പോലീസ് പിടികൂടാതിരിക്കാന്‍ മോഷ്ടിച്ച വജ്രാഭരണം വിഴുങ്ങിയ കള്ളന്‍ അറസ്റ്റില്‍

പോലീസ് പിടികൂടാതിരിക്കാന്‍ മോഷ്ടിച്ച വജ്രാഭരണം വിഴുങ്ങിയ കള്ളന്‍ അറസ്റ്റില്‍. വാഷിങ്ടണില്‍ നിന്നുമാണ് ഓര്‍ലാന്‍ഡോയിലെ മിലേനയിലുള്ള ഷോപ്പിങ് മാളില്‍ കയറി ആഡംബര ബ്രാന്‍ഡായ ടിഫാനിയുടെ ഔട്‌ലറ്റില്‍ നിന്നുമാണ് ജെയ്ഥന്‍ ലോറന്‍സ് ഡയമണ്ട് കമ്മല്‍ മോഷ്ടിച്ചത്.
ഒര്‍ലാന്‍ഡോ മാജിക് പ്ലെയറിന്റെ പ്രതിനിധിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജെയ്ഥന്‍ ടിഫാനിയുടെ ഔട്‌ലറ്റിനുള്ളില്‍ കയറിയതെന്ന് പൊലീസ് പറയുന്നു. മോഷണം നടത്തിയതിന് ശേഷം മടങ്ങിയ ജെയ്ഥന്റെ വാഹനം പരിശോധനയ്ക്കായി പൊലീസ് കൈകാണിച്ച് നിര്‍ത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. സംശയം തോന്നിയ പൊലീസ് ജെയ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























