സൈനികാഭ്യാസ പ്രകടനവുമായി ഇറാന്‍; രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ആയിരുന്നു അഭ്യാസ പ്രകടനം

സൈനികാഭ്യാസ പ്രകടനവുമായി ഇറാന്‍. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ആയിരുന്നു അഭ്യാസ പ്രകടനം. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി നല്‍കുമെന്ന നിലപാടിൽ ഇറാൻ ഉറച്ച് നിൽക്കുകയാണ്. . ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.30 മുതല്‍ 8.30 വരെയായിരുന്നു കാസ്പിയന്‍ കടല്‍ത്തീരത്തെ ഇറാന്‍ പ്രവിശ്യയായ ഗിലാനില്‍ അഭ്യാസം നടന്നത്. നാവികസേനയുടെ പ്രതിരോധ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനാണ് സൈനികാഭ്യാസ പ്രകടനം ആസൂത്രണം ചെയ്തതെന്നാണ് വിവരം.
ഇസ്രയേലിനു തിരിച്ചടി നല്‍കുമെന്ന് ഉറപ്പിച്ച് ഇറാന്‍. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ച് വധിച്ചതിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. സംയമനം പാലിക്കണമെന്നും തിരിച്ചടി പാടില്ല എന്നും യൂറോപ്യന്‍ നേതാക്കൾ നിർദേശിച്ചിരുന്നു. എന്നാൽ ആ നിർദേശം തള്ളിയാണ് ഇപ്പോഴത്തെ നീക്കം. തിങ്കളാഴ്ച ഇറാനോട് സമാധാന ആഹ്വാനം നടത്തിയത് സംയുക്തമായിട്ടായിരുന്നു.
https://www.facebook.com/Malayalivartha


























