ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 30 ഓളം പ്രൊജക്‌ടൈലുകൾ ; ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുള്ള

മുതിർന്ന ഹമാസ് കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. മരണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു . ഇതിന് പിന്നാലെ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 30 ഓളം പ്രൊജക്‌ടൈലുകൾ രാത്രി വിക്ഷേപിച്ചതായി പ്രതിരോധ സേന പറഞ്ഞു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഏറ്റെടുത്തു . ഇസ്രയേലിന്റെ സൈനിക താവളം ലക്ഷ്യമിടുന്നതായി അവർ പറയുന്നു.
അതിൽ പലതും തുറസ്സായ പ്രദേശങ്ങളിലാണ് പതിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു . റോക്കറ്റുകൾ തൊടുത്ത സ്ഥലത്ത് ആക്രമണം നടത്തിയിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു. അന്തർവാഹിനിയുടെ ഉപയോഗിച്ച് കൊണ്ടുള്ള അപൂർവ നീക്കം നടത്താൻ ഒരുങ്ങുകയാണ് . യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഞായറാഴ്ച രാത്രി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റുമായി സംസാരിച്ചു .
ഹിസ്ബുള്ളയെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് ഇസ്രായേലിന് രണ്ട് കപ്പലുകളും ഒരു അന്തർവാഹിനിയും ഓർഡർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തോട് അറിയിച്ചു. മേഖലയിലേക്കുള്ള വിന്യാസം വേഗത്തിലാക്കാൻ എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനും ഓസ്റ്റിൻഉത്തരവിട്ടതായി പെൻ്റഗൺ പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























