സിയാച്ചിന്‍ ഹിമപാതം: മരിച്ച ഒമ്പതു സൈനികരുടെ മൃതദേഹവും കണ്ടെടുത്തു

സിയാച്ചിലെ ഹിമപാതത്തില്‍ മരിച്ച ഒമ്പതു സൈനികരുടെ മൃതദേഹവും കണ്‌ടെടുത്തതായി കരസേന അറിയിച്ചു. ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ മദ്രാസ് റെജിമെന്റിലെ ഒമ്പതു പേരുടെ മൃതദേഹമാണ് കണ്‌ടെത്തിയത്. ഇതോടെ മഞ്ഞിടിച്ചിലില്‍പ്പെട്ട് മരിച്ച മുഴുവന്‍ സൈനികരുടെ മൃതദേഹവും കണ്‌ടെടുക്കാനായി. കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി.സുദീഷും ഹിമപാതത്തില്‍ മരിച്ചിരുന്നു.
നേരത്തെ ഒരു സൈനികനെ ജീവനോടെ രക്ഷപെടുത്താന്‍ കരസേനയ്ക്കു കഴിഞ്ഞിരുന്നു. ലാന്‍സ് നായിക് ഹനുമന്തപ്പയെയാണ് ജീവനോടെ കണ്‌ടെത്തിയത്. ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില ഗുരുരമായി തുടരുകയാണ്.
വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കരസേനയും വ്യോമസേനയുമാണു മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയത്. സമുദ്രനിരപ്പില്‍നിന്നു 19,600 അടി ഉയരത്തിലുള്ള സൈനികകേന്ദ്രത്തില്‍ ജനുവരി മൂന്നിനു വെളുപ്പിനാണു മഞ്ഞുമല ഇടിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha