Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേല്‍ ഗാസയില്‍ നിന്ന് പിന്മാറണം ; അമേരിക്കന്‍ പ്രഖ്യാപനത്തിലെ പുതിയ ചതിയെന്തെന്ന് നിരീക്ഷിച്ച് ഹമാസ്

24 AUGUST 2024 08:46 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഉടന്‍ പിന്മാറണം ആക്രമണം നിര്‍ത്തുക. നിലപാട് കടുപ്പിച്ച് അമേരിക്ക. ബൈഡന്റെ പ്രതികരണത്തില്‍ ചൊടിച്ച് ഐഡിഎഫ്. ഒരിഞ്ച് പിന്നോട്ടില്ലെന്ന് പ്രഖ്യാപനം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കലിയിളകി നില്‍ക്കുന്നു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡന്‍ വിശദമാക്കിയിരിക്കുന്നത്. ആവശ്യം ഇസ്രയേല്‍ അംഗികരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശദമാക്കിയത്. ഹമാസുമായി ധാരണയിലെത്തുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കുന്നതിനേക്കുറിച്ചാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടി പങ്കെടുത്ത സംസാരത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കിയതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കിയത്.

ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയാണ് ഇക്കാര്യം ജോ ബൈഡന്‍ വിശദമാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹമാസ് അനുകൂല ആക്രമണങ്ങളില്‍ ഇസ്രയേലിനെ അമേരിക്ക പ്രതിരോധിക്കുമെന്നും വൈറ്റ് ഹൌസ് വിശദമാക്കി. മധ്യേഷ്യയിലേക്കുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയോടെ ബൈഡന്‍ വെടിനിര്‍ത്തലിന്റെ അവശ്യകത വിശദമാക്കിയത്. തിങ്കളാഴ്ച അമേരിക്ക മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ഇസ്രയേല്‍ സമ്മതം അറിയിച്ചതായി ആന്റണി ബ്ലിങ്കന്‍ വിശദമാക്കിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവുമായി ജെറുസലേമില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത്.

എന്നാല്‍ ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രായേല്‍ സൈനികരെ പിന്‍വലിക്കാന്‍ യുഎസ് നിര്‍ദ്ദേശം വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്ന് മിസ്റ്റര്‍ ബ്ലിങ്കെന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല. യുഎസ്, ഇസ്രയേല്‍, ഈജിപ്ത്, ഖത്തര്‍ മാധ്യസ്ഥത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അടുത്ത റൌണ്ട് കെയ്‌റോയില്‍ നടക്കാനിരിക്കെയാണ് വൈറ്റ് ഹൌസിന്റെ പ്രതികരണം. നേരത്തെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വിശദമാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends