Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക... 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്...മോദി വന്നു പോയതിന് പിന്നാലെ തീരുമാനം...

24 AUGUST 2024 02:31 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ പലസ്തീൻ യുദ്ധം ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി തുടരുമ്പോൾ തൊട്ടപ്പുറത്ത് റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ സ്ഥിതിയും കൂടുതൽ വഷളായി കൊണ്ട് ഇരിക്കുകയാണ്. അതിനിടയിലായിരുന്നു മോദി ഉക്രൈൻ സന്ദർശിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം രക്ഷയും സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസത്തില്‍ റഷ്യ സന്ദര്‍ശിച്ച് വ്ളാിഡിമിര്‍ പുടിനുമായി സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ നേതാവാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. അന്ന് മോദി പുടിനെ ആശ്ലേഷിച്ചപ്പോള്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ക്രൂരമായ തിരിച്ചടി എന്ന് നിലവിളിച്ചയാളാണ് സെലന്‍സ്കി.

 

മോദി റഷ്യ സന്ദര്‍ശിച്ച അതേ ദിവസം മൂന്ന് കുട്ടികള്‍ അടക്കം 170 പേര്‍ കൊല്ലപ്പെട്ടു എന്ന് മുറിവേറ്റ മനസ്സോടെ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സെലന്‍സ്കിയെ തേടി ഇത്ര ദൂരേയ്‌ക്ക്, ദുഷ്കരയാത്ര നടത്തി മോദി എത്തിയിരിക്കുന്നു. അതാണ് മോദി. ഒരേയൊരു മോദി.1991ല്‍ ഉക്രൈന്‍ സ്വതന്ത്രരാഷ്‌ട്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈന്‍ സന്ദര്‍ശിക്കുന്നത് എന്ന റെക്കോഡും മോദി സ്വന്തമാക്കിയിരിക്കുന്നു. റഷ്യ സന്ദര്‍ശിച്ച ഉടനെ ഉക്രൈന്‍ സന്ദര്‍ശിക്കുക എന്നാല്‍ അതിദുഷ്കരമായ ഒരു നയതന്ത്ര നീക്കമാണ് മോദി നടത്തുന്നത് എന്നു കൂടിയാണര്‍ത്ഥം. പക്ഷെ മോദി സെലന്‍സ്കിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് കഴിഞ്ഞു.

 

മാത്രമല്ല, വലിയൊരു സന്ദേശം മോദി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. റഷ്യയുമായി ആഴത്തിലുള്ള ബന്ധം തുടരുമ്പോള്‍ തന്നെ പാശ്ചാത്യ രാഷ്‌ട്രങ്ങളോടും തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്‌ക്കാവും എന്ന സന്ദേശം ആണ് മോദി നല‍്കിയത്.
മോദിയുടെ സന്ദർത്തനത്തിന് പിന്നാലെ തന്നെ അമേരിക്കയുടെ നടപടിയാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാകുന്നത്. യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഇരു നേതാക്കളും നടത്തിയ ചർച്ചയ്‌ക്കിടെയാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്‌ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.

 

വ്യോമ പ്രതിരോധ മിസൈലുകൾ, അത്യാധുനിക ആയുധങ്ങൾ, ആന്റി ആർമർ മിസൈലുകൾ, മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തിൽ റഷ്യ വിജയിക്കില്ലെന്നും, യുക്രെയ്‌നിലെ ജനങ്ങൾക്കായിരിക്കും അന്തിമ വിജയമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്‌നോടൊപ്പം നിലകൊള്ളുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായമെന്ന നിലയിലാണ് അമേരിക്കഇപ്പോൾ സൈനിക സഹായം കൈമാറുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends