Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി ...ആഞ്ഞടിച്ച്‌ ഇസ്രായേൽ

23 AUGUST 2024 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ് . എങ്കിലും വീണ്ടും അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ സംഘം കെയ്റോയിലെത്തിയിട്ടുണ്ട് .ഈ പ്രാവശ്യം ഈജിപ്ത് ഗാസ അതിര്‍ത്തി പ്രശ്നവും ചർച്ചാ വിഷയമാകും . പുതിയ ഉപാധികൾവെച്ച് വെടിനിർത്തൽ ചർച്ചകൾ നിരന്തരം അട്ടിമറിക്കുകയാണ് ഇസ്രായേൽ എന്ന് ഹമാസ് പറയുന്നു . അതേ സമയം വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയും ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ മധ്യ ഗാസയിലും ഖാന്‍ യൂനിസ് പ്രവിശ്യയിലും നടത്തിയ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു. മധ്യ ഗാസയിൽ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വെടിനിർത്തൽ ചർച്ചകൾ പ്രജയാമായിരുന്നു . ഇതേതുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി . ഗാസയിലെ ഇസ്രയേലിൻ്റെ ഭാവി സൈനിക സാന്നിധ്യത്തെക്കുറിച്ചും ഫലസ്തീനിയൻ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചും ഉള്ള അഭിപ്രായവ്യത്യാസങ്ങൾ ആണ് വെടിനിർത്തലും ബന്ദി ഇടപാടും തടസ്സപ്പെടുത്തുന്നത് .. അമേരിക്കയുടെ പിന്തുണ ഇസ്രായേലിനാണെന്നും, അതേസമയം ഗാസയിലെ ജനങ്ങളുടെ അവകാശത്തെ തങ്ങൾ പിന്തുണയ്‌ക്കുമെന്നുമുള്ള നിലപാട് വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡനൊപ്പം ചേർന്ന് താൻ പ്രയത്‌നിക്കുന്നുണ്ടെന്നും കമല ഹാരിസ് വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചതിന് ശേഷം ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പരാമർശം.

 

വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചിട്ടും ഹമാസ് വഴങ്ങുന്നില്ലെന്നാണ് ബ്ലിങ്കന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ജൂലൈ രണ്ടിന് ബൈഡൻ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചുള്ള കരാറിന് മാത്രമേ തങ്ങളുള്ളൂവെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെച്ച് വെടിനിർത്തൽ നടപ്പാകുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും ഹമാസ് പ്രതികരിച്ചു. മൂന്നുഘട്ടത്തിലായി വെടിനിർത്തലും ഗസ്സയിൽനിന്ന് പൂർണ സൈനിക പിൻമാറ്റവും നടത്തുന്നതിന് പകരം എല്ലാ ബന്ദികളെയും നിരവധി ഫലസ്തീനി തടവുകാരെയും വിട്ടയക്കുന്നതാണ് ബൈഡൻ മുന്നോട്ടുവെച്ച കരാർ.

എന്നാൽ, ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ മാത്രമാണ് നെതന്യാഹു അംഗീകരിക്കുന്നത്. പകരം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണം. ഗാസയിലും ഈജിപ്ത് അതിർത്തിയിലും തെക്കുവടക്കൻ ഗാസകൾക്കിടയിലെ നെറ്റ്സാറിം ഇടനാഴിയിലും സൈനിക സാന്നിധ്യം തുടരുകയും ചെയ്യും. ഇതത്രയും അംഗീകരിച്ച് ഹമാസ് വെടിനിർത്തലിന് തയാറാകണമെന്ന ആവശ്യം പക്ഷേ, അംഗീകരിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. വടക്കൻ ഗസ്സയിലേക്ക് മടങ്ങിപ്പോകാൻ ഫലസ്തീനികൾക്ക് അനുമതി നൽകില്ലെന്ന നിലപാടും ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിലെ ഇസ്രായേൽ സൈനിക നിയന്ത്രണവും കീറാമുട്ടികളായി തുടരുകയാണ്.

 

അതേസമയം, ഒക്ടോബർ ഏഴിന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതിൽ 100 പേരെ നേരത്തേ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. 10 മാസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 56 തടവുകാർ കൊല്ലപ്പെടുകയും ചെയ്തു. അവശേഷിച്ചവരെ കണ്ടെത്താൻ ഇനിയും ഇസ്രായേലിനായിട്ടില്ല. ഇവരെ തിരിച്ചെത്തിക്കാനെന്ന പേരിൽ ഗസ്സയിൽ തുടരുന്ന വംശഹത്യയിൽ ഇതുവരെ 41000 പേർ ഔദ്യോഗിക കണക്കുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ പുറത്തെടുക്കാനാകാതെ 10,000ലേറെ പേരും ഒരു ലക്ഷത്തോളം പരിക്കേറ്റവരും ഇതിന് പുറമെയുമെണ്ടെന്നാണ് വിവരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends