Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പലസ്തീൻ രാഷ്ട്രീയ നേതാവ് ,ആദ്യത്തെ ഇൻതിഫാദയുടെ നേതാവ് മര്‍വാന്‍ ബര്‍ഗൂട്ടി ജയിൽ മോചിതനാകുമ്പോൾ ഇസ്രായേൽ ഭയക്കുന്നതിനു കാരണം ഇത്

22 AUGUST 2024 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

പലസ്തീൻ രാഷ്ട്രീയ നേതാവ്.  വെസ്റ്റ് ബാങ്കിലെ ബിർ സെയ്ത് സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ,ആദ്യത്തെ ഇൻതിഫാദയുടെ റാമല്ല മേഖലയിലെ പ്രധാന നേതാക്കളിൽ ഒരാൾ ,പലസ്തീന്‍റെ മണ്ടേല...പാമ്പിന്റെ തല എന്ന് വിശേഷിപ്പിക്കുന്ന മര്‍വാന്‍ ബര്‍ഗൂട്ടി...വെടിനിർത്തൽ ചർച്ചകൾ നടക്കുമ്പോൾ കുറ്റവാളി കൈമാറ്റത്തിന് വഴിയൊരുങ്ങുകയാണ് . ഹമാസിന്റെ  പ്രധാന ആവശ്യം മര്‍വാന്‍ ബര്‍ഗൂട്ടിയെ ജയിൽ മോചിതനാക്കണമെന്നാണ് .


2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിനിടെ ഏകദേശം 250 ഇസ്രയേല്‍ സൈനികരെ ഹമാസ് ബന്ദികളാക്കിയിരുന്നു, കുറ്റവാളി കൈമാറ്റത്തിലൂടെ ഇവരെ വിട്ടയക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബര്‍ഗൂട്ടിക്ക് ജയില്‍ മോചിതനാവാനുള്ള സാധ്യതയും തെളിയുന്നത്. ഇസ്രയേല്‍ വര്‍ഷങ്ങളായി തടങ്കലിലാക്കിയിരുക്കുന്ന ബര്‍ഗൂട്ടി ഉൾപ്പടെയുള്ള  കുറ്റവാളികളെ വിട്ടയക്കാന്‍ നെതന്യാഹുവിന്  സമ്മര്‍ദമേറുകയാണ്. അതിനാല്‍ കൈമാറ്റം ഉടന്‍ നടന്നേക്കുമെന്നാണ് ഊഹാപോഹങ്ങളും.

അപ്പോൾ പലസ്തീന്‍ കാത്തിരിക്കുകയാണ്, വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ദശാബ്ദങ്ങളായി ഇസ്രയേല്‍ ജയിലിലടച്ച പലസ്തീന്‍റെ മണ്ടേല എന്ന അവരുടെ നേതാവ് തിരിച്ചെത്താന്‍.   ജയില്‍ സന്ദര്‍ശനം വിലക്കിയതിന്‍റെ പേരില്‍ ഒന്നര വര്‍ഷമായി കാണാതിരിക്കുന്ന പ്രിയതമന് വേണ്ടി ഭാര്യ ഫദ്വയും നാല് മക്കളും മറ്റൊരിടത്ത് നോക്കിയിരിപ്പുണ്ട്.

ബര്‍ഗൂട്ടി ഒരേസമയം സമാധാനപ്രിയനും തീവ്രവാദിയുമാണ് . ബര്‍ഗൂട്ടി മോചിപ്പിക്കപ്പെട്ടാല്‍ പലസ്തീനിലെ സംഘര്‍ഷത്തിന്റെ വ്യാപ്തിയിലും ദിശയിലും കാര്യമായ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രഹസ്യമായി ബര്‍ഗൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ സഹോദരനുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.  ബര്‍ഗൂട്ടിയെ  മോചിപ്പിച്ചാൽ  ഇസ്രയേലിനെതിരെ പ്രവർത്തിക്കരുതെന്ന ഉറപ്പ് വാങ്ങാനാണ്  രഹസ്യസന്ദര്‍ശനം നടത്തിയതെന്നാണ് അഭ്യൂഹങ്ങള്‍.

 


 
ബര്‍ഗൂട്ടിയെ പോലെ ഹമാസിന്റെ ഇപ്പോഴത്തെ നേതാവ് യഹ്യ സിന്‍വറും 2011ല്‍ കുറ്റവാളി കൈമാറ്റത്തിലൂടെ മോചിതനായ ആളാണ്.   ഫ്രഞ്ച് ഇസ്രയേലി സൈനികന്‍ ഗിലാദ് ഷാലിറ്റിനെ കൈമാറിയതിന് പകരമായാണ് ആയിരത്തിലേറെ വരുന്ന മറ്റ് തടവുകാര്‍ക്കൊപ്പം സിന്‍വര്‍ ഗാസയിലേക്ക് തിരിച്ചെത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതായിരുന്നു നടപടി.  അതുപ്പോലെ ഹമാസ് തടവിലാക്കിയ ഇസ്രായേൽ സൈനികർക്ക്  പകരമായി സിന്‍വറിനെ പോലെ ബര്‍ഗൂട്ടിയും   പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

എന്നാല്‍  ബര്‍ഗൂട്ടി പുറത്തിറങ്ങിയാല്‍ അത് സംഘര്‍ഷങ്ങളുടെ സ്ഥിതിയെ പാടെ അട്ടിമറിക്കുമെന്നും കൂടുതല്‍ കലുഷിതമാവുമെന്നും ചില രാഷ്ട്രീയ വിദഗ്ധര്‍ വിശകലനം ചെയ്യുന്നു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട തടവുശിക്ഷ ബര്‍ഗൂട്ടിയുടെ ചിന്തകളെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ടാവുമെന്നും അത് തങ്ങള്‍ക്ക് പ്രതികൂലമായിരിക്കുമെന്നാണ് ഇസ്രയേലിന്റെ ആഭ്യന്തര ചാര ഏജന്‍സിയായി ഷിന്‍ ബെറ്റും വിലയിരുത്തുന്നത്.

 പലസ്തീനില്‍ നിന്നുള്ള രാഷ്ട്രീയക്കാരനും സാമൂഹ്യപ്രവര്‍ത്തകനും തീവ്രവാദ സംഘടനയുടെ നേതാവ് കൂടിയാണ് മര്‍വാന്‍ ബര്‍ഗൂട്ടി. കാലങ്ങളായി അദ്ദേഹം നടത്തിവന്ന വിമോചന മുന്നേറ്റങ്ങളുടേയും സാമൂഹ്യപ്രവര്‍ത്തനങ്ങളുടേയും ഫലമായിരുന്നു പലസ്തീന്‍ ജനത അദ്ദേഹത്തിന് നല്‍കിയ പലസ്തീന്റെ നെല്‍സണ്‍ മണ്ടേല എന്ന വിളിപ്പേര്.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അഞ്ച് ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ട തീവ്രവാദ നീക്കത്തിന് ഉത്തരവിട്ടുവെന്ന കേസിലാണ് കോടതി ബര്‍ഗൂട്ടിയെ ജയിലിലടച്ചത്. പലസ്തീന്റെ പൊതുമധ്യത്തില്‍ നിന്ന് ഇത്രയും കാലം വിട്ടുനില്‍ക്കുകയാണെങ്കിലും മേഖലയിലെ മറ്റേത് രാഷ്ട്രീയക്കാരനുമുള്ളതിനേക്കാല്‍ വലിയ ജനപ്രീതിയായിരുന്നു ബര്‍ഗൂട്ടിക്കുണ്ടായിരുന്നത്.

പലസ്തീന്‍ അതോറിറ്റിയുടെ തലവനായ മഹമ്മൂദ് അബ്ബാസിനേക്കാൾ  ബര്‍ഗൂട്ടി ഊര്‍ജസ്വലനും കാര്യപ്രാപ്തി ഏറെയുള്ള വ്യക്തിയുമാണ്. ഹമാസിന്റെ നേതാക്കള്‍ വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് ബര്‍ഗൂട്ടിയെ കുറിച്ച് സംസാരിക്കുന്നത്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് അയവ് വരുത്താന്‍ പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ചരിത്രവും ബര്‍ഗൂട്ടിക്കുണ്ട്. ഹീബ്രു ഭാഷയില്‍ അതീവ പ്രാവീണ്യമുള്ള അദ്ദേഹം ഇസ്രയേലിലെ പല രാഷ്ട്രീയക്കാരുടേയും അടുത്ത സുഹൃത്തുകൂടിയാണ്

ബര്‍ഗൂട്ടിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ഇസ്രയേല്‍ സൈന്യം ഒരാഴ്ച നീണ്ടുനിന്ന യുദ്ധത്തിലൂടെ കിഴക്കന്‍ ജറുസലേം, ഗാസ, വെസ്റ്റ് ബാങ്ക് എന്നീ മേഖലകള്‍ പിടിച്ചെടുക്കുന്നത്. ഇവിടെയുള്ള ആളുകള്‍ പിന്നെയുള്ള കാലം ഇസ്രയേല്‍ സൈന്യത്തിന്റെ നിരന്തരമായ ക്രൂരതകള്‍ക്കിരയായിക്കൊണ്ടിരുന്നു. കൗമാരകാലത്ത് ബര്‍ഗൂട്ടി മേഖലയില്‍ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീടു  ലെബനന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന പലസ്തീന്‍ ലിബറേഷന്‍ പാര്‍ട്ടിയിൽ ചേർന്നു..  

 

അതിനിടെ വെറും 18 വയസ്സുള്ളപ്പോള്‍ കോബാറിലെ വീട്ടില്‍ നടന്ന ഒരു റെയ്ഡില്‍ ബര്‍ഗൂട്ടിയെ ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തടവിലിരിക്കെ അതിക്രൂരമായ പീഡനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വിസര്‍ജ്യം നിറഞ്ഞ ബാഗ് കഴുത്തിൽ ഇട്ടുകൊടുക്കുകയും നഗ്നനാക്കി സ്വകാര്യഭാഗത്ത് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ഇനിയൊരു പ്രതിഷേധം നയിക്കാന്‍ ബര്‍ഗൂട്ടിക്ക് കുട്ടികളുണ്ടാവില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തെ സൈന്യം ചവിട്ടിയരച്ചത്. തീവ്രവാദ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നും ഗ്രനേഡ് ആക്രമണം പദ്ധതിയിടുന്നുവെന്നുമായിരുന്നു ആരോപണം. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. തടവുശിക്ഷയ്ക്കിടെയാണ് പുസ്തകങ്ങളെ കുറിച്ചും പുറത്തെ വിശാലമായ ലോകത്തിന്റെ സാധ്യതകളെ കുറിച്ചുമെല്ലാം വിവരങ്ങള്‍ ലഭിക്കുന്നത്. 1983ല്‍ ജയില്‍ മോചിതനായ ഉടനെ അടുത്തബന്ധുവായ ഫദ്വയെ ബര്‍ഗൂട്ടി വിവാഹം കഴിച്ചു.

പിന്നീട് ചരിത്രവും രാഷ്ട്രീയവും പഠിക്കാനായി പലസ്തീന്‍ സര്‍വകലാശാലയില്‍ ചേർന്ന  ബര്‍ഗൂട്ടി കാമ്പസില്‍ ഇസ്രയേല്‍ ഭരണത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു.. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയും ആറ് മാസത്തോളം തടവിന് വിധിക്കുകയും ചെയ്തു.  
പിന്നീട് പലതവണ അദ്ദേഹം ജയിലിലെത്തുകയും മോചിതനാവുകയും ചെയ്തിരുന്നു. അതിനിടെ തന്നെ അദ്ദേഹത്തിന് മൂന്ന് കുഞ്ഞുങ്ങളും പിറന്നു.1987ല്‍  ജയില്‍ മോചിതനായി പുറത്തിറങ്ങിയ ബര്‍ഗൂട്ടിയെ ഇസ്രയേല്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് നാടുകടത്തി.

പിന്നീട് പലസ്തീനിലേക്ക് തിരിച്ചുവരരുതെന്ന് ചട്ടം കെട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തെ നാടുകടത്തിയത്. പിന്നീട് ഏറെക്കാലം അദ്ദേഹം കഴിഞ്ഞിരുന്നത് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും അവിടേക്കെത്തി. സാധാരണ കുടുംബം കഴിയുന്നത് പോലെയൊരു ജീവിതം പ്രതീക്ഷിക്കരുതെന്നും പലസ്തീന്‍ സ്വതന്ത്രമാക്കപ്പെട്ടാല്‍ മാത്രമേ ഒരു ഗൃഹസ്ഥനായി താന്‍ തിരിച്ചുവരികയുള്ളൂ എന്നായിരുന്നു അക്കാലത്ത് അദ്ദേഹം ഭാര്യയ്ക്ക് കൊടുത്ത മുന്നറിയിപ്പ്.

പിന്നീടാണ് ഒന്നാം ഇന്‍തിഫാദയുടെ   നേതാവായി ബര്‍ഗൂട്ടി മാറിയത് ,1993ല്‍ യാസര്‍ അറാഫത്ത് അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടർന്ന്  ബര്‍ഗൂട്ടി അടക്കമുള്ള ഫത്വ നേതാക്കള്‍  പലസ്തീനിലേക്ക് തിരിച്ചെത്തി.ബര്‍ഗൂട്ടിയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരേ പോരാടിയ ബര്‍ഗൂട്ടി  1996 ൽ  പലസ്തീന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചു  .സ്വതസിദ്ധമായ നര്‍മവും ഹീബ്രു ഭാഷയിലെ മികച്ച പ്രാവീണ്യവുമുള്ള ബര്‍ഗൂട്ടി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പല ഇസ്രയേല്‍ രാഷ്ട്രീയക്കാരുടേയും അടുത്തസുഹൃത്തായി മാറിയിരുന്നു. എന്ത് കാര്യത്തിനും എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്..യാസര്‍ അറാഫത്തിന് ബര്‍ഗൂട്ടി സ്വന്തം മകനെ പോലെ ആയിരുന്നു
രണ്ടാമത്തെ ഇന്‍തിഫാദ ആരംഭിച്ചതോടെ  ബര്‍ഗൂട്ടി തെരുവിലേക്കിറങ്ങി .യാസര്‍ അറാഫത്ത് ബര്‍ഗൂട്ടിയുടെ സഹായത്തോടെ തന്‍സിം ബ്രിഗേഡിന്റെ ഒരു സൈനികവിഭാഗം ആയ അല്‍-അഖ്‌സ ബ്രിഗേഡ് സ്ഥാപിച്ചു .
 .2022 ഏപ്രിലിലാണ് ബര്‍ഗൂട്ടി ഇസ്രയേലിന്റെ ആഭ്യന്തര ചാരസംഘടനയായ ഷിന്‍ ബെറ്റിന്റെ ചാരക്കണ്ണില്‍ കുടുങ്ങുന്നത്. തന്റെ ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നറിയാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അദ്ദേഹത്തെ കുടുക്കിയത്. ഒരു ഫത്തേ നേതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ഇസ്രയേലിന് ലഭിച്ചു. രക്ഷപ്പെടാനുളള യാതൊരു സാധ്യതയും ബാക്കിവെയ്ക്കാതെ ഇസ്രയേല്‍ സൈന്യം ബര്‍ഗൂട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചങ്ങലയാല്‍ ചുറ്റി തെരുവിലൂടെ വലിച്ചിഴച്ചാണ് ബര്‍ഗൂട്ടിയെ ഷിന്‍ ബെറ്റ് കമാന്‍ഡോകള്‍ കൊണ്ടുപോയത്. 'പാമ്പിന്റെ തല ഞങ്ങള്‍ പിടിച്ചിരിക്കുന്നു' എന്നായിരുന്നു ബര്‍ഗൂട്ടിയെ പിടിച്ചയുടനെ കമാന്‍ഡോ ആക്രോശിച്ചത്.

നൂറുവര്‍ഷത്തിലേറെയായി ചോദ്യം ചെയ്യല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജറുസലേമിലെ ജയിലിലേക്കാണ് ബര്‍ഗൂട്ടിയെ ഇസ്രയേല്‍ കൊണ്ടുപോയത്. അവിടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് അതികഠിനമായ മാനസിക, ശാരീരിക പീഡനങ്ങളായിരുന്നു. ഒരു ദിവസം വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യല്‍ ദിവസങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം നീണ്ടു. ഉറങ്ങാന്‍ പോലും സമ്മതിക്കാതെയായിരുന്നു ചോദ്യം ചെയ്യല്‍. പിന്‍ഭാഗത്ത് ആണിയടച്ച കസേരയിലായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്യലിനിരുത്തിയത്. തളര്‍ന്ന് കസേരയിലേക്ക് ചായുമ്പോള്‍ കൂര്‍ത്ത ആണികള്‍ ശരീരത്തിലേക്ക് തുളച്ചുകയറി. ഭക്ഷണമോ വിശ്രമമോ ഇല്ലാതെ ബര്‍ഗൂട്ടി തളര്‍ന്നിരുന്നുവെന്ന് അഭിഭാഷകനോട് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

നാല് മാസം പിന്നിട്ട  ചോദ്യം ചെയ്യല്‍  അവസാനിച്ചപ്പോൾ  കൊലപാതകമുള്‍പ്പെടെ 37 കേസുകളായിരുന്നു ബര്‍ഗൂട്ടിയുടെ പേരിലുണ്ടായിരുന്നത്.അഞ്ച് ജീവപര്യന്തം ശിക്ഷയും 40 വര്‍ഷം അധികശിക്ഷയും അദ്ദേഹത്തിന് വിധിച്ചു. തടവില്‍ കഴിയുന്നതിനിടെ ഡോക്ടറേറ്റ് നേടുന്നതടക്കമുള്ള അക്കാദമിക് നേട്ടങ്ങള്‍ ബര്‍ഗൂട്ടിക്കുണ്ടായി. പക്ഷെ ഭാര്യ ഉൾപ്പടെ ആർക്കും ബർഗൂട്ടിയെ കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല  
ഇപ്പോൾ ഹമാസ് തയ്യാറാക്കിയ മോചിപ്പിക്കേണ്ട കുറ്റവാളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബര്‍ഗൂട്ടിയുടെ പേര്. ഇവിടെ ഹമാസിനാവശ്യം ബർഗൂട്ടിയുടെ പ്രതിച്ഛായ ആണ് .   എന്നാല്‍ ഇതിനോട് എങ്ങനെ ബര്‍ഗൂട്ടി പ്രതികരിക്കുമെന്ന് ആര്‍ക്കുമറിയില്ല.

 

ഇത്രയും കാലം  ഹമാസ് നേതാക്കളാരും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകൾ ഫലപ്രദമായിക്കൊള്ളണം എന്നുള്ള. ജയിലിലേയ്ക്ക് പോയ തീവ്ര വാദി ആയിരിക്കില്ല ഒരു പക്ഷെ തിരിച്ചുവരുന്ന ബര്‍ഗൂട്ടി .. നെല്‍സണ്‍ മണ്ടേല തന്റെ പതിറ്റാണ്ടുകളുടെ ജയില്‍വാസം കഴഞ്ഞ്  ബുദ്ധിമാനും സ്വയം അച്ചടക്കമുള്ളവനും മികച്ച നേതാവുമായി പുറത്തുവന്നതുപോലെ ബര്‍ഗൂട്ടിയുടെ രാഷ്ട്രീയ വീക്ഷണം മാറിക്കൂടാ എന്ന് പറയാനാവില്ല.

 

അങ്ങനെ എങ്കിൽ പലസ്തീനെ എങ്ങനെയാണ് ബര്‍ഗൂട്ടി നയിക്കുക എന്നത് മാത്രമല്ല, സംഘര്‍ഷഭരിതമായ പലസ്തീന്‍ ബര്‍ഗൂട്ടിയെ എങ്ങനെ സ്വീകരിക്കുമെന്നതും ചോദ്യമായി തുടരുകയാണ്. അതേപോലെ ഇസ്രയേലിനെ മുച്ചൂടും മുടിക്കാനുള്ള പകയുമായാണോ വരുന്നതെന്നും അറിയാൻ വയ്യ.. ഏതായാലും ബർഗൂട്ടിയുടെ മോചനം ഇപ്പോൾ ഇസ്രായേലിനു നൽകുന്നത് ഭേതിയും ഹമാസിന് ആശ്വാസവുമാണ്

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends