Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇത് എന്റെ മാത്രം കഥയല്ല, അവര്‍ എന്നെ ലൈംഗിവ്യാപാരത്തിന് ഇരയാക്കി: നാദിയാ മുറാദ് ബാസി

15 FEBRUARY 2016 04:03 AM IST
മലയാളി വാര്‍ത്ത.

കണ്‍മുന്നിലിട്ടാണ് അമ്മയേയും ആറ് സഹോദരന്മാരെയും ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. നഷ്ടമായത് ആറു സഹോദരന്മാരെയാണ്. എന്നാല്‍ പത്തു സഹോദരന്മാര്‍ കൊല്ലപ്പെട്ടവര്‍ പോലും ഉണ്ട്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിനിരയായ അനേകം യസീദി പെണ്‍കുട്ടികളെ പോലെ തന്നെ ലൈംഗിക വ്യാപാരത്തിലേക്ക് വലിച്ചെറിയപ്പെട്ടയാളാണ് നാദിയാ മുറാദ് ബാസിയും. ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എതിരേ ലോകമനസ്സാക്ഷി ഒന്നിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടാണ് യസീദി പെണ്‍കുട്ടിയും 21 കാരിയുമായ നാദിയാ മുറാദ് ബാസി തന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ വിവരിച്ചത്.
''സംസാരിക്കുമ്പോള്‍ എന്റെ മാത്രം കഥയാണ്. പക്ഷേ ഇത് യുദ്ധഭൂമിയിലെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും കാര്യമാണ്. എന്റെ കഥ കേള്‍ക്കാന്‍ പലര്‍ക്കും വിഷമമാണ്. എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മറ്റുള്ളവരുടെ കഥ കേട്ടാല്‍.'' പറയുന്നത് ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികളാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ലൈംഗിവ്യാപാരത്തിന് ഇരയാക്കപ്പെടുകയും ചെയ്ത് ഇറാഖ് സീഞ്ഞാറിലെ യസീദി പെണ്‍കുട്ടി നാദിയാ.
അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് അമ്മയെ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഞാന്‍ അനാഥയാണ്. പിതാവ് നേരത്തേ മരിച്ചതിനാല്‍ എനിക്ക് എല്ലാം അമ്മയായിരുന്നു. എന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഒരു സ്ത്രീയോട് ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് കൊല്ലുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്. അതുകൊണ്ട് അമ്മയേയും സഹോദരങ്ങളെയും ഞാന്‍ മറന്നു.
ലണ്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഹൗസിലായിരുന്നു നാദിയ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. യസീദി സമൂഹത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാക്കിലെ സീഞ്ഞാറിലെ പഴയ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നാദിയയുടെ കണ്ണില്‍ നിന്നും ഒഴുകുന്നത് ചുടു കണ്ണീര്‍. സീഞ്ഞാര്‍ പിടിച്ചെടുത്ത് യസീദി പെണ്‍കുട്ടികളെ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തൂത്തെടുത്തുകൊണ്ട് പോയപ്പോള്‍ തടവിലാക്കപ്പെട്ട 5,000 ലൈംഗികാടിമകളില്‍ നാദിയയും ഉണ്ടായിരുന്നു.
പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ഇസഌമിക് സ്‌റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു. ചിലപ്പോഴൊക്കെ ഡായീഷ് എന്ന് പരാമര്‍ശിക്കുന്ന അവള്‍ മിക്കവര്‍ക്കും സ്വന്തം നാട് നഷ്ടമായെന്ന് പറയുമ്പോള്‍ കണ്ണീര്‍ ചാലിട്ടൊഴുകുകയായിരുന്നു. തനിക്ക് മാത്രമല്ല നഷ്ടം സംഭവിച്ചത് യുദ്ധമേഖലയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരുന്നെന്നും നാദിയ പറയുന്നു.
യസീദി യുവതികളും പെണ്‍കുട്ടികളുമായി ഏകദേശം 5,800 ലധികം പേരെ പിടിച്ചുകൊണ്ടുപോയി. ഇറാഖിലും സിറിയയിലുമായി ആയിരങ്ങളെ കൊന്നൊടുക്കുകയും അനേകരെ ജന്മനാട്ടില്‍ നിന്നും ഓടിക്കുകയും ചെയ്തു. യസീദികളായ ഞങ്ങളുടെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. ബലാത്സംഗം, കൊലപാതകം, തുരത്തിയോടിക്കല്‍ ഇസഌമിന്റെ പേരില്‍ എല്ലാം പരീക്ഷിച്ചു.
ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്‍കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. നിങ്ങളുടെ ആള്‍ക്കാരെ മുഴുവന്‍ വിട്ടയച്ചോ എന്നാണ് മിക്കപ്പോഴും നേരിടുന്ന ചോദ്യം. എന്നാല്‍ 3,400 പേര്‍ ഇപ്പോഴൂം അവരുടെ പിടിയില്‍ ഉണ്ട്. ഈ മേഖലയില്‍ കൂട്ടക്കൊല നടത്തിയതിന്റെ 27 ശവക്കുഴികള്‍ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. ഒന്നരവര്‍ഷമായിട്ടും യസീദികള്‍ ഇപ്പോഴും കുരുതികള്‍ തുടരുകയാണ്. ഞങ്ങളുടെ വിധിയില്‍ ലോകം നിശബ്ദമായിരിക്കുമ്പോള്‍ ദിനംപ്രതി ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുയാണ്.
ഐഎസ് എല്ലാ സമൂഹത്തിനും ഭീഷണിയാണ്. ഇതിനെ നേരിടാന്‍ മനുഷ്യത്വം ഉണരുക തന്നെ വേണം. യുദ്ധത്തിനിരയായവരെ രക്ഷിക്കാന്‍ എല്ലാവരുടേയും സഹായം ആവശ്യപ്പെടുകയാണ്. സര്‍ക്കാരിലുള്ള വിശ്വാസം തന്നെ നശിച്ചു. യസീദി സമൂഹത്തിന് സുരക്ഷയോടെയല്ലാതെ സീഞ്ഞാറില്‍ തിരിച്ച് എത്താന്‍ കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 minutes ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (11 minutes ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (22 minutes ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (31 minutes ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (41 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (52 minutes ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (1 hour ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (1 hour ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (8 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (8 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (8 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (8 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (8 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (8 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (8 hours ago)

Malayali Vartha Recommends