യുദ്ധം ഒരു വശത്ത് നടക്കുമ്പോഴും തിരക്കിട്ട ചർച്ചകളും ഇവിടെ പുരോഗമിക്കുകയാണ്...ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും....

യുദ്ധം ഒരു വശത്ത് നടക്കുമ്പോഴും തിരക്കിട്ട ചർച്ചകളായും അവിടെ പുരോഗമിക്കുകയാണ് . ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു പിന്നാലെ വെള്ളിയാഴ്ചയാണു മൂന്നുരാജ്യങ്ങളും ഇതുസംബന്ധിച്ചു സംയുക്ത പ്രസ്താവന നടത്തിയത്. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തുവിട്ടത്.‘‘ഗാസയിലെ വെടിനിർത്തൽ കരാറിനു വേണ്ടിയും തടവുകാരെ മോചിപ്പിക്കുന്നതിനായും ഞങ്ങളുടെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ ദോഹയിൽ കഴിഞ്ഞ 48 മണിക്കൂറായി ചർച്ചകൾ നടത്തുകയാണ്.
തടവുകാരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിന് തുടക്കമിടുന്നതിനും കരാർ പ്രാവർത്തികമാക്കുന്നതിനുമുള്ള സമയമായി. ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം നൽകണം , ജീവനുകൾ സുരക്ഷിതമാകണം, പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കണം’’– സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും പിന്തുണയിൽ യുഎസ് നിർദേശങ്ങൾ മുന്നോട്ട് വച്ചതായും പ്രസ്താവനയിലുണ്ട്.ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച ചർച്ചക്കായി ഖത്തറിലേക്ക് പോയ ഇസ്രായേലി പ്രതിനിധികൾക്ക് താക്കീതുമായി തെൽഅവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പടുകൂറ്റൻ റാലി.
ബന്ദിമോചന, വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടല്ലാതെ ഇസ്രായേലിലേക്ക് മടങ്ങിവരരുതെന്ന് ഗസ്സയിൽ ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളുംനൂറുകണക്കിന് പൊതുജനങ്ങളും ഉൾപെടുന്ന റാലി മുന്നറിയിപ്പ് നൽകി.മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്സാൻ അലോൺ എന്നിവരാണ് ഇസ്രായേൽ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്. സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, യു.എസ് മിഡിൽഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗർക് എന്നിവരും ഖത്തർ, ഈജിപ്ത് പ്രതിനിധികളും ഭാഗമാകുന്നതായി റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























