പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ..45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്...അവിടെ വച്ച് അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്...

ഉക്രൈൻ പോളണ്ട് സന്ദർശനത്തിനായി മോദി കഴിഞ്ഞ ദിവസമാണ് പുറപ്പെട്ടത്, വലിയ സ്വീകരിതയാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് ലോകത്തു നിന്നും തന്നെ ലഭിക്കുന്നത് എന്നുള്ളത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.അവിടെ വച്ച് അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.ഇന്നത്തെ ഇന്ത്യ എല്ലാവരുടേയും ഒപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു.
ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു, മോദി കൂട്ടിച്ചേർത്തു. 1970-ലെ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ ചേരിചേരാ നയത്തെകുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്
https://www.facebook.com/Malayalivartha


























