Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോദി യുക്രൈനിലേക്ക് ; പുടിനെ ചൊടിപ്പിക്കുമോ ഇന്ത്യയുടെ നീക്കം ?

19 AUGUST 2024 08:57 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലേയ്ക്ക്. പ്രസിഡന്റ് വഌദിമിര്‍ സെലിന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി യുക്രൈനില്‍ എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയുമായി യുദ്ധം തുടങ്ങിയ ശേഷമുളള ആദ്യ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. റഷ്യുമായും മികച്ച ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. റഷ്യ-യുക്രൈന്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ മോദി എത്തുന്നത് വീക്ഷിക്കുകയാണ് റഷ്യ. ഇരു രാജ്യങ്ങളോടും സൗഹൃദമാണെന്നും എന്നാല്‍ യുദ്ധം പ്രോത്സാഹിപ്പിക്കാനാകില്ലെന്നും തുടക്കത്തിലെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

പോളണ്ടും മോദി സന്ദര്‍ശിക്കും. ഇന്ത്യയും യുക്രൈനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് മുപ്പത് വര്‍ഷമായി. ഇതുവരെ ഒരിന്ത്യന്‍ പ്രധാനമന്ത്രിയും യുക്രൈന്‍ സന്ദര്‍ശിച്ചിട്ടില്ല. മോദിയാണ് യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി. ചരിത്ര നേട്ടമാണിത്. അടുത്തിടെ സെലിന്‍സ്‌കിയും മോദിയും തമ്മിലുള്ള ഉന്നതല തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. സമാധാന ചര്‍ച്ചകളില്‍ അടക്കം ഇത് നിര്‍ണായകമാകും.

യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുയാണ്. റഷ്യന്‍ മേഖലയായ കുര്‍സ്‌കിലേക്ക് യുക്രൈന്‍ സൈന്യം എത്തിയത് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഡൊണെട്‌സ്‌ക് മേഖലയില്‍ റഷ്യ കൂടുതല്‍ കരുത്ത് കാണിച്ചിരിക്കുകയാണ്. നേരത്തെ റഷ്യയില്‍ സന്ദര്‍ശനം നടത്തിയ മോദി, 22ാമത് ഇന്ത്യറഷ്യ ഉച്ചകോടിയിലും വ്ഌദിമിര്‍ പുടിനൊപ്പം പങ്കെടുത്തിരുന്നു. യുക്രൈനിലെ ദേശീയ പതാക ദിനത്തിലാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രേഖകളില്‍ ഒപ്പുവെക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.

നിരവധി കരാറുകളിലും ഒപ്പിടാന്‍ സാധ്യതയുണ്ട്. യുക്രൈന്റഷ്യ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവുമെന്ന് തന്‍മയ ലാല്‍ പറഞ്ഞു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രവും ചര്‍ച്ചകളും ആവശ്യമാണ്. ഇന്ത്യ എപ്പോഴും അതിനായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ എത്തുന്നതിന് മുമ്പാണ് മോദി പോളണ്ടിലെത്തുക. മാര്‍ച്ചില്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മോദിയും സെലിന്‍സ്‌കിയും തമ്മില്‍ രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടും ജി7 ഉച്ചകോടിയുടെ സ മയത്തായിരുന്നു. ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്തിന്റെ സമയത്തും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends