Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ട മുഹമ്മദ് ദൈഫ് സുരക്ഷിതനെന്ന് ഹമാസ് മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍...

16 AUGUST 2024 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതനാണെന്ന് ഹമാസ് മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍. അസോസിയേറ്റ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഹംദാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന ഇസ്രായേല്‍ വാദം തള്ളിയാണ് അദ്ദേഹം രംഗത്ത് വന്നത്. ദൈഫിനെ ഖാന്‍ യൂനിസില്‍ ജൂലൈ 13ന് നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ദൈഫ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യത്വരഹിത ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയെ ന്യായീകരിക്കാനാണ് മുഹമ്മദ് ദൈഫിനെ വധിച്ചുവെന്ന് ഇസ്രായേല്‍ പറഞ്ഞുണ്ടാക്കിയതെന്നും ഹംദാന്‍ പറഞ്ഞു. ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെ തെഹ്‌റാനില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ദൈഫിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മുഹമ്മദ് ദൈഫ് ആണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന്.ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. 'മസ്ജിദുല്‍ അഖ്സയില്‍ സയണിസ്റ്റ് രാജ്യം നടത്തുന്ന അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മറികടന്ന അധിനിവേശത്തിനുമുള്ള മറുപടിയാണ് ആക്രമണം' ഉറച്ച ശബ്ദത്തിലുള്ള ആ സന്ദേശം ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു. ഇസ്രയേലിനും കൂട്ടാളികള്‍ക്കും. അമേരിക്കയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ ഇസ്രായേല്‍ ചെയ്തുകൂട്ടുന്ന ഓരോ അതിക്രമത്തിനും അവര്‍ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്ന മുന്നറിയിപ്പ്. 'ഈ അതിക്രമങ്ങള്‍ക്കെല്ലാം ഒരു പൂര്‍ണ വിരാമമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫായിരുന്നു ആ മുന്നറിയിപ്പുകാരന്‍.

 

 

നിരവധി തവണയാണ് ദൈഫിനെതിരെ വധശ്രമമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെ തൊടാന്‍ അവര്‍ക്കായില്ല. ഇതേ ദൈഫിനെ ലക്ഷ്യമിട്ടാണ് അല്‍ മവാസി അഭയാര്‍ഥി ക്യാംപില്‍ 90 പേരുടെ ജീവനെടുത്ത ആക്രമണം ഇസ്രായേല്‍ നടത്തിയത്. ദൈഫ് കൊല്ലപ്പെട്ടെന്ന് പടിഞ്ഞാറന്‍ മീഡിയകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തി.

കാലങ്ങളായി ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ഹമാസിന്റെ രഹസ്യകമാന്‍ഡറാണ് മുഹമ്മദ് ദൈഫ്. ഒമ്പത് വര്‍ഷത്തോളം ജനങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു അദ്ദേഹം. പിന്നീട് 2021ല്‍ ജറാഹ് മേഖലയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ശബ്ദം ലോകം കേട്ടു. ജറാഹിന് മേല്‍ കൈവച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഒമ്പതാണ്ടിന് ശേഷം ആദ്യമായി അദ്ദേഹം ഇസ്റാഈലിന് മുന്നറിയിപ്പു നല്‍കി. പിന്നീട് അല്‍ അഖ്സയില്‍ ഇസ്റാഈല്‍ നല്‍കിയ അതിക്രമങ്ങള്‍ക്ക് കനത്ത മറുപടി ഹമാസ് നല്‍കുന്നതാണ് ലോകം കാണുന്നത്.

 

 

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ തന്നെ ദൈഫിനെ വധിക്കാന്‍ ഇസ്രായേല്‍ നീക്കമാരംഭിച്ചിരുന്നു. 2002ലെ അക്രമത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ല്‍ ഹമാസ് നേതാക്കന്‍മാര്‍ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തില്‍ ദൈഫിന് ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

2021ല്‍ നടത്തിയ 11 ദിവസത്തെ ആക്രമണങ്ങള്‍ക്കിടെ രണ്ട് തവണ ദൈഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഇസ്രായേല്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും പരാജയപ്പെട്ടു. നിരന്തരമായി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ഫലസ്തീനികള്‍ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു 'ഒമ്പത് ജീവനുകളുള്ള പൂച്ച'.

1965ല്‍ ഗസ്സയിലെ ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാംപിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്രി. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിന്നീട് 1987ല്‍ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇന്‍തിഫാദ ആരംഭിക്കുകയും ചെയ്ത ശേഷം അദ്ദേഹം ഹമാസില്‍ ചേര്‍ന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങള്‍ ആസൂത്രമണം ചെയ്ത് നടപ്പാക്കി. ഇത് സംഘടനയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുയര്‍ത്തി.

 

 

1990കളില്‍ ഖസ്സാം ബ്രിഗേഡ്സ് എന്ന പേരില്‍ ഹമാസ് സൈനിക വിഭാഗത്തിനു രൂപംനല്‍കുമ്പോള്‍ അതിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു ദൈഫ്. അന്നും ഇന്നും ഇസ്രായേലിനെ കുഴക്കിയിട്ടുള്ള ഗസ്സയിലെ ഹമാസ് തുരങ്കകളുടെ സൂത്രധാരന്മാരില്‍ ഒരാള്‍ കൂടിയാണ് ദൈഫ്. 2002ല്‍ രണ്ടാം ഇന്‍തിഫാദയുടെ മൂര്‍ധന്യാവസ്ഥയില്‍ അല്‍ ഖസ്സാം മേധാവിയായിരുന്നു സലാഹ് ഷഹാദെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദൈഫ് പുതിയ മേധാവിയുമായി. അല്‍ ഖസ്സാം ബ്രിഗേഡിനെ അതിശക്തമായ സേനാവിഭാഗമാക്കുന്നതില്‍ ദൈഫിന്റെ പങ്ക് വളരെ വലുതാണ്. 2015ല്‍ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (3 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (3 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (4 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (4 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (4 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (5 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (5 hours ago)

Malayali Vartha Recommends