Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

രണ്ടും കല്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ... രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു...ഇത് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പ്...

10 SEPTEMBER 2024 04:23 PM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങൾ അധികമൊന്നും പുറത്തു വരാറില്ല. ഇനി അഥവാ പുറത്തു എന്തെങ്കിലും വന്നാൽ അത് എന്തിനൊക്കെയോ ഉള്ള ഒരു പടപ്പുറപ്പാട് ആയിരിക്കുമെന്ന് നമ്മുക്ക് ഊഹിക്കാം. ചില സൂചനകൾ മാത്രമേ കിം തരാറുള്ളു ബാക്കിയുള്ളതെല്ലാം അതീവ രഹസ്യായിരിക്കും എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മറ്റുള്ള രാജ്യങ്ങളിലെ വാർത്തകൾ നമ്മുക്ക് ലഭിക്കുന്നത് പോലെയൊന്നും കിമ്മിൻറെയും കിംമിന്റെ രാജ്യത്തിന്റെയും വാർത്തകൾ പുറംലോകത്തിന് കിട്ടില്ല. എപ്പോഴും ഉത്തരകൊറിയ ശ്രദ്ധ നേടിയിട്ടുള്ളത് അവരുടെ വിചിത്രമായ നിയമങ്ങൾ കൊണ്ടും അവിടുത്തെ ശിക്ഷ രീതികൾ കൊണ്ടൊക്കെ ആണ് . അവരുടെ രാജ്യം അനുശാസിക്കുന്ന നിയമങ്ങൾക്ക് എതിരായി ഒരു ചെറുവിരൽ അനങ്ങിയാൽ പിന്നെ ആ വ്യക്തിയുടെ തലയിൽ തല കാണില്ല .

 

അതാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഭയത്തോടു കൂടി കിംമിന്റെ അനുസരണയുള്ള പ്രജകളായിട്ടാണ് അവിടെ ഉള്ളവർ ജീവിക്കുന്നത്. ഇപ്പോൾ ഉത്തരകൊറിയയിൽ നിന്നും വന്നിട്ടുള്ള ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് അതോടൊപ്പം തന്നെ ലോകം ഭത്തോട് കൂടിയാണ് കാണുന്നത്.കുറച്ചു കാലങ്ങളായി ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും യുദ്ധമാണ് റഷ്യയും ഉക്രൈനും , അത് കഴിഞ്ഞു ഇസ്രയേലും പലസ്തീനും അത് പിന്നീട് കൂടുതൽ രാജ്യങ്ങൾ കൂടെ ഉൾപ്പെട്ട വ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയടക്കം ഇപ്പോൾ മധ്യസ്ഥത വഹിക്കാൻ പുറപ്പെട്ടു നിൽക്കുകയാണ് . കാരണം യുദ്ധം ഇങ്ങനെ തീരാതെ പോയാൽ അത് ലോകത്തിനു മുഴുവൻ ഭീഷണിയായിരിക്കും. ഇപ്പോൾ രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരു രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ളതാണ് ആണവായുധങ്ങൾ . പണ്ട് പല രാജ്യങ്ങളും ആണവായുധങ്ങളും ഉപയോഗിച്ചതിന്റെ ഫലം ഇപ്പോഴും നൂറ്റാണ്ടുകളോളം തലമുറ തലമുറയായി അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്നുള്ളത് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. അതിനിടയിലാണ് ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്.

 

തലസ്ഥാനമായ പ്യോങ്ങാങ്ങില്‍ നിന്ന് 90 കി.മീ ദൂരം യോങ്‌ബ്യോണിലാണ് പ്ലൂട്ടോണിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. യോങ്‌ബ്യോണ്‍ സയന്റിഫിക് റിസേര്‍ച്ച് സെന്റര്‍ എന്നാണ് മുഴുവന്‍ പേര്. 1950 മുതല്‍ ഉത്തരകൊറിയ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായി 1967ലാണ് യോങ്‌ബ്യോണില്‍ ആദ്യത്തെ റിയാക്ടര്‍ സ്ഥാപിക്കപ്പെട്ടത്. 1975ല്‍ ഈ റിയാക്ടറുകളിലെ യുറേനിയത്തില്‍ നിന്ന് ആദ്യമായി പ്ലൂട്ടോണിയം വേര്‍തിരിക്കല്‍ പരീക്ഷണം നടന്നു. അഞ്ച് മെഗാവാട്ട് ആണ് ഈ റിയാക്ടറിന്റെ ശേഷി. റിയാക്ടറിന്റെ പ്രാഥമിക ലക്ഷ്യം പ്ലൂട്ടോണിയം ഉത്പ്പാദിപ്പിക്കുകയല്ലെങ്കിലും ഉത്തരകൊറിയയുടെ ആവശ്യങ്ങള്‍ക്കുള്ള പ്ലൂട്ടോണിയം നിര്‍മിക്കുന്നത് ഈ പ്ലാന്റില്‍ നിന്നുതന്നെയാണ്.പ്ലൂട്ടോണിയം ഉത്പാദനം വര്‍ധിക്കുമ്പോള്‍ ആണവായുധങ്ങളുടെ വര്‍ധനവിലേക്ക് ഇത് വഴിതുറക്കും. സ്വതവേ ആണവായുധങ്ങളുമായി ഭീഷണി മുഴക്കുന്ന ഉത്തരകൊറിയ കൂടുതല്‍ അപകടകരമായ ശക്തിപ്രകടനങ്ങളിലേക്കും നീങ്ങിയേക്കാമെന്നാണ് ആശങ്ക.

 

2006 ഒക്ടോബറിലാണ് ആദ്യത്തെ ഭൂഗര്‍ഭ ആണവപരീക്ഷണത്തിലൂടെ ഉത്തരകൊറിയ ലോകത്തെ ഞെട്ടിക്കുന്നത്. അതേവര്‍ഷം തന്നെ ഏഴ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു.ഉത്തര കൊറിയയുടെ ഈ നടപടിയെ യുഎന്‍ സുരക്ഷാ സമിതി അപലപിക്കുകയും ലോകരാഷ്ട്രങ്ങള്‍ ഉത്തരകൊറിയയ്‌ക്കെതിരേ വ്യാപാര ഉപരോധം ഏര്‍പ്പെടുന്നതിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം ഉത്തരകൊറിയ ആണവനയം രൂപവത്കരിച്ചശേഷം കിം ശത്രുക്കള്‍ക്കെതിരേ ആണവഭീഷണി നിരന്തരം മുഴക്കുകയാണ്. അതേസമയം ആണവമിസൈലുകള്‍ ഫലപ്രദമായി പ്രയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉത്തരകൊറിയ ഇനിയും സ്വായത്തമാക്കിയിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്‍ പറയുന്നത്.യു.എസിനും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പായാണ് മിസൈല്‍ പരീക്ഷിച്ചത്.ഏതായാലും കിംമിന്റെ മുന്നറിയിപ്പാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയുന്നത്.

അതെ സമയംചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു.യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (59 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends