2000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ കണ്ടെത്തി : ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല; ക്രിസ്തു ദൈവ പുത്രനല്ല

2000 വര്‍ഷത്തോളം പഴക്കമുള്ള ബൈബിള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. അങ്കാരയിലെ എന്തൊഗ്രഫി മ്യൂസിയത്തില്‍ നിന്നാണ് ബൈബിള്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍നബസിന്റെ സുവിശേഷം ഉള്‍പ്പെടുന്നതാണ് ബൈബിള്‍. ഇതില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. മാത്രമല്ല ക്രിസ്തു ദൈവ പുത്രനാല്ലെന്നും ഒരു സുവിശേഷകന്‍ മാത്രമാണെന്നും പറയുന്നു.
നിലവിലെ ബൈബിളില്‍ വിശേഷിപ്പിക്കുന്ന ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റെന്ന വാദം ഇപ്പോള്‍ കണ്ടെടുത്ത ബൈബിള്‍ നിഷേധിക്കുന്നുണ്ട്. മെഡിറ്റേറിയന്‍ പ്രദേശത്ത് നടത്തിയ ഓപ്പറേഷനില്‍ ഒരു കൂട്ടം കള്ളക്കടത്തുകാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതാണ് ബൈബിള്‍. 40 മില്യണ്‍ തുര്‍ക്കിഷ് ലിറാസ്‌വിലമതിക്കുന്നതാണ് ഇത്. തെഹ്‌റാനിലുള്ള പ്രഗത്ഭര്‍ പറയുന്നത് ഇത് യാഥാര്‍ത്ഥ ബൈബിളാണെന്നാണ്.
സ്വര്‍ണ ലിപികളിലാണ് ബൈബിള്‍ രചിച്ചിരിക്കുന്നത്. ഇസ്ലാമിക ആശയങ്ങളോടാണ് ഈ ബൈബിളിന് സാമ്യതയുള്ളത്. മുഹമ്മദ് നബി വരുന്നോതിന് മുമ്പ് 700 വര്‍ഷം മുമ്പാണ് ക്രിസ്തു എത്തിയത് എന്നാണ് ബൈബിള്‍ പറയുന്നത്.
െ്രെകസ്തവിക ആശയങ്ങള്‍ക്ക് എതിരെ എന്ന് കരുതപ്പെടുന്ന ബര്‍നബാസിന്റേതുള്‍പ്പെടെയുള്ള അനേകം സുവിശേഷകരുടെ പുസ്തകങ്ങള്‍ ഒഴിവാക്കി മത്തായി, മാര്‍ക്കോസ്, ലുക്കോസ്, യോഹന്നാന്‍ എന്നീ നാല് സുവിശേഷകരുടെ പുസ്തകങ്ങള്‍ ക്രോഡീകരിച്ച് കൗണ്‍സില്‍ ഓഫ് നിസിയ ആണ് ഇപ്പോഴത്തെ ബൈബിളിന്റെ സൃഷ്ടാക്കള്‍ എന്ന് വിശ്വാസവും നിലവിലുണ്ട്.
കത്തോലിക് ചര്‍ച്ച് പുതിയതായി കണ്ടെത്തിയ ബൈബിളിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബൈബിള്‍ നന്നായി പഠിക്കണമെന്ന് തുര്‍ക്കിഷ് അധികാരികളോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha