Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹിസ്ബുള്ള തുരങ്കങ്ങളില്‍ വിഷപ്പുക അടിച്ചുകയറ്റി ; കൂളായി പണിനടത്തി മടങ്ങി മൊസാദ് ?

24 AUGUST 2024 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലബനന്‍ തുരങ്കങ്ങളില്‍ വിഷപ്പുക പടര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങള്‍. കഴിഞ്ഞദിവസം തങ്ങളുടെ തുരങ്കശൃംഖലയുടെ ശക്തിയെന്ന് തലക്കെട്ടോടെ ഒരു വീഡിയോ ഹിസ്ബുള്ള പങ്കുവെച്ചിരുന്നു. ലബനന്‍ തുരങ്കങ്ങള്‍ ഐഡിഎഫിന്റെ തലചിതറിയ്ക്കുമെന്ന് വെല്ലുവിളിച്ചായിരുന്നു ഹിസ്ബുള്ള വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇതിന് ഒരു മറുപടിയും പറയാതെ ഇസ്രയേല്‍ മൗനംപാലിച്ചു. ഇപ്പോള്‍ ഹിസ്ബുള്ള തുരങ്കങ്ങളില്‍ വിഷപ്പുക അടിച്ചുകയറ്റിയത് മൊസാദെന്ന് വാദംമുറുകുന്നു. എന്നാല്‍ എങ്ങനെയെന്ന ചോദ്യം ഹിസ്ബുള്ളയെ പോലും ഞെട്ടിക്കുന്നു. ലബനന്റെ ഉള്‍പ്രദേശങ്ങളിലെ ടണലുകളിലാണ് വിഷപ്പുക കയറിയത്. ഹിസ്ബുള്ള ഭീകരരുടെ കണ്ണുവെട്ടിച്ച് മൊസാദ് തങ്ങളുടെ കോട്ടഭേദിച്ച് എങ്ങനെ അകത്ത് കടന്നുവെന്നത് ഞെട്ടിക്കുന്നു.

കൂളായ് വന്ന് കാര്യം നടത്തിപ്പോയത് മൊസാദെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ്ഇസ്രയേല്‍ യുദ്ധം ഗാസയില്‍ മുറുകി നില്‍ക്കുമ്പോഴാണ് ഹിസ്ബുള്ള യുദ്ധക്കളത്തിലേക്ക് വന്നത്. പിന്നീട് ഹിസ്ബുള്ള നിരന്തം ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ഈ സമയത്ത് മൊസാദിന്റെ നിരവധി ചാരന്മാര്‍ ലബനനില്‍ പറന്നിറങ്ങിയിട്ടുണ്ടെന്ന് അന്നേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലബനന്റെ പലകോണിലായി മൊസാദ് ചാരന്മാരുണ്ട്. എന്തിനേറെ ഹിസ്ബുള്ളയ്ക്കുള്ളില്‍ തന്നെ ചാരന്മാര്‍ കയറിക്കൂടിയിട്ടുണ്ടാകും എന്നാണ് ചര്‍ച്ചകള്‍.

തങ്ങളുടെ തുരങ്കശൃംഖലയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇസ്രയേലിനെ വെല്ലുവിളിക്കുകയായിരുന്നു ഹിസ്ബുള്ള. എന്നാലിപ്പോള്‍ കിളിപോയി നില്‍ക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് പോലും വ്യക്തമാകുന്നില്ല. ലബനന്‍ അതിര്‍ത്തി വളയാന്‍ വന്നാല്‍ ഐഡിഎഫിനെ കാത്തിരിക്കുന്നത് വാരിക്കുഴികളെന്ന് വെല്ലുവിളി. ഹമാസിന്റെ തുരങ്കങ്ങളേക്കാള്‍ ശക്തവും നൂറിരട്ടി അപകടങ്ങള്‍ ഒളിപ്പിച്ചതുമാണ് ഹിസ്ബുള്ള ടണലുകള്‍. ധൈര്യമുണ്ടെങ്കില്‍ ഈ ടണലുകളില്‍ ഇറങ്ങൂവെന്നാണ് ഹസന്‍ നസറുള്ള വെല്ലുവിളിച്ചത്. ഇസ്രായേലുമായുള്ള ഏത് സംഘട്ടനത്തിലും ഇത് തങ്ങളുടെ ശക്തിയെന്നാണ് ഹിസ്ബുള്ളയുടെ വാദം. വളരെ വിശാലവും മവന്‍ ആയുധശേഖരം ഇതിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്ക് വരുത്താവുന്ന നാശം എത്രയെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഗസ്സയിലെ ഹമാസിന്റെ സ്വന്തം തുരങ്ക ശൃംഖല പോരാളികള്‍ക്കും നേതാക്കന്മാര്‍ക്കും അഭയം നല്‍കുന്നതിനും ഇസ്രായേലി സേനയെ മറികടന്ന് ആക്രമണങ്ങള്‍ നടത്തുന്നതിനും ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതിന്റെ നൂറിരട്ടി കരുത്തുണ്ട് തങ്ങളുടെ തുരങ്കങ്ങള്‍ക്കെന്ന് ഹിസ്ബുള്ള ഭീഷണി മുഴക്കിയത്.

ഭീഷണി മുഴക്കി 48 മണിക്കൂര്‍ കഴിഞ്ഞില്ല അതിനുള്ളില്‍ പണി കിട്ടി. തുരങ്കങ്ങള്‍ തകര്‍ത്തെറിയാന്‍ ജൂതപ്പട കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഹമാസും തുരങ്കശൃംഖലയുടെ ബലത്തില്‍ വലിയ വെല്ലുവിളിയാണ് നടത്തിയത്. എന്നാല്‍ പകുതിയിലേറെയും തകര്‍ത്തെറിഞ്ഞു ഐഡിഎഫ്. ബാക്കിയുള്ളവ തകര്‍ക്കാന്‍ ശക്തമായ നീക്കമാണ് നടത്തുന്നത്. ഏതോ ഒരു തുരങ്കത്തില്‍ ഒളിച്ചിരുന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുകയാണ് യഹ്യ സിന്‍വാര്‍. ഭീകര തലവനെ തൂക്കാന്‍ ഗാസയുടെ നാലുപാടും വളഞ്ഞിരിക്കുകയാണ് ഐഡിഎഫ്. അതുപോലെ ലബനനിലെ ഒരു മാളത്തില്‍ ഒളിച്ചിരുന്ന് ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കുകയാണ് ഹിസ്ബുള്ള തലവന്‍ ഹസന് നസറുള്ള. ഇയാളേയും തൂക്കാനാണ് പദ്ധതി.

ലെബനന്റെ ഉള്‍പ്രദേശങ്ങളിലായി നിരവധി തുരങ്കങ്ങള്‍ ുണ്ട്. ഇതിനുള്ളില്‍ വലിയ ആയുധക്കരുത്താണ് ഹിസ്ബുള്ള ഒളിപ്പിച്ചിരിയ്ക്കുന്നത്. ഇതിനുള്ളില്‍ നിന്ന് മിസൈലുകള്‍ തൊടുക്കുന്നത്. ഈ തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ്. മൊസാദിന്റെ ചാരന്മാര്‍ക്കേ ഈ ഉള്‍പ്രദേശങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ കഴിയുകയുള്ളുവെന്ന് യുദ്ധവിദഗ്ദര്‍ പറയുന്നത്. ലെബനന്‍രെ നാലുപാടും ഹിസ്ബുള്ള വളഞ്ഞിട്ടുണ്ട്. അവരുടെ കണ്ണുവെട്ടിച്ച് വേണം അകത്ത് കടക്കാന്‍. ഈ തുരങ്കശൃംഖലകള്‍ എല്ലാക്കാലത്തും ഇസ്രയേലിന് ഭീഷണി തന്നെയാണ്. അത് ഇല്ലാതാക്കാനാണ് ജൂതപ്പട തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയ ഹിസ്ബുള്ള തീക്കൊള്ളി കൊണ്ടാണ് തലചൊറിഞ്ഞത്. ഇനി വരാനിരിക്കുന്നതൊക്കെ അനുഭവിച്ചോളൂവെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ഇതിനിടെ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ തെക്കന്‍ ലബനനിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഹിസ്ബുല്ല നടത്തുന്ന തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങള്‍ മൂലം വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെ ഒരു ലക്ഷത്തോളം ഇസ്രയേല്‍ പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. 1982 ല്‍ ഇസ്രയേല്‍ ലബനന്‍ ആക്രമിച്ചപ്പോഴാണ് ഇറാന്‍ സൈനിക സഹായത്തോടെ ഹിസ്ബുല്ല രൂപമെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട ഹിസ്ബുല്ലയുടെ ഒളിപ്പോരിനൊടുവില്‍ 2000 ല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍നിന്നു പിന്‍വാങ്ങി. 2006 ലാണ് ഒടുവില്‍ ഹിസ്ബുല്ലഇസ്രയേല്‍ യുദ്ധമുണ്ടായത്. അതിനിടെ, ഇസ്രയേല്‍ സൈന്യം 24 മണിക്കൂറിനിടെ തെക്കന്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍  പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിനു കിഴക്കുള്ള അല്‍ കരാര, അല്‍ സന്ന, ബാനി സുഹൈല എന്നീ പട്ടണങ്ങളുടെ ഉള്‍മേഖലകളിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ എത്തി. ഇവിടെ ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ഖാന്‍ യൂനിസില്‍നിന്നു പലായനം ചെയ്യുന്ന പതിനായിരങ്ങള്‍, ഗാസയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ മവാസിയിലേക്കും വടക്കു ദെയ്‌റല്‍ ബലാഹിലേക്കുമാണു നീങ്ങുന്നത്. ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ അധിനിവേശം സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തത്. ഈ നടപടി ലോകരാജ്യങ്ങളിലേറെയും അംഗീകരിച്ചിട്ടില്ല. ഇസ്രയേലിലെ അറബ് ന്യൂനപക്ഷമായ ദ്രൂസ് വിഭാഗക്കാരാണ് റോക്കറ്റാക്രമണമുണ്ടായ മജ്ദല്‍ ഷംസ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഗോലാന്‍ കുന്നുകളിലെ ജനസംഖ്യയുടെ പകുതിയോളം (20,000) ഇവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends