പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി...

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി. സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോള്‍കിയയുടെ ക്ഷണപ്രകാരം എത്തിയ മോദിക്ക് തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്.
ബ്രൂണെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ചാണ് മോദിയുടെ ചരിത്ര സന്ദര്‍ശനം.
ഇന്ന് ബോള്‍കിയയുമായി (78) നടത്തുന്ന കൂടിക്കാഴ്ചയില്‍ ബഹിരാകാശ സഹകരണം അടക്കം ചര്‍ച്ച ചെയ്യുകയും ചെയ്യും. സുല്‍ത്താന്റെ മൂത്ത മകനും കിരീടാവകാശിയും മന്ത്രിയുമായ ഹാജി അല്‍ മുഹതാദി ബില്ല വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു.
സന്ദര്‍ശനത്തിലെ ആദ്യപരിപാടിയായി ബന്ദര്‍ സെരി ബെഗവാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പുതിയ ചാന്‍സറി മോദി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്തു. ബ്രൂണെ സുല്‍ത്താന്റെ പിതാവിന്റെ പേരിലുള്ള മുഗള്‍ വാസ്തുവിദ്യ സമന്വയിക്കുന്ന പ്രശസ്തമായ ഒമര്‍ അലി സൈഫുദ്ദീന്‍ മസ്ജിദ് മോദി സന്ദര്‍ശിക്കുകയും ചെയ്തു.
സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിരാകാശം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് മുഖ്യ അജണ്ട. 2000-ല്‍ ഇന്ത്യ ബ്രൂണെയില്‍ ഒരു ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























