Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

റെദ്‌വാന്‍ സേന കമാന്‍ഡര്‍മാരുടെ തലകളെടുത്ത് ഐ ഡി എഫ് ; ഹിസ്ബുള്ളയുടെ മടയില്‍ക്കയറി അടിച്ചു

19 AUGUST 2024 10:57 AM IST
മലയാളി വാര്‍ത്ത

സര്‍പ്രൈസിന് ഒരുങ്ങിക്കോളൂവെന്ന് ഇസ്രയേലിനെ വെല്ലുവിളിച്ചത് ഹിസ്ബുള്ളയാണ്. എന്നാല്‍ ഹിസ്ബുള്ളയെ ഞെട്ടിച്ചുകൊണ്ട് ജൂതപ്പടയുടെ കിടിലന്‍ സര്‍പ്രൈസുകള്‍. ഹിസ്ബുള്ള മുതിര്‍ന്ന നേതാവിന്റെ തലയെടുത്ത കലിപ്പില്‍ ഇസ്രയേലിനെ കത്തിക്കാന്‍ ഇറങ്ങിയ തീവ്രവാദ ഗ്രൂപ്പിനെ മുച്ചൂടും കത്തിക്കുകയാണ് ഐഡിഎഫ്. ഇറാനും ഹിസ്ബുള്ളയും ചേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെ കൊല്ലാന്‍ പദ്ധതി ഒരുക്കുന്നതിനുള്ള മറുപടിയാണ് കൊടുത്തിരിക്കുന്നത്. ഹിസ്ബുള്ളയുടെ റെദ്വാന്‍ സേന കമാന്‍ഡറുടെ തല പിളര്‍ന്നാണ് മറുപടി കൊടുത്തിരിക്കുന്നത്.

ഇറാനെയും അവരുടെ നിഴല്‍ സേനയ്ക്കും എതിരെ കനത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രായേല്‍. ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കും എന്ന് ഇറാന്റെ ഭീഷണി നിലനില്‍ക്കെയാണ് കനത്ത ആക്രമണം ഐ ഡി ഫ് നടത്തിയത്. വടക്കന്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്ന ഹിസ്ബുള്ളയുടെ റഡ്‌വാന്‍ ഫോഴ്‌സിനെ ഛിന്നഭിന്നമാക്കി ഐഡിഎഫ്. ലെബനന്‍ പട്ടണത്തിലെ ഒരു കെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാന്‍ ഫോഴ്‌സിലെ ഓപ്പറേഷന്‍ യൂണിറ്റ് കമാന്‍ഡര്‍, അലി ജാഫര്‍ മാതുകിന്റെ തലയെടുത്തു. കൂടാതെ ഹാജിര്‍ മേഖലയിലെ റദ്‌വാന്‍ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള അഡീഷണല്‍ കമാന്‍ഡര്‍ ഹുസൈന്‍ ഇബ്രാഹിമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ ടൈര്‍ മേഖലയിലൂടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെയാണ് ഹുസൈന് നേരെ ഇസ്രയേലി ഡ്രോണ്‍ ബോംബ് വര്‍ഷമുണ്ടായത്. ഇതിനിടെ, തെക്കന്‍ ലെബനനിലെ നബാത്തിയേയ്ക്ക് സമീപം ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയും ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട് . ഇതില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഹമാസ് മുന്‍ തലവന്‍ ഇസ്മയില്‍ ഹനിയേ,? ഹിസ്ബുള്ള ഉന്നത കമാന്‍ഡര്‍ ഫൗദ് ഷുക്ര്! എന്നിവരെ ഇസ്രയേല്‍ ജൂലായില്‍ വധിച്ചിരുന്നു.ഇതിന്റെ തിരിച്ചടിയായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാനും ഹിസ്ബുള്ളയും ഒരുങ്ങുന്നതിനിടെയാണ് കനത്ത ആക്രമണം ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഇസ്രായേലും ഹിസ്ബുള്ളയും മാസങ്ങളായി ഘോര യുദ്ധത്തിലാണ്. ഹിസ്ബുള്ളയ്‌ക്കെതിരെ ഐഡിഎഫ് തുടര്‍ച്ചയായി തിരിച്ചടി കൊടുക്കുകയാണ് ഐഡിഎഫ്. അലി ജാഫര്‍ മാതുക്കിനെപ്പോലുള്ള മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ ഒരു പരമ്പരയ്‌ക്കൊപ്പം നൂറുകണക്കിന് ജൂനിയര്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കി. ഏപ്രില്‍ 8 ന് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റദ്‌വാന്‍ ഫോഴ്‌സ് കമാന്‍ഡര്‍ അലി ഹാസിന് പകരക്കാരനായി മാതുക് എത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു. ആ തലയും ഐഡിഎഫ് കൊയ്തു. ആയിരക്കണക്കിന് പോരാളികളുടെ എലൈറ്റ് ഹിസ്ബുള്ള യൂണിറ്റായ റദ്‌വാന്‍ ഫോഴ്‌സ് 2006ല്‍ സ്ഥാപിതമായി. തുടക്കത്തില്‍ ഈ യൂണിറ്റിന് 'ദ്രുത ഇടപെടല്‍ സേന' എന്ന് പേരിട്ടിരുന്നുവെങ്കിലും 2008ല്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവായ ഇമാദ് മുഗ്‌നിയയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ യൂണിറ്റിന് പുനര്‍നാമകരണം ചെയ്തു.

കഴിഞ്ഞ ഒന്‍പത് മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ എട്ടുമുതല്‍, ഇസ്രയേലും അയല്‍രാജ്യമായ ലബനനിലെ സായുധ സംഘം ഹിസ്ബുള്ളയുമായി സംഘര്‍ഷം ക്രമേണ രൂക്ഷമാകുന്നുണ്ടായിരുന്നു. ജൂണിലാണ് അത് വീണ്ടുമൊരു തലത്തിലേക്ക് മാറുന്നത്. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും കഴിഞ്ഞ ആഴ്ചകളില്‍ വലിയ തോതില്‍ വര്‍ധിച്ചു. 2006ന് ശേഷം ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതയാണ് അമേരിക്ക ഉള്‍പ്പെടെ പ്രവചിക്കുന്നത്. മെയ് മുതല്‍, ഹിസ്ബുള്ള കൂടുതല്‍ അത്യാധുനിക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉള്‍പ്പെടെ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചിരുന്നു. ജൂണ്‍ 12ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാണ്ടര്‍ താലിബ് സമി അബ്ദുല്ലയെ കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും കാണാത്ത തരത്തില്‍ കൂടുതല്‍ റോക്കറ്റുകളും മിസൈല്‍ ബാരേജുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഒപ്പം ജൂണ്‍ 18ന് ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല ഭീഷണി കൂടി മുഴക്കിയതോടെയാണ് സമീപകാലത്തൊന്നുമില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ആളിക്കത്തിയത്.

ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രയേലികളും ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് 94,000 ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് അമേരിക്കയും യു എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends