വഞ്ചിച്ച കാമുകിയെയും പുതിയ കാമുകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് പ്രണയദിനം ആഘോഷിച്ചു

തന്നെ വഞ്ചിച്ച കാമുകിയെയും പുതിയ കാമുകനെയും വെട്ടിപ്പരുക്കേല്‍പിച്ച് യുവാവ് പ്രണയദിനം ആഘോഷിച്ചു. ശ്രീലങ്കയിലെ പസ്സാര ഏരിയായിലാണ് സംഭവം. പുതിയ കാമുകനൊപ്പം ഒരു ബൊട്ടാനിക്കല്‍ ഗാര്‍ഡനില്‍ പ്രണയദിനം ആഘോഷിക്കാനെത്തിയ കാമുകിയേയാണ് മുന്‍ കാമുകന്‍ കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
22 കാരനായ യുവാവുമായി ഏറെ നാളത്തെ പ്രണയത്തിലായിരുന്നു യുവതി. യുവാവിന്റെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി സമപ്രായക്കാരനായ മറ്റൊരു യുവാവിനെ പ്രണയിക്കുകയായിരുന്നു. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാളുടെ പോക്കറ്റില്‍ നിന്ന് വിഷത്തിന്റെ കുപ്പിയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha