ഗസ്സയും യെമനും ലബനാനും കത്തിയമരുന്നു...ട്രിപ്പിൾ H നെ വെണ്ണീറാക്കുമെന്ന് നെതന്യാഹു

ഗസ്സയും യെമനും ലബനാനും കത്തിയമരുകയാണ് . പശ്ചിമേഷ്യ ഇപ്പോൾ പുകയുകയാണ് . അടുത്തെങ്ങും അവിടെ സമാധാനം തിരിച്ചു വരുമെന്നും പറയാനും വയ്യ . അമേരിക്കയിലെ ഭരണമാറ്റം കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കി . ഗാസയിലെ സമാധാനത്തിന്റെ ഫോർമുലയുടെ ഭാഗമായി 50 ലധികം ബന്ദികളെ വിട്ടയച്ചു . ഇനി ഉള്ളത് 59 പേരാണ് . അവരെ വിട്ടു തരുന്ന ചർച്ച എങ്ങുമെത്താതെ പൊളിഞ്ഞു പോയി . ബന്ദികളെ വിട്ടയയ്ക്കാനുള്ള ചർച്ച പരാജയപ്പെട്ടു . ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നരകം കാണിക്കുമെന്ന് ട്രംപും നെതന്യാഹുവും ഒരുപോലെ പറഞ്ഞിരുന്നു . എന്നാൽ ഹമാസ് വഴങ്ങിയില്ല .. ഇതോടെ ഇസ്രയേലിനോട് കടുത്ത നടപടികളിലേക്ക് പൊയ്ക്കൊള്ളാൻ ട്രംപ് അധികാരം കൊടുത്തു. ഇപ്പോൾ ഗാസയിൽ ഇസ്രായേൽ സമാനതകളില്ലാത്ത ആക്രമണം ആണ് നടത്തുന്നത് . അവസാനത്തെ ഹമാസിനെയും വക വരുത്തുമെന്ന ഇസ്രായീൽ ഭീഷണിയിൽ പൊളിഞ്ഞു വീഴുന്നത് ആയിരങ്ങളുടെ ജീവനാണ് . ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും . ഇസ്രായേൽ അക്ഷരാർത്ഥത്തിൽ തന്നെ യുദ്ധം വീണ്ടും ആരംഭിച്ചിരിക്കയാണ് .
ഗസ്സയിൽ മാത്രമല്ല ലബനാനിലേക്കും യുദ്ധം പടർന്നുകഴിഞ്ഞു . ശനിയാഴ്ച ലബനാനിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 7 പേർ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽനിന്ന് റോക്കറ്റാക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ, റോക്കറ്റാക്രമണവുമായി ബന്ധമില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. റോക്കറ്റ് ആക്രമണം സംബന്ധിച്ച വിശദാംശങ്ങൾ കണ്ടെത്താൻ വെടിനിർത്തൽ നിരീക്ഷണ സമിതിയോടും സൈന്യത്തോടും ജുഡീഷ്യൽ ഉദ്യോഗസ്ഥരോടും ലബനാൻ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി അഭ്യർഥിച്ചു.
അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 32 പേർ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗസ്സയുടെ അധികാരം ഒഴിയാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയ ഹമാസ്, മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിർത്തൽ ചർച്ച തുടരുന്നതായും വെളിപ്പെടുത്തി.
ട്രൂമാനു പുറമെ പുതുതായി കാൾ വിൽസൺ യുദ്ധകപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള അമേരിക്കൻ നീക്കവും ആശങ്കക്കിടയാക്കി. തങ്ങളെ ആക്രമിച്ചാൽ അമേരിക്കക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ഇസ്ലാമിക് ഗാർഡ് നാവിക സേനാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും അമേരിക്കക്കും എതിരായ നീക്കത്തിൽ മാറ്റമില്ലെന്ന് യെമനിലെ ഹൂതികളും അറിയിച്ചു. ഇന്നലെ രാത്രിയും യെമനിലെ അഞ്ചിടങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബന്ദികളുടെ മോചനം ഉറപ്പാക്കാതെ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ച നെതന്യാഹുവിനെതിരെ ഇസ്രായേൽ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ഇന്‍റലിജൻസ് വിഭാഗം മേധാവിയെ നീക്കാനുള്ള തീരുമാനവും ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഊർജം പകർന്നു.
ഖത്തറും അമേരിക്കയും ജോർദാനും ചേർന്നൊരുക്കിയ സമാധാനത്തിന്റെ പാതയിൽ ഹമാസ് എത്തിയില്ല. ഗാസയിൽ മാത്രം 600 പേർ കൊല്ലപ്പെട്ടു . ഹമാസിന്റെ പ്രധാനപ്പെട്ട നേതാക്കളൊക്കെ കൊല്ലപ്പെട്ടിരിക്കയാണ് . ഗാസയിലെ തീവ്രവാദ പ്രസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനായ ജനറൽ മഹ്മൂദ് അബു വത്ഫ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച ഹമാസ് വൃത്തങ്ങൾഅറിയിച്ചു ..
ഗാസ മുനമ്പിലെ ഹമാസിന്റെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെയും തലവനാണ് കൊല്ലപ്പെട്ട അബു വാത്ഫ .
ഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗവും സർക്കാർ പ്രവർത്തന നിരീക്ഷണ സമിതിയുടെ തലവനുമായ ഇസ്സാം ദാലിസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗാസയിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു, അദ്ദേഹം ഹമാസിന്റെ പ്രധാനമന്ത്രിയോട് സാമ്യമുള്ള ഒരു പദവിയാണ് അലങ്കരിക്കുന്നത്
ഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗവും ചില സ്രോതസ്സുകൾ പ്രകാരം, യുദ്ധസമയത്ത് ഗാസയെ കൈകാര്യം ചെയ്തിരുന്ന ഹമാസിന്റെ അടിയന്തര കമ്മിറ്റിയുടെ തലവനുമായ അബു ഉബൈദ അൽ-ജമാസിയും രാത്രിയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഗാസയിലെ ഹമാസിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ അഹമ്മദ് അൽ-ഖട്ടയും കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ ഹമാസിന്റെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ബഹ്ജത്ത് അബു സുൽത്താനാണ്, അദ്ദേഹത്തിന്റെ സൈനിക വിഭാഗത്തിന് പുറത്തുള്ള സുരക്ഷാ സേനയുടെ ഉത്തരവാദിത്തമുള്ള മന്ത്രാലയം. കൂടാതെ, ഗാസയിലെ ഹമാസിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ അഹമ്മദ് അൽ-ഖട്ടയും കൊല്ലപ്പെട്ടു. ഇന്ന് ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്
സ്ത്രീകളും കുട്ടികളുമൊക്കെ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധവും ഉണ്ട് . ഗസ്സയെ ഒഴിപ്പിക്കാൻ ട്രംപ് മുന്നോട്ട് വെച്ച പദ്ധതിയാണ് ഇസ്രായേലിനു മുന്നിലുള്ള പോംവഴി എന്ന് പറഞ്ഞാ നെതന്യാഹു തെക്ക് വടക്ക് ഗാസയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി . ഹമാസിനെ അവസാനിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്നു നെതന്യാഹു പറയുമ്പോഴും ഇസ്രായേൽ സൈന്യത്തിനുള്ളിലും ചിലപൊട്ടിത്തെറികൾ ഉണ്ടാകുന്നു . ഇസ്റായേലിന്റെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. ബന്ദികളെ വിട്ടുകിട്ടാത്തതിന് കാരണം നെതന്യാഹു ആണെന്ന വാർത്തകളും പ്രചരിക്കുന്നു . ഇത് ജനങളുടെ പ്രതിഷേധത്തിനും കാരണമായി . ഇതിനൊപ്പം അമേരിക്ക യെമനിൽ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു . ഹൂതികളുടെ ചെങ്കടൽ പ്രതിരോധത്തിനെതിരെ അമേരിക്ക മുന്നോട്ടിറങ്ങിക്കഴിഞ്ഞു . കഴിഞ്ഞ ദിവസം യെമനിൽ അമേരിക്കയുടെ ബോംബാക്രമണം ഉണ്ടായി .യെമനിലെ ഹൂതികൾ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്ക ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു
ഇതേ സമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതിന് പ്രതികാരമായി ശനിയാഴ്ച ഇസ്രായേല്‍ ലെബനനില്‍ ആക്രമണം നടത്തി. ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ വെടിവയ്പ്പില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഡിസംബറിന് ശേഷം രണ്ടാം തവണയാണ് ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള, വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള ഒരു കാരണമായി ഇസ്രായേല്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ശനിയാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ലെബനനില്‍ നിന്ന് ഉണ്ടായ ആക്രമണത്തിന് ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. റോക്കറ്റുകള്‍ ഇസ്രായേലി പട്ടണമായ മെതുലയെ ലക്ഷ്യമിട്ടതായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം തെക്കന്‍ ഗ്രാമമായ ടൂലിനില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഇതോടെ ട്രിപ്പിൾ H ഉൾപ്പെട്ട മൂന്നിടത്തും യുദ്ധം ആരംഭിച്ചിരിക്കുന്നു . ഇസ്രായേൽ ഗാസയിൽ ഹമാസിനെയും ലബനാനിൽ ഹിസ്ബുല്ലയെയും നേരിടുമ്പോൾ അമേരിക്ക യെമനിലും യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഭീകരതയുടെ അയ്‌വേരറുക്കാതെ നീ പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കില്ല എന്ന് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്
https://www.facebook.com/Malayalivartha