ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കും യുഎസില്‍ ദാരുണാന്ത്യം

ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കും യുഎസില്‍ ദാരുണാന്ത്യം. യുഎസിലെ വെര്‍ജീനിയയില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന പിതാവും മകളുമാ്ണ് വെടിയേറ്റു മരിച്ചത്. പ്രദീപ് പട്ടേല്‍ (56), മകള്‍ ഉര്‍മി (24) എന്നിവരാണു മരിച്ചത്. ഇരട്ടക്കൊലപാതകത്തില്‍ ജോര്‍ജ് ഫ്രേസിയര്‍ ഡെവണ്‍ വാര്‍ട്ടണ്‍ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കോമാക് കൗണ്ടിയിലെ സ്റ്റോര്‍ തുറന്നതിനു തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്.
വ്യാഴാഴ്ച പുലര്‍ച്ചെ മദ്യം വാങ്ങാന്‍ കടയിലെത്തിയ പ്രതി, രാത്രിയില്‍ കട അടച്ചിട്ടത് എന്തുകൊണ്ടാണെന്നു ചോദിച്ചു. പിന്നാലെ പ്രദീപിനും മകള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്താണു പ്രകോപനമെന്നു വ്യക്തമല്ല. പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉര്‍മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു. ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരാണു ഇവര്‍. 6 വര്‍ഷം മുന്‍പാണു യുഎസിലേക്ക് വന്നത്. ബന്ധു പരേഷ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറിലായിരുന്നു ജോലി.
''എന്റെ ബന്ധുവിന്റെ ഭാര്യയും അവളുടെ അച്ഛനും രാവിലെ സ്റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു. ആരോ ഇവിടെ വന്ന് വെടിവച്ചു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല'' എന്നായിരുന്നു പരേഷ് പട്ടേലിന്റെ പ്രതികരണം. പ്രദീപ് പട്ടേലിനും ഭാര്യ ഹന്‍സബെന്നിനും 2 പെണ്‍മക്കള്‍ കൂടിയുണ്ട്. ഒരാള്‍ കാനഡയിലും മറ്റൊരാള്‍ അഹമ്മദാബാദിലുമാണു താമസം.
https://www.facebook.com/Malayalivartha