Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേലിനെ ചാമ്പലാക്കും; ഇറാനെതിരെ അമേരിക്കയും... വരുന്നു മറ്റൊരു മഹായുദ്ധം

14 AUGUST 2024 04:47 PM IST
മലയാളി വാര്‍ത്ത

വരുന്നു അടുത്ത മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാവുന്ന ലോകയുദ്ധം. ഇറാന്‍ ഉള്‍പ്പെടെ ഇസ്ലാമിക ചേരികള്‍ ഒന്നടങ്കം ഇന്നോ നാളെയോ ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങളും രാഷ്ട്രത്തലവന്‍മാരും. മുന്നറിയിപ്പില്ലാക്ക ഒരു ആക്രമണമുണ്ടായാല്‍ ഇസ്രായേല്‍ ആണവായുധവും രാസായുധങ്ങളും ഒന്നുപോലെ പ്രയോഗിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ ഭയാനകമായ പോക്ക്. പശ്ചിമേഷ്യയിലെ മുന്‍നിര ശക്തിയായ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇസ്രായേലിന് സംരക്ഷണമൊരുക്കാന്‍ അമേരിക്കയും ബ്രിട്ടണും ജര്‍മനിയും കോപ്പുകൂട്ടുകയാണ്.

പോയ വര്‍ഷം മുന്‍പ് ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ തുടങ്ങിയ പോരാട്ടത്തില്‍ ഇതോടകം നാല്‍പതിനായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടകം മൂന്നു ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇറാനും ഇസ്രായേലും തമ്മിലൊരു പോരാട്ടമുണ്ടായാല്‍ പശ്ചിമേഷ്യതന്നെ ചാരക്കൂമ്പാരമാകുമെന്ന ഭീതിയാലാണ് ലോകജനത. ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മേധാവി ഇസ്മായേല്‍ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രായേലില്‍ കനത്തുനില്‍ക്കുന്ന യുദ്ധഭീതി കൂടുതല്‍ ശക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണു ലോകമാധ്യമങ്ങളില്‍ നിന്നു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം ഇറാന്‍ തങ്ങളെ ആക്രമിക്കുമെന്ന അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത് ഇസ്രായേല്‍ ഭരണകൂടം തന്നെയാണ്.

ഇന്നോ നാളെയോ ആക്രമണമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു ഭയപ്പെടുത്തുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളും ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
വലിയ തോതിലുള്ള സൈനിക ആക്രമണത്തിനാണ് ഇറാന്‍ കോപ്പുകൂട്ടുന്നതെന്ന് ഇസ്രായേലിനു വിവരം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് ആഴ്ചകള്‍ക്കു മുന്‍പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലാണ് ഹനിയ്യയുടെ ആസൂത്രിതമായ കൊലപാതകത്തിനു പിന്നിലെന്നും ഇതിനു കണക്കുചോദിക്കുമെന്നും കഴിഞ്ഞ ദിവസംതന്നെ ഇറാന്‍ വ്യക്തമാക്കിയതാണ്.

 

ഹനിയ്യയെ വധിക്കാന്‍ ഇസ്രായേല്‍ ചാരസംഘടന മൊസാദ് ഒന്നര മാസമായി കണക്കുകൂട്ടലുകള്‍ നടത്തിവരികയായിരുന്നു. ഇസ്രായേലിനെതിരെ നിലവിലെ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്നായിരുന്നു പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ നിലപാട്. എന്നാല്‍, കടുത്ത ശിക്ഷ തന്നെ ഇസ്രായേലിനു നല്‍കണമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനി ഉത്തരവിട്ടിരിക്കുന്നത്. ഇറാനൊപ്പം ഇറാഖ്, ലബനാന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ യുദ്ധമുഖത്തുണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു.


ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുന്ന അതേ നിമിഷംതന്നെ ഹമാസുകളും ഹിസ്ബുള്ളയും ഇസ്രായേലിനെ വളഞ്ഞ് ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് അമേരിക്ക. ഏബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനോട് പശ്ചിമേഷ്യയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റുമായി സംസാരിച്ചശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്.

 

 

 

ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെതന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. യുദ്ധം ആസന്നമാണെന്ന സൂചനയില്‍ പശ്ചിമേഷ്യയില്‍ അമേരിക്ക കൂടുതല്‍ സൈനിക സജ്ജീകരണങ്ങള്‍ തയാറാക്കിക്കഴിഞ്ഞിരിക്കുന്നു.

 

പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മിസൈല്‍ വാഹിനിക്കപ്പലുകളും പോര്‍വിമാനങ്ങളും മേഖലയിലേക്ക് അയയ്ക്കാന്‍ അമേരിക്ക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.ആക്രമണം തടയാനും നേരിടാനും യു എസ് സജ്ജമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഗാസയില്‍ ഇസ്രായേല്‍ ഹമാസിനെതിരെ യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. ഹമാസുകളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തി തുടര്‍ച്ചയായ ബോംബിംഗ് നടത്തി വരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends