Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വീണ്ടും ഇസ്രായേലിലേക്ക് മിസൈൽ

14 AUGUST 2024 05:21 PM IST
മലയാളി വാര്‍ത്ത

10 മാസം നീണ്ടുനിന്ന യുദ്ധത്തിൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകളുടെ തലേന്നാണ് ഹമാസ് വീണ്ടും പ്രകോപനവുമായി മുന്നോട്ട് വരുന്നത് . അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ യുദ്ധം ഒഴിവാക്കാനായി തിരക്കിട്ട ചർച്ചകളിലാണ് . ഇറാനിയും ഇസ്രയേലിനെയും അനുനയിപ്പിക്കാനാണ് ശ്രമം . എന്നാൽ ഇതേസമയത്താണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈല്‍ ആക്രമണം. ഹമാസ് തന്നെയാണ് ആക്രമണം വിവരം പുറത്ത് വിട്ടത്. ഇസ്രായേൽ തലസ്ഥാന നഗരമായ ടെൽ അവീവിനെയും പ്രാന്തപ്രദേശങ്ങളെയും രണ്ട് "എം 90" റോക്കറ്റുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടവെന്ന് ഹമാസിൻ്റെ സായുധ സേനയായ അൽ-ഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കുകയായിരുന്നു. .

ഗസ മുനമ്പില്‍ നിന്ന് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രായേല്‍ തീരത്തെ കടല്‍തീരത്താണ് പതിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. മെയ് അവസാനത്തിന് ശേഷം മധ്യ ഇസ്രായേലിലെ നഗരത്തിന് നേരെ നടത്തിയ ആദ്യ ആക്രമണമാണിത്. രണ്ട് ദീര്‍ഘദൂര റോക്കറ്റുകകളാണ് തൊടുത്തുവിട്ടതെന്ന് ഹമാസ് അറിയിച്ചു. റോക്കറ്റുകള്‍ ജനവാസ മേഖലകളിലേക്ക് എത്താത്തതിനാല്‍ സൈറണുകളൊന്നും മുഴങ്ങിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.

 

അതേസമയം ഗാസ മുനമ്പിൽ കഴിഞ്ഞ രാത്രി മുതൽ ബുധനാഴ്ച വരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണം തുടരുന്നുവെങ്കിലും വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. ഖത്തർ, ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൊവ്വാഴ്ച പുറപ്പെടാൻ പദ്ധതിയിട്ടതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചത്തെ ചർച്ചകൾക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ചർച്ചകൾക്ക് പകരം ഇതിനകം അംഗീകരിച്ച ഒരു നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പദ്ധതിയാണ് വേണ്ടതെന്നാണ് ഹമാസിന്റെ ആവശ്യം.

കഴിഞ്ഞ മാസം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിന് ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ഗാസയിലെ വെടിനിർത്തൽ കരാർ മാത്രമേ സഹായിക്കൂവെന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്കിയാനും ഇറാനിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഇറാന്‍ രണ്ട് തട്ടിലാണ് .ടെല്‍ അവീവില്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തണമെന്നാണ് ഐആര്‍ജിസി പറയുന്നത്. കടുത്ത ആക്രമണം തന്നെയായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇറാനിലെ മിതവാദികളില്‍ ഒരാളായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇത്ര കടുത്ത ആക്രമണം വേണ്ടെന്ന നിലപാടിലാണ് .

 

ഖത്തറിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ഗാസ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഫലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് പറഞ്ഞിട്ടുണ്ട് . ഇതിനിടെ ചെങ്കടലിലെ ലൈബീരിയൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ ചൊവ്വാഴ്ച മൂന്ന് തവണ ആക്രമണത്തിനിരയായി, ബോംബ് വഹിക്കുന്ന ഡ്രോൺ ബോട്ട് ഉപയോഗിച്ചുള്ള ആക്രമണം ആയിരുന്നതിനാൽ ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണമാണിത് എന്നാണു സംശയിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (10 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (29 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (11 hours ago)

Malayali Vartha Recommends