Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം പ്രമുഖരെ വധിക്കാൻ ഇറാന്റെയും, ഹിസ്‌ബുള്ളയുടെയും പദ്ധതി...

17 AUGUST 2024 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേലിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം പ്രമുഖരെ വധിക്കാൻ ഇറാന്റെയും, ഹിസ്‌ബുള്ളയുടെയും പദ്ധതിയെന്ന് റിപ്പോർട്ട്. ഇതോടെ നെതന്യാഹുവിനടക്കം വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഇസ്രയേലിനെ ഭീതിയിലാഴ്ത്തിയ രഹസ്യ മുന്നറിയിപ്പ്  ഇന്റലിജൻസ് ഏജൻസി തന്നെയാണ് പുറത്ത് വിട്ടത്. ബെഞ്ചമിൻ നെതന്യാഹുവിനെയടക്കം, അവരുടെ യുദ്ധകാല മന്ത്രിസഭ മുന്നണിയിലെ പ്രമുഖരെയും, മൊസാദിന്റെ തലപ്പത്തുള്ളവരെയും സൈനിക തലപ്പത്തുള്ളവരെയും കൃത്യമായി പോയിൻറ് ചെയ്യുന്ന തരത്തിൽ മിസൈലുകൾ അയക്കാനോ അതല്ലെങ്കിൽ വേറെ എന്തെങ്കിലും തരത്തിലുള്ള വധ ശ്രമത്തിനോ ആകാം, പദ്ധതി ഇടുന്നതെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഭരണകൂടത്തെ ഭീതിയിലാഴ്ത്തുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ബെഞ്ചമിൻ നെതന്യാഹുവിനു സുരക്ഷ വർദ്ദിപ്പിച്ചു. അയൺ ഡോമുകൾ സജ്ജമാക്കി.


അപമാനത്തിന്റെ അവസ്ഥയിൽ നിൽക്കുന്ന ഇറാൻ എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന് യുദ്ധഭീതിയിലാണ് ഇസ്രയേൽ. രാജ്യത്തിൻറെ അതിഥിയായി എത്തിയ ഇസ്മയിൽ ഹനിയയെ ടെഹ്റാനിൽ വച്ച് ഇസ്രായേൽ കൊലപ്പെടുത്തി എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ഇതിനു പ്രതികാരമെന്നോണം ആണ് ആക്രമിക്കാൻ പദ്ധതി ഇടുന്നത്. ഇതുവരെ പറഞ്ഞിരുന്നത് നേരിട്ട് ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ അയയ്ക്കുകയോ മറ്റെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു. എന്നാൽ അമേരിക്കയുടെ പടക്കപ്പലുകൾ അടക്കം എന്തിനും തയ്യാറായി യുദ്ധമുഖത്തുള്ളപ്പോൾ ഇറാന് ഇസ്രയേലിനെ ആക്രമിക്കാൻ എളുപ്പമല്ല എന്ന് ഇറാന് തന്നെ വ്യക്തമാണ്. ഇറാന്റെ നൂറുകണക്കിന് മിസൈലുകൾ അയൻഡോം അടക്കം തകർത്തിരുന്നു. അതുകൊണ്ട് തന്നെ ഇറാൻ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ഒരു ഭാഗത്ത് ഖത്തർ ഈജിപ്ത് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ, മറുഭാഗത്ത് ഗാസയിൽ ഇസ്രായേൽ നരവേട്ട തുടരുകയാണ്.

അതിനിടെ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഇറാൻ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തി. ഏറ്റവും അടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ആക്രമണത്തിനുള്ള പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ഇവർ പറയുന്നു. എന്നാൽ മധ്യസ്ഥശ്രമങ്ങൾ അംഗീകരിക്കില്ലെന്നും, ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറില്ലെന്നും ഇറാൻ ആവർത്തിക്കുന്നു.

ആക്രമണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാണ് ഇറാന്റെ തീരുമാനമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന്റെ അനന്തഫലം ഇറാന് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറയുന്നു. ” ഒക്ടോബർ ഏഴിന് ഈ യുദ്ധത്തിന് തുടക്കമിട്ടത് ഇറാന്റെ പങ്കാളിയായ ഹമാസ് ആണ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുമുള്ള ഏറ്റവും മികച്ച അവസരമായിട്ടാണ് ഈ സമയത്തെ ഞങ്ങൾ കാണുന്നത്. എന്നാൽ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിൽ അതിന്റെ പരിണിതഫലവും രൂക്ഷമായിരിക്കുമെന്നും” ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ മാസം 31ന് ഇറാനിൽ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ അവർ തന്നെയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ തങ്ങൾക്കെതിരെ നീങ്ങിയാൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരിക്കും തങ്ങൾ നടത്തുകയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്റേയും ഫ്രാൻസിന്റേയും പ്രതിനിധികളോടൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (3 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (3 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (4 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (4 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (4 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (4 hours ago)

Malayali Vartha Recommends