾ പുറത്തുവരുന്ന കിരണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ഇടകരും . ഇതാണ് ശക്തമായ കാറ്റിന് കാരണം ആകുന്നത്. സൂര്യനിലുണ്ടായ ഇജക്ഷൻ വളരെ ശക്തിയേറിയതാണെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കാറ്റിനും ശക്തിയേറും. അമേരിക്കയിലും യൂറോപ്പിലും ആകും ഭൗമകാന്തിക കൊടുങ്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുക.

സൗരക്കാറ്റിന് സമാനമായാണ് ഭൗമകാന്തിക കൊടുങ്കാറ്റും ഭൂമിയെ ബാധിക്കുക. പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സിഗ്നലുകൾ നമ്മുടെ ആശയവിനിമയെ സംവിധാനങ്ങളെയും പവർ ഗ്രിഡുകളെയും തകരാറിലാക്കും. ഉപഗ്രഹങ്ങൾ തകരുന്നതിനും പ്രവർത്തന രഹിതമാകുന്നതിനും ഇത് കാരണമാകും. വിമാനങ്ങൾക്ക് സിഗ്നലുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നതിനാൽ വിമാന യാത്ര തടസ്സപ്പെട്ടേക്കാം

2022 ൽ ഉണ്ടായ ഭൗമകാന്തിക കൊടുങ്കാറ്റിനെ തുടർന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ 40 സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (4 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (5 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (5 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (5 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (6 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (6 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (6 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (6 hours ago)

Malayali Vartha Recommends