പിതാവിന് അന്ത്യ ചുംബനം നല്‍കി കൗമാരക്കാരനായ ഐ.എസ് ഭീകരന്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

പിതാവിന് അന്ത്യ ചുംബനം നല്‍കി കൗമാരക്കാരനായ ഐ.എസ് ഭീകരന്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. അബു ഇംറ എന്ന 11കാരനാണ് ദൃശ്യത്തിലുള്ളത്. ആക്രമണത്തിന് മുമ്പ് തന്റെ കയ്യില്‍ പിടിച്ച് ചുംബിക്കുന്ന മകനെ പിതാവ് ആശ്ലേഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സിറിയയിലെ ഗസ്സല്‍ എന്ന സ്ഥലത്ത് നടക്കുന്ന പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ബാലന്‍ പോയതെന്നും ദൃശ്യങ്ങള്‍ക്കൊപ്പം ഐ.എസ് വ്യക്തമാക്കുന്നു. ഒരു പാടത്തേയ്ക്ക് തുടര്‍ച്ചയായി നിറയൊഴിച്ചുകൊണ്ട് അബുവും മറ്റൊരു ഭീകരനും കടന്നുപോകുന്നതും തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പോരാട്ട ഭൂമിയില്‍ ഐ.എസ് തുടര്‍ച്ചയായി കുട്ടിച്ചാവേറുകളെ ഉപയോഗിക്കുന്നതിന് തെളിവായാണ് ദൃശ്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha