പാകിസ്ഥാനില്‍ ഭൂകമ്പം.... റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനില്‍ ഭൂകമ്പംഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.40 ന് ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം .
27 കി.മീ. ആഴത്തില്‍ ഉണ്ടായ ഭൂകമ്പം 30.20 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 70.03 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണെന്ന് കണ്ടെത്തി. ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ മാസം 21 ന്, പാകിസ്ഥാനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ നേപ്പാളിലെ സിന്ധുപാല്‍ചോക്ക് ജില്ലയില്‍ ഭൈരബ് കുണ്ടയ്ക്ക് സമീപം 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.. പുലര്‍ച്ചെ 2:35 ന് ഹിമാലയന്‍ മേഖലയിലും ബീഹാറിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























