Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസ-ഈജിപ്‌ത് അതിർത്തി പ്രദേശയമായ ജറുസലേമിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

23 AUGUST 2024 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസ-ഈജിപ്‌ത് അതിർത്തി പ്രദേശയമായ ജറുസലേമിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിനും ഈജിപ്‌തിനും ഇടയിലുള്ള പ്രധാന അതിർത്തി പ്രദേശമായ ജറുസലേമിലെ ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ഇസ്രയേൽ അംഗീകരിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ഇക്കാര്യം സ്ഥിരീകരിച്ചതായായിരുന്നു വാർത്തകൾ.

എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നിറക്കിയ പ്രസ്‌താവനയിൽ നെതന്യാഹു ഈ വാർത്തകൾ നിഷേധിച്ചതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഗാസ ഇസ്രയേലിന് സുരക്ഷ ഭീഷണി ഉയർത്തില്ലെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ സുരക്ഷ കാബിനറ്റ് മുന്നോട്ട് വച്ചിരിക്കുന്ന യുദ്ധലക്ഷ്യങ്ങളെല്ലാം നേടിയെടുക്കുന്നത് വരെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും നെതന്യാഹു പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം നിലനിർത്താതെ തന്നെ തങ്ങളുടെ സുരക്ഷ ആവശ്യങ്ങൾ നിറവേറ്റാൻ ഇസ്രയേലിന് കഴിയുമെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കിയതായി ഇസ്രയേലി യെനെറ്റ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തു.

 

 

ഫിലാഡൽഫിയിലെ നിയന്ത്രണത്തിനുള്ള നെതന്യാഹുവിന്‍റെ നിർബന്ധം കരാറിനെ അപകടത്തിലാക്കുമെന്ന് ഇവർ വാദിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച ഫോണിൽ ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നെതന്യാഹുവിന്‍റെ കടുത്ത നിലപാടിനെ തുടർന്ന് വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, ഗസ്സയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രയേൽ. ഇന്നലെ മാത്രം 47 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോൺ ആക്രമണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. തുൽകറേം അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. ഖാൻ യൂനിസിന് കിഴക്ക് ബാനി സുഹേല റൗണ്ട് എബൗട്ടിൽ നടത്തിയ ഇസ്രായേൽ പീരങ്കിയാക്രമണത്തിലും വടക്കൻ ഗ‌സ്സയിലെ ബെയ്ത് ലാഹിയയിലെ അൽ-ഷിമ പ്രദേശത്തെ ഒരു വീടിന് നേരെ നടത്തിയ ബോംബാക്രമണത്തിലും നിരവധി പേർക്ക് പരിക്കേറ്റു.

 

അതേസമയം, കെയ്റോയിൽ ഈ ആഴ്ച നടക്കേണ്ട വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർചർച്ചയിൽ ഇനിയും തീരുമാനമായില്ല. സമ്പൂർണ സൈനിക പിൻമാറ്റം അംഗീകരിക്കില്ലെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്. വെടിനിർത്തൽ വേളയിൽ ഫിലാഡെൽഫി ഇടനാഴിയിലും മറ്റും തങ്ങളുടെ സൈനിക സാന്നിധ്യം തുടരും എന്നാണ് നെതന്യാഹു മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്.

അറബ് സംയുക്ത സേനയ്ക്ക് ഗസ്സയുടെ നിയന്ത്രണാധികാരം നൽകണമെന്ന് നിർദേശിച്ചെന്ന റിപ്പോർട്ട് നെതന്യാഹുവിന്‍റെ ഓഫീസ് തള്ളി. ഗസ്സയിൽ ഇസ്രായേലിന്‍റെ തന്നെ നിയന്ത്രണം വേണമെന്നാണ് നിലപാടെന്നും നെതന്യാഹുവിന്‍റെ ഓഫീസ് വിശദീകരിച്ചു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതയ്ക്കെതിരെ ലോകത്തുടനീളം ഇന്ന് പ്രതിഷേധം ഉയരണമെന്ന് ഹമാസ് നിർദേശിച്ചു.

ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധ വ്യാപനഭീതി പടരവെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഉടൻ ഇറാൻ സന്ദർശിക്കും. തെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയ്ക്കിടെയാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം.

അതേസമയം, വെസ്റ്റ് ബാങ്കിൽ നിയമം കൈയിലെടുത്ത ഇസ്രായേൽ കുടിയേറ്റക്കാർക്കെതിരെ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇതിൽ പ്രതിഷേധിച്ച് രാത്രി നടന്ന സുരക്ഷാ സമിതി യോഗം മന്ത്രി ബെൻ ഗവിർ ബഹിഷ്കരിച്ചു. ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ചെങ്കടലിൽ തകർന്ന കപ്പലിൽ നിന്ന് വൻതോതിൽ എണ്ണചോർച്ചയുണ്ടായി. കൂടാതെ ഇസ്രായേൽ- ലബനാൻ അതിർത്തിയിലും സംഘർഷം പടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends