Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രയേലിനെ തീര്‍ക്കാന്‍ കൂടെ നില്‍ക്കണം ; സൗദിയില്‍ കയറി പൊട്ടിച്ച് ഇറാന്‍

18 AUGUST 2024 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തലയെടുക്കുമെന്ന് ഇറാന്റെ വെല്ലുവിളി. ഇസ്രയേലിനോടുള്ള പകയില്‍ ടെഹ്‌റാന്റെ തീക്കളി. സൗദി ഇസ്രയേലിനോട് ബന്ധം സ്ഥാപിക്കരുതെന്നാണ് അന്ത്യശാസനം. അറബ് രാജ്യങ്ങളുടെ ശത്രുവാണ് ജൂതരെന്ന് ഖമനേയിയുടെ പ്രഖ്യാപനം. അറബ് രാജ്യങ്ങളെയെല്ലാം ഒരു ചേരിയില്‍ കൊണ്ടുവന്ന് ജൂതരാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ് ഇറാന്‍. പാലസ്തീനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിച്ചാല്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

തന്നെ വധിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അമേരിക്കന്‍ പ്രതിനിധികളുമായാണ് സൗദി കിരീടാവകാശി തന്റെ ആശങ്ക പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ താന്‍ വധിക്കപ്പെടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭയപ്പെടുന്നതായി മൂന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ പൊളിറ്റിക്കോ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഒരു മുന്‍ യുഎസ് ഉദ്യോഗസ്ഥനെയും ചര്‍ച്ചകളെ കുറിച്ച് അറിവുള്ള രണ്ട് വ്യക്തികളെയും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. 1981 ഒക്ടോബറില്‍ ഇസ്രായേലുമായി ഈജിപ്ത് ബന്ധം സാധാരണ നിലയിലാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ആശങ്ക അറിയിച്ചത്.

ലോക മുസ്ലീങ്ങളുടെ കണ്ണില്‍ സൗദി അറേബ്യയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളതെന്നും ഇസ്ലാമിന്റെ രണ്ട് പുണ്യസ്ഥലങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ സൗദിയുടെ ഓരോ പ്രവര്‍ത്തനങ്ങളും വളരെ ശ്രദ്ധയോടെയാണ് മുസ്ലീം ലോകം നിരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായും ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പോളിറ്റിക്കോ വ്യക്തമാക്കി. ഗള്‍ഫ് അയല്‍ക്കാരായ ബഹ്‌റൈനും യുഎഇയും മൊറോക്കോയും 2020ല്‍ യുഎസ് ഇടനിലക്കാരനായി കൊണ്ടുവന്ന എബ്രഹാം കരാറില്‍ ഒപ്പുവെച്ച് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചപ്പോഴും സൗദി അറേബ്യ അതില്‍ അംഗമായിരുന്നില്ല. എന്നാല്‍, ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ഇരു രാജ്യങ്ങളെയും തമ്മില്‍ യോജിപ്പിക്കാനും പരസ്പര ധാരണയിലെത്താനും യുഎസ് ഭരണകൂടം കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. പകരം, യുഎസുമായി വിപുലമായ സുരക്ഷാ ഉടമ്പടി, സിവിലിയന്‍ ആണവ പദ്ധതിക്കുള്ള പിന്തുണ എന്നിവയായിരുന്നു അമേരിക്കയുടെ വാഗ്ദാനം.

എന്നാല്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനാവൂ എന്നതായിരുന്നു സൗദി കിരീടാവകാശിയുടെ നിലപാട്. അല്ലാത്ത പക്ഷം, അറബ്, മുസ്ലിം ലോകത്ത് സൗദി അറേബ്യയ്‌ക്കെതിരേ വലിയ വിമര്‍ശനമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഇസ്രായേലിനെതിരെ ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തുന്നതും മേഖല വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നതും. എന്നാല്‍ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം തുടരുമ്പോഴും അവരുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍നിന്ന് സൗദി കിരീടാവകാശി പിന്മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സൗദികള്‍ ഇതിനെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്നു, മിഡില്‍ ഈസ്റ്റിലെ തെരുവുകള്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ ശ്രദ്ധിക്കുന്നു, ഇസ്ലാമിന്റെ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരനെന്ന നിലയില്‍ അക്കാര്യം ഞാന്‍ ചെയ്തില്ലെങ്കില്‍ എന്റെ കാര്യങ്ങള്‍ സുരക്ഷിതമാകില്ല. ഞങ്ങളുടെ മേഖലയിലെ നീതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അതാണ്' അമേരിക്കന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇങ്ങനെ പറഞ്ഞതായും പൊളിറ്റിക്കോ ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് സൗദിയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മുമ്പ് ഒരു ചര്‍ച്ച വന്നിരുന്നു. അതായത് സൗദി ഇസ്രയേലുമായ് അടുക്കുകയും ചില പദ്ധതികളില്‍ പങ്കാളികളാകാന്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. അതുമായ് ബന്ധപ്പെട്ട് കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഇതോടെ ഗാസ യുദ്ധക്കളമാകുകയായിരുന്നു. ഇതിന് പിന്നിലെ ബുദ്ധി ഇറാനാണെന്ന വാദം വന്നിരുന്നു. അതായത് സൗദി ഇസ്രയേലുമായ് അടുക്കുന്നത് ഇറാന് തിരിച്ചടിയാണ്. ആ പദ്ധതി പൊളിക്കാന്‍ ഇറാന്റെ തലയില്‍ ഉദിച്ച പദ്ധതിയാണ് ഒകടോബര്‍ ഏഴിലെ ആക്രണമെന്ന്. അത് വാസ്തവമെനന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സൗദിയ്ക്ക് നേരെ ഉയരുന്ന ഭീഷണി.

ഇസ്രായേല്‍സൗദി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാന്‍ ബൈഡന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ബൈഡന്റെ സന്ദര്‍ശനത്തിനു മുന്നോടിയായാണ്, എല്ലാ വിമാനക്കമ്പനികള്‍ക്കും വ്യോമപാത തുറന്നുകൊടുക്കാനുള്ള തീരുമാനം സൗദി പ്രഖ്യാപിച്ചത്. നീക്കത്തെ ബൈഡന്‍ അഭിനന്ദിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ തീവ്ര ശ്രമം നടത്തുമ്പോഴും മൃദുസമീപനമല്ല രാജ്യങ്ങള്‍ പുലര്‍ത്തിയിരുന്നത്. അതിനാല്‍ തന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്ത സൗദി വ്യോമപാത തുറന്നുകൊടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിലയിരുത്തല്‍ വന്നു. ഇതിന് ശേഷം കലിയിളകി നില്‍ക്കുകയായിരുന്നു ഇറാന്‍. തന്ത്രപ്രധാനമായ രണ്ട് ചെങ്കടല്‍ ദ്വീപുകള്‍ കൈമാറാനുള്ള കരാറിന് ഇസ്രായേല്‍ അംഗീകാരം നല്‍കിയിരുന്നു. ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള തിറാന്‍, സനാഫിര്‍ ദ്വീപുകളാണ് കൈമാറിയത്. സാമ്പത്തിക സഹായങ്ങള്‍ക്കു പകരമായി ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ഈജിപ്ത് വര്‍ഷങ്ങള്‍ക്കുമുമ്പേ സമ്മതം അറിയിച്ചിരുന്നു. ഇസ്രായേല്‍ തുറമുഖമായ എലിയറ്റിലേക്ക് പ്രവേശിക്കാന്‍ രണ്ട് ദ്വീപുകളും ഉപയോഗപ്പെടുത്താം. 1979ല്‍ ഈജിപ്തുമായുള്ള സമാധാന ഉടമ്പടി അനുസരിച്ച് ദ്വീപ് കൈമാറ്റത്തില്‍ ഇസ്രായേലും ഒപ്പുവെക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, വര്‍ഷങ്ങളേറെ കഴിഞ്ഞാണ് ഇസ്രായേല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ദ്വീപുകള്‍ സൗദിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തതോടെ കരാര്‍ സാധ്യമായി. ഇതും ഇറാന്റെ കോപത്തിന് കാരണമായി.

ഇപ്പോള്‍ ഇറാന്റെ കുരുപൊട്ടാന്‍ മറ്റ് ചില കാരണങ്ങള്‍ ഉണ്ട്. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന് ശേഷം ഇസ്രയേലി സര്‍ക്കാരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്ത് വന്നു. ഇസ്രയേലുമായുള്ള തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പലസ്തീന്‍ ജനതക്ക് അമിത ഭാരങ്ങള്‍ ഒന്നുംതന്നെ നേരിടേണ്ടി വരില്ലെന്ന് സൗദി വാദിച്ചത്. യുദ്ധം അവസാനിക്കട്ടെ ഗാസയില്‍ സമാധാനം പുലരട്ടെ. ശേഷം ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദിയുടെ ഭാഗത്ത് നിന്ന് എല്ലാ നീക്കവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. സൗദി രാജാവിനെ തീര്‍ക്കുമെന്നാണ് വെല്ലുവിളി. എന്നാല്‍ ഇതും കണ്ട് അമേരിക്ക വെറുതെ ഇരിക്കില്ല. അമേരിക്ക എന്ത് നിലപാട് സ്വൂീകരിക്കുമെന്നത് നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (2 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (3 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (3 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (3 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (3 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (3 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (4 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (4 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (4 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (4 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (4 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (4 hours ago)

Malayali Vartha Recommends