ഐഎസ് നേതാവിനെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി

ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി. അയാള്‍ ഏതു നാട്ടുകാരനായാലും പ്രശ്‌നമില്ല. ഒരാള്‍ക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധുവും സമ്മാനിക്കുമെന്ന് നടി എല്‍ഹാം സാഹിന്‍ പറയുന്നു. ബാഗ്ദാദിയെ വധിക്കുന്ന ധീരനൊപ്പം എവിടേക്കു പോകാനും തയാറാണ്. ധീരന്റെ ദാസിയായി കഴിയാനും ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. ബാഗ്ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നും വിശ്വസിക്കുന്നവരില്‍ ഒരാളാണ് 55 വയസുകാരിയായ എല്‍ഹാം സാഹിന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha