Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ലബനോൻ ഹിസ്ബുള്ളയുടെ കമാന്ററേ വധിച്ചു എന്ന് ഇസ്രായേൽ സൈന്യം... ഹിസ്ബുള്ളയേ തുടച്ച് നീക്കും എന്നും ഇസ്രായേൽ സൈന്യം

17 OCTOBER 2024 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

ലബനോൻ ഹിസ്ബുള്ളയുടെ കമാന്ററേ വധിച്ചു എന്ന് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയേ തുടച്ച് നീക്കും എന്നും ഇസ്രായേൽ സൈന്യം. തെക്കൻ ലബനോൻ ഇസ്രായേൽ കൈപ്പിടിയിലാക്കി, ഈ യുദ്ധത്തിൽ ഇസ്രായേൽ അവരുടെ രാജ്യത്തിന്റെ അതിർത്തികൾ വിപുലമാക്കുകയാണ്‌. പിടിച്ചെടുക്കുന്നത് ആകട്ടേ ഇസ്ളാമിക മേഖലകളും ശത്രുക്കളുടെ താവളങ്ങളും. തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോൾ ആയിരുന്നു വ്യോമാക്രമണം.

 

 

ഇസ്രയേലിന്‍റെ ബോംബിംഗിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. പ്രദേശത്ത് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ലബനോനിലെ കഴിഞ്ഞ രാത്രിയിലെ ഇസ്രായേൽ സൈന്യത്തിന്റെ നീക്കം ഇങ്ങിനെയാണ്‌… തെക്കൻ ലെബനനിൽ ഹിസ്ബുള്ള ജില്ലാ കമാൻഡറെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു.ഇതേ സമയം റോകറ്റും മിസൈലുകളും ലബനോൻ ഹിസ്ബുള്ള ഇസ്രായേലിലേക്ക് കത്തിച്ചുവിട്ടു. ലെബനനിൽ നിന്നുള്ള ബാരേജിൽ 30 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായും അവയിൽ മിക്കതും തടഞ്ഞുവെങ്കിലും ചിലത് ഗലീലിയിലെ സൈറ്റുകളെ ബാധിച്ചതായും ഐഡിഎഫ് പറഞ്ഞു.

തെക്കൻ ലെബനനിൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ കാഫ്ർ ഖാന ജില്ലാ കമാൻഡർ ജലാൽ മുസ്തഫ ഹരീരിയാണ്‌ കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉത്തരവാദിയായ ഹരിരി. അതുകൊണ്ട് തന്നെയാണ്‌ ഇസ്രായേൽ ഇയാളേ വധിച്ചത്.

 

 

പ്രദേശത്തെ പീരങ്കി വെടിവയ്പ്പിനും ടാങ്ക് വിരുദ്ധ തോക്കുകളും ഇസ്രായേലിനെതിരേ ഉപയോഗിച്ചവരും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേസമയം, തെക്കൻ ലെബനനിലെ ഹിസ്ബുള്ള പോസ്റ്റുകൾ ലക്ഷ്യമിട്ട് ഐഡിഎഫ് റെയ്ഡുകൾ തുടരുകയാണ്‌. കരയുദ്ധത്തിൽ ലബനോനിൽ ഇസ്രായേൽ സൈന്യത്തിനു മുന്നിൽ ഹിസ്ബുള്ളയുടെ പൊടിപോലും ഇല്ല എതിർത്ത് നില്ക്കാൻ. മാത്രമല്ല തെക്കൻ ലബനോന്റെ അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങൾ, സർവീസുകൾ, പാലങ്ങൾ, ഹൈവേകൾ, വീടുകൾ എല്ലാം ഇസ്രായേൽ വ്യ്മ്മാക്രമണത്തിൽ തകർത്തു. തെക്കൻ ലബനോൻ മറ്റൊരു ഗാസ പോലെ ആയി മാറി. അവശിഷ്ട നഗരമാക്കി തെക്കൻ ലബനോനെ ഇസ്രായേൽ മാറ്റിയിരിക്കുന്നു.

പ്രദേശത്തെ ഡസൻ കണക്കിന് ഹിസ്ബുള്ള ഭീകര പ്രവർത്തകരെ സൈന്യം വധിക്കുകയും, ഷെല്ലുകൾ, മോർട്ടറുകൾ, കോർനെറ്റ് മിസൈലുകൾ, ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ നിറഞ്ഞ സിവിലിയൻ പ്രദേശങ്ങളിലെ രണ്ട് വെയർഹൗസുകൾ കണ്ടെത്തുകയും ചെയ്തതായി സൈന്യം അറിയിച്ചു.

കൂടാതെ, ആയുധങ്ങൾ ഒളിപ്പിച്ച തുരങ്കങ്ങളിലേക്കുള്ള നാല് പ്രവേശന കവാടങ്ങൾ സൈന്യം കണ്ടെത്തുകയും തീവ്രവാദികളുടെ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തതായി ഐഡിഎഫ് ബുധനാഴ്ച അറിയിച്ചു.

ഓപ്പറേഷൻ സമയത്ത്, ഭീകരർ സൈനികർക്ക് നേരെ ടാങ്ക് വേധ മിസൈൽ തൊടുത്തുവിടുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് സൈന്യം അറിയിച്ചു. തുടർന്ന് വ്യോമസേന ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി.

ഇതിനിടെ ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും വരുന്ന അറിയിപ്പ് ഇങ്ങിനെ…തെക്കൻ ലെബനനിലെ തങ്ങളുടെ ഭീകര പ്രവർത്തകർ അൽ-ഖൗസ ഗ്രാമത്തിന് സമീപം “പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ” ഇസ്രായേലി സൈനികരുമായി ഏറ്റുമുട്ടിയതായി ഹിസ്ബുള്ള പറഞ്ഞു.

 

 

 

 

ലബനോനിൽ നിന്നും വരുന്ന വ്യത്യസ്തമായ മറ്റൊരു വാർത്ത അക്യ രാഷ്ട്ര സഭയുടെ പ്രവർത്തകർ നൂറുകണക്കിനു ശവകുഴികൾ ഉണ്ടാക്കുകയാണ്‌. യുദ്ധത്തിൽ കൊലപ്പെടുന്നവരെ സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ കൂടുതൽ ഖബറുകൾ നിർമ്മിക്കുകയാണ്‌. ശരിയായ സമയത്ത് മൃതദേഹങ്ങൾ സംസ്കരിച്ച് രോഗ വ്യാപനം തടയാനാണിത്. മറ്റൊന്ന് ഇത് സൂചിപ്പിക്കുന്നത് ലബനോനിൽ വരും ദിവസങ്ങളിൽ ആക്രമണം കൂടും എന്നും തന്നെയാണ്‌.സംഘർഷബാധിതമായ രാജ്യത്ത് നിശിതവും മാരകവുമായ വയറിളക്ക അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് ലെബനനിൽ കോളറ പടരാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ഇതിനിടെ ഇറാൻ ഭാഗത്ത് നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി വന്ന ഡ്രോണുകൾ ആകാശത്ത് വയ്ച്ച് തകർത്തു.മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ ഇസ്രായേൽ ലക്ഷ്യമാക്കി നീങ്ങിയ ഡ്രോണാണ് തങ്ങൾ തകർത്തതെന്ന് സൈന്യം അറിയിച്ചു.

മറ്റ് ഇസ്രായേൽ യുദ്ധവാർത്തകൾ ഇങ്ങിനെ. ഗാസയിലെ ജനങ്ങൾക്ക് ആഹാരവും മരുന്നും ഉടൻ എത്തിച്ചില്ലെങ്കിൽ ഇസ്രായേലിനു ആയുധ വിതരണം നിർത്തും എന്ന അമേരിക്കൻ മുന്നറിയിപ്പ് ഫലം കണ്ട്. 50 ട്രക്കുകളിൽ മരുന്നും ആഹാരവുമായി ഇസ്രായേൽ സൈന്യം ഗാസയിലെത്തി ജനങ്ങൾക്ക് അതെല്ലാം വിതരണം ചെയ്തു. ലബനോനിലെ യുഎൻ സമാധാന സേനാംഗങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം തറപ്പിച്ചുപറയുന്നു.ലബനോനിലെ കരയുദ്ധം ശക്തമായി തുടരും എന്ന് അയോസ്രായേൽ പ്രതിരോധ മന്ത്രി. ഇറാനെതിരായ ആക്രമണം പ്ളാൻ ചെയ്യുന്നു എന്ന് ബഞ്ചമിൻ നെതന്യാഹു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (6 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (12 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (29 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (42 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (9 hours ago)

Malayali Vartha Recommends