Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലണ്ടന്‍കാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു: യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ച് യുവാവ്

13 MARCH 2025 03:35 PM IST
മലയാളി വാര്‍ത്ത

ലണ്ടന്‍കാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച് യുവാവ്. സംഭവത്തില്‍ പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

''കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ വസുന്ധരയില്‍ താമസിക്കുന്ന കൈലാഷ് ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യുന്നയാളാണ്. ഇയാള്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ലണ്ടന്‍ സ്വദേശിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും സന്ദര്‍ശനത്തിനെത്തിയ യുവതി കൈലാഷിനെ ബന്ധപ്പെടുകയും അങ്ങോട്ടേക്കു ക്ഷണിക്കുകയും ചെയ്തു. യാത്ര ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ കൈലാഷ്, യുവതിയോട് ഡല്‍ഹിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ യുവതി, മഹിപാല്‍പുരിലെ ഹോട്ടലില്‍ മുറിയെടുത്തു. യുവതിയുടെ ക്ഷണപ്രകാരം കൈലാഷ് തന്റെ സുഹൃത്ത് വസിമിനൊപ്പം ഹോട്ടലില്‍ എത്തി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനും മദ്യപിച്ചതിനും പിന്നാലെ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ സമാധാനിപ്പിക്കാന്‍ സുഹൃത്ത് വസിമിനെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.'' - പൊലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ, വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് കൈലാഷ് ജോലി ചെയ്യുന്നത്. ഇയാള്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും തന്നോട് ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ചെന്നും യുവതി പൊലീസിനോടു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (22 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (38 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (52 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends